Tag Archives: kithabuthouheed

കിതാബുത്തൗഹീദ്‌ [36 Parts] (كتاب التوحيد) – ഹംറാസ് ബിൻ ഹാരിസ്

കിതാബുത്തൗഹീദ്‌ | Part-1

    • തൗഹീദ് പഠിക്കേണ്ടതിന്റെ പ്രാധാന്യം.
    • തൗഹീദിന്റെ ഇനങ്ങൾ.
    • തൗഹീദിന് മൂന്ന് ഇനങ്ങൾ ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ?
    • തൗഹീദ് പഠിക്കുകയും, അതിന്റെ പ്രതിഫലനം ജീവിതത്തിൽ ഉണ്ടാകുകയും, അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യൽ വളരെ അനിവാര്യം.

കിതാബുത്തൗഹീദ്‌ | Part-2

    • {وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ}
      എന്ന ആയത്തിന്റെ വിശദീകരണം.
    • ജീവിത ലക്ഷ്യം അല്ലാഹുവിനുള്ള ഇബാദത് മാത്രം.
    • {وَلَقَدۡ بَعَثۡنَا فِی كُلِّ أُمَّةࣲ رَّسُولًا أَنِ ٱعۡبُدُوا۟ ٱللَّهَ وَٱجۡتَنِبُوا۟ ٱلطَّـٰغُوتَۖ..}
      എന്ന ആയത്തിന്റെ വിശദീകരണം.
    • പരവാചകന്മാരെ നിയോഗിക്കാനുള്ള കാരണം.
    • തവാഗൂത് എന്നാലെന്ത്?
    • {وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ وَبِٱلۡوَ ٰ⁠لِدَیۡنِ إِحۡسَـٰنًاۚ إِمَّا یَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَاۤ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَاۤ أُفࣲّ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلࣰا كَرِیمࣰا}
    • എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിന്റെ ഖദാ രണ്ടു വിതം?
    • അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവൻ നടപ്പിലാക്കാൻ അനുവദിക്കുമോ?
    • ഉബൂദിയത്തിന്റെ ഇനങ്ങൾ.
    • മാതാപിതാക്കളോട്‌ നന്മ കാണിക്കേണ്ടതിന്റെ പ്രാധാന്യം.

കിതാബുത്തൗഹീദ്‌ | Part-3

      • {وَٱعۡبُدُوا۟ ٱللَّهَ وَلَا تُشۡرِكُوا۟ بِهِۦ شَیۡـࣰٔاۖ وَبِٱلۡوَ ٰ⁠لِدَیۡنِ إِحۡسَـٰنࣰا وَبِذِی ٱلۡقُرۡبَىٰ وَٱلۡیَتَـٰمَىٰ وَٱلۡمَسَـٰكِینِ وَٱلۡجَارِ ذِی ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِیلِ وَمَا مَلَكَتۡ أَیۡمَـٰنُكُمۡۗ إِنَّ ٱللَّهَ لَا یُحِبُّ مَن كَانَ مُخۡتَالࣰا فَخُورًا}
        എന്ന ആയത്തിന്റെ വിശദീകരണം.
      • അല്ലാഹു നമ്മോട് കല്പിച്ച കാര്യങ്ങളിൽ ഏറ്റവും വലുത് തൗഹീദ് തന്നെ.
      • ജനങ്ങളോടുള്ള ഹഖ് പാലിക്കലും നിർബന്ധമാണ്.
      • കടുംബക്കാരോടും, യതീം മക്കളോടും, ദരിദ്രരോടും, അയൽവാസികളോടും തുടങ്ങി നാം ഗൗരവത്തിൽ ശ്രദ്ധിക്കേണ്ട കടമകൾ.
      • { قُلۡ تَعَالَوۡا۟ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَیۡكُمۡۖ أَلَّا تُشۡرِكُوا۟ بِهِۦ شَیۡـࣰٔاۖ ….}
        എന്ന ആയത്തിന്റെ വിശദീകരണം.
      • അല്ലാഹു ഹറാമാക്കിയതിൽ ഏറ്റവും കടുത്തത് ശിർക്ക്.
      • മലേച്ഛതകൾ മാത്രമല്ല അതിലേക്കുള്ള വഴികളും നിഷിദ്ധമാണ്.

കിതാബുത്തൗഹീദ്‌ | Part-4

    • തൗഹീദിന് വേണ്ടിയാണ് തന്നെ പടച്ചത് എന്ന് തിരിച്ചറിയാത്തവർ!
    • നബി-ﷺ- യുടെ വസിയ്യത് എന്താണെന്ന് അറിയിക്കുന്ന ഇബ്നു മസ്ഊദ് – رَضِيَ اللَّه عَنْهُ-ന്റെ അഥർ.
    • അടിമകൾക്ക് അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യതകൾ.
    • അല്ലാഹു അടിമകൾക്ക് ഔദാര്യമായി നൽകുന്ന അവന്റെ കടമ.

കിതാബുത്തൗഹീദ്‌ | Part-5

    •  ഒന്നാം അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 24 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-6

    • അദ്ധ്യായം 2: തൗഹീദിന്റെ ശ്രേഷ്ഠത.
    • സവർഗം ലഭിക്കുമെന്ന് അറിയിക്കപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും അത് ലഭിക്കാൻ തൗഹീദ് ഉണ്ടായിരിക്കുക എന്നത് നിബന്ധനയാണ്.
    • ഒരു കാര്യത്തിന് ഇന്നാലിന്ന ശ്രേഷ്ഠത ഉണ്ട് എന്നത്കൊണ്ട് ആ കാര്യം വാജിബല്ല എന്നറിയിക്കുന്നില്ല.
    • നരകത്തിൽ നിന്നും രക്ഷപെട്ടു കൊണ്ട് സ്വർഗത്തിൽ എന്നെന്നും ജീവിക്കാൻ സാധിക്കുക എന്നതാണ് തൗഹീദിന്റെ ഏറ്റവും വലിയ ശ്രേഷ്ഠത.
    • {ٱلَّذِینَ ءَامَنُوا۟ وَلَمۡ یَلۡبِسُوۤا۟ إِیمَـٰنَهُم بِظُلۡمٍ أُو۟لَـٰۤىِٕكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ}
      എന്ന ആയത്തിന്റെ വിശദീകരണം.
    • ദനിയാവിലും, ആഖിറത്തിലും പൂർണമായ നിർഭയത്വം തൗഹീദുള്ളവർക്ക് മാത്രം.

കിതാബുത്തൗഹീദ്‌ | Part-7

    • അദ്ധ്യായം 2: തൗഹീദിന്റെ ശ്രേഷ്ഠത.
    • കേവലം നാവ് കൊണ്ടുച്ചരിക്കുന്നതല്ല ശഹാദത്.
    • ഈസ -عليه السلام-അല്ലാഹുവിന്റെ ‘കലിമ’ ആണെന്ന് പറഞ്ഞാൽ എന്താണ്?
    • നരകം നിഷിദ്ധമാകുന്നത് രണ്ട് രൂപത്തിലാണ്.
    • എന്താണ് അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചു കൊണ്ട് പ്രവർത്തിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?
    • ദആഉൽ ഇബാദയും,ദുആഉൽ മസ്അലയും.
    • തൗഹീദ് ഉള്ളവർ നരകത്തിൽ ശാശ്വതരാകുകയില്ല.

കിതാബുത്തൗഹീദ്‌ | Part-8

    • തൗഹീദിന്റെ ശ്രേഷ്ഠത എന്ന അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 20 പാഠങ്ങൾ.
    • ‘لا إله إلا الله’
      യുടെ ശ്രേഷ്ഠത അറിയിക്കുന്ന എല്ലാ ഹദീസുകളും നിബന്ധനകൾക്ക് വിധേയമാണ്.
    • അമ്പിയാക്കളോട് പോലും ‘لا إله إلا الله’ പഠിക്കാൻ പറയുമ്പോൾ പിന്നെ നമ്മുടെ അവസ്ഥയെന്താണ്?!!
    • ‘لا إله إلا الله’
      പറഞ്ഞ എല്ലാവരുടെയും തുലാസ് ഖനം തൂങ്ങുകയില്ല!

കിതാബുത്തൗഹീദ്‌ | Part-9

    • അദ്ധ്യായം 3: തൗഹീദ് സാക്ഷാൽക്കരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും.
    • കഴിഞ്ഞ അധ്യായവും ഈ അധ്യായവും തമ്മിലുള്ള വ്യത്യാസമെന്താണ്?
    • ഇബ്രാഹിം-عَلَيْهِ السَّلَام-യെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറഞ്ഞതിൽ തൗഹീദ് പൂർത്തീകരിക്കേണ്ടതെങ്ങനെ എന്നന്വേഷിക്കുന്നവർക്കുള്ള ഉത്തരമുണ്ട്.
    • തൗഹീദ് ഉൾക്കൊണ്ടവരിലുള്ള നാല് പദവികൾ.
    • തങ്ങളുടെ റബ്ബിനോട് പങ്കുചേർക്കാത്തവരാകുന്നു അവർ!

കിതാബുത്തൗഹീദ്‌ | Part-10

    • അദ്ധ്യായം 3: തൗഹീദ് സാക്ഷാൽക്കരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും.
    • നാം ചെയ്യാത്ത കാര്യത്തിന് പ്രശംസ ആഗ്രഹിക്കാൻ പാടില്ല.
    • കണ്ണേറ് യാഥാർഥ്യമാണ്.
    • കണ്ണേറിനും വിഷമേറ്റതിനുമല്ലാതെ റുഖ്’യ ഇല്ല എന്ന് പറഞ്ഞതിന്റെ പൊരുൾ.
    • കണ്ണേറ് രണ്ട് കാരണങ്ങൾ കൊണ്ട് ബാധിക്കാം.
    • ജനപ്പെരുപ്പം സത്യത്തിന്റെ മാനദണ്ഡമല്ല!
    • വിചാരണകൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ പ്രത്യേകതകൾ.
    • ചികിത്സ പാടെ ഒഴിവാക്കുക എന്നത് തൗഹീദിന്റെ പൂർണതയാണോ?
    • അവർ മന്ത്രിക്കാൻ ആവശ്യപ്പെടുകയോ,ചൂട് വെക്കാൻ ആവശ്യപ്പെടുകയോ ഇല്ല എന്നതിന്റെ പൊരുൾ?

കിതാബുത്തൗഹീദ്‌ | Part-11

    • ‘തൗഹീദ് സാക്ഷാൽകരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും’ എന്ന അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 22 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-12

    • അദ്ധ്യായം 4: ശിർക്കിനെ കുറിച്ചുള്ള ഭയം.
    • ശിർക്ക് അല്ലാഹു പൊറുത്തു കൊടുക്കാത്ത കടുത്ത പാപം!
    • ശിർക്കിനെ കുറിച്ച് നിർഭയനായിരിക്കാൻ പാടില്ല.
    • ‘ശിർക്കുൻ അക്ബറും’ ‘ശിർക്കുൻ അസ്ഗറും’ തമ്മിലുള്ള വ്യത്യാസങ്ങൾ.
    • നമ്മിൽ സംഭവിക്കുമെന്ന് നബി-ﷺ- ഏറ്റവും കൂടുതൽ ഭയപ്പെട്ടതിനെ നാം കരുതിയിരിക്കാറുണ്ടോ?
    • എങ്ങനെയാണ് ‘ശിർക്കുൻ അസ്ഗർ’ നമ്മിൽ സംഭവിക്കുന്നതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കുക?
    • ‘ശിർക്കുൻ അസ്ഗർ’ നമ്മുടെ അമലുകളിൽ സംഭവിച്ചാൽ ഉണ്ടാകുന്ന അവസ്ഥകൾ.

കിതാബുത്തൗഹീദ്‌ | Part-13

    • അദ്ധ്യായം 4: ശിർക്കിനെ കുറിച്ചുള്ള ഭയം.
    • ഒരു വിശ്വാസി എന്തിനെയൊക്കെയാണ് പേടിക്കേണ്ടത്?
    • എന്തുകൊണ്ടാണ് ശിർക് ഇത്രയും വലിയ പാപമായത്?
    • ശിർക്കിനെ ഭയപ്പെടാത്തവന്റെ തൗഹീദ് അപകടത്തിലാണ്!
    • ഈ അധ്യായത്തിലുള്ള പ്രധാന പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-14

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • ഒരു വിശ്വാസിക്ക് തൗഹീദിന്റെ വിഷയങ്ങളിൽ അനിവാര്യമായും ഉണ്ടാകേണ്ടത്.
    • എന്തുകൊണ്ടാണ് തൗഹീദിലേക്കുള്ള ക്ഷണം അനിവാര്യമായിത്തീർന്നത്?
    • പരവാചകന്മാരെല്ലാം ക്ഷണിച്ചത് തൗഹീദിലേക്ക് തന്നെ.
    • തൗഹീദുള്ളവർക്കും തൗഹീദിന്റെ പഠനം അനിവാര്യമാണ്.
    • തൗഹീദിന് വേണ്ടി പണിയെടുത്തവർ ഇപ്പോൾ വിശ്രമത്തിലാണോ?!!
    • ജനങ്ങളെ ദീനിനിലേക്ക് ക്ഷണിക്കുന്ന ഒരുവന് ഉണ്ടായിരിക്കേണ്ട അഞ്ച്‌ ഗുണങ്ങൾ.
    • തൗഹീദിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവർക്കിടയിലുള്ള ഭിന്നിപ്പ് ഖേദകരം തന്നെ

കിതാബുത്തൗഹീദ്‌ | Part-15

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • (قُلۡ هَـٰذِهِۦ سَبِیلِیۤ أَدۡعُوۤا۟ إِلَى ٱللَّهِۚ عَلَىٰ بَصِیرَةٍ أَنَا۠ وَمَنِ ٱتَّبَعَنِیۖ وَسُبۡحَـٰنَ ٱللَّهِ وَمَاۤ أَنَا۠ مِنَ ٱلۡمُشۡرِكِینَ)
      എന്ന ആയത്തിന്റെ വിശദീകരണം.
    • കഷണിക്കേണ്ടത് അല്ലാഹുവിലേക്കാണ്. തന്നിലേക്കോ താനുൾക്കൊള്ളുന്ന കക്ഷിയിലേക്കോ അല്ല.
    • നബി-ﷺ- യുടെ ദഅ്‌വത്തിന്റെ പ്രത്യേകതകൾ.
    • ദഅ്‌വത് ചെയ്യേണ്ട ആളുകളുടെ അവസ്ഥ അറിഞ്ഞിരിക്കുക.
    • ആദ്യമായി ക്ഷണിക്കേണ്ടത് തൗഹീദിലേക്ക് തന്നെ.
    • ഒരു കാഫിറിനോട് പോലും അക്രമം അരുത്.

കിതാബുത്തൗഹീദ്‌ | Part-16

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • <<عن سهل بن سعد رضي الله عنه أن رسول الله ﷺ قال يوم خيبر: لأعطين الراية غدا رجلا يحب الله ورسوله ويحبه الله ورسوله، يفتح الله على يديه.. >>
      എന്ന ഹദീസിന്റെ വിശദീകരണം.
    • അലി-رَضِيَ اللَّهُ عَنْهُ-വിന്റെ ശ്രേഷ്ഠത.
    • നബി-ﷺ- യുടെ ഉമിനീരിന് ബറകത് ഉണ്ട്. ബറകത് നൽകേണ്ടവൻ അല്ലാഹുവാണ്.
    • ഇബാദത്തുകൾ അവധാനതയോടുകൂടി ചെയ്യുക.
    • ഹിദായത് രണ്ട് വിധമുണ്ട്.
    • ‘തസ്കിയ്യത്തി’ന്റെ പേര്‌ പറഞ്ഞുകൊണ്ട് ദഅ്‌വത് മുടക്കുന്നവരോട് പണ്ഡിതന്മാരുടെ ഉപദേശം.

കിതാബുത്തൗഹീദ്‌ | Part-17

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • ഈ അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട 30 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-18

    • അദ്ധ്യായം 6: തൗഹീദിന്റെയും, ‘ലാ ഇലാഹ ഇല്ലള്ളാഹ്’എന്ന ശഹാദത്തിന്റെയും വിശദീകരണം.
    • { أُو۟لَـٰۤىِٕكَ ٱلَّذِینَ یَدۡعُونَ یَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِیلَةَ أَیُّهُمۡ أَقۡرَبُ وَیَرۡجُونَ رَحۡمَتَهُۥ وَیَخَافُونَ عَذَابَهُۥۤۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورࣰا }
      [Surah Al-Isrâ’: 57] എന്ന ആയത്തിന്റെ വിശദീകരണം.
    • ശിർക്കിന്റെ നിരർത്തകത ബോധ്യപ്പെടുത്തുന്ന ഒരു ആയത്.
    • അനുവദിക്കപ്പെട്ട ‘വസീല’ എന്താണ്?
    • { وَإِذۡ قَالَ إِبۡرَ ٰ⁠هِیمُ لِأَبِیهِ وَقَوۡمِهِۦۤ إِنَّنِی بَرَاۤءࣱ مِّمَّا تَعۡبُدُونَ }{ إِلَّا ٱلَّذِی فَطَرَنِی فَإِنَّهُۥ سَیَهۡدِینِ }
      [Surah Az-Zukhruf: 26, 27] എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാത്തവന് തൗഹീദ് എന്താണെന്ന് തിരിഞ്ഞിട്ടില്ല.
    • എന്താണ് അനുസരണയിലുണ്ടാകുന്ന ശിർക്?

കിതാബുത്തൗഹീദ്‌ | Part-19

    • അദ്ധ്യായം 6: തൗഹീദിന്റെയും, ‘ലാ ഇലാഹ ഇല്ലള്ളാഹ്’എന്ന ശഹാദത്തിന്റെയും വിശദീകരണം.
    • { وَمِنَ ٱلنَّاسِ مَن یَتَّخِذُ مِن دُونِ ٱللَّهِ أَندَادࣰا یُحِبُّونَهُمۡ كَحُبِّ ٱللَّهِۖ ..}
      [Surah Al-Baqarah: 165] എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിനോടുള്ള സ്നേഹത്തിൽ ജനങ്ങൾ നാല് തരക്കാരാണ്.
    • അല്ലാഹുവിനോട് അതിരറ്റ സ്നേഹമുള്ളവർക്കുള്ള നേട്ടം.
    • <<مَنْ قال لَا إلهَ إلَّا اللهَ ، وكفَرَ بِما يعبُدونَ مِنَ دونِ اللهِ ، حرُمَ مَالُهُ ، ودَمُهُ ، وحسابُهُ على اللهِ عزَّ وجلّ>>
      എന്ന ഹദീസിന്റെ വിശദീകരണം.
    • തൗഹീദിന്റെ യഥാർത്ഥ വിശദീകരണം എന്താണെന്ന് ഈ അധ്യായത്തിലെ ഓരോ തെളിവുകളും നമ്മെ പഠിപ്പിക്കുന്നു.

കിതാബുത്തൗഹീദ്‌ | Part-20

    • അദ്ധ്യായം 7: പരീക്ഷണങ്ങൾ നീങ്ങാൻ വളയം ധരിക്കുന്നതും നൂല് കെട്ടുന്നതും മറ്റും ശിർക്കാകുന്നു.
    • ഏലസ് കെട്ടുന്നവൻ ദീനിൽ നിന്ന് തന്നെ പുറത്തു പോകുന്നത് എങ്ങിനെ?
    • ഒരു മുസ്ലിമിന് മൂന്ന് കാര്യങ്ങളിലൂടെ മാത്രമാണ് ഉപദ്രവം നീങ്ങാനും അവയെ ചെറുക്കാനും അനുവാധമുള്ളൂ.
    • {..قُلۡ أَفَرَءَیۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِیَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَـٰشِفَـٰتُ ضُرِّهِۦۤ..}
    • എന്ന ആയത്തിന്റെ വിശദീകരണം.
    • “വളയം ധരിച്ചത് രോഗം വർധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല” എന്നതിന്റെ പൊരുൾ?”
    • ഏലസ് കെട്ടിയവന്റെ ആവശ്യം പൂർത്തിയാകാതിരിക്കട്ടെ എന്ന് നബി-ﷺ- ദുആ ചെയ്തിരിക്കുന്നു!
    • ഏലസ് കെട്ടിയവന് നബി-ﷺ- ബൈഅത്ത് ചെയ്യാൻ കൈ പോലും കൊടുത്തില്ല!

കിതാബുത്തൗഹീദ്‌ | Part-21

    • അദ്ധ്യായം 7: പരീക്ഷണങ്ങൾ നീങ്ങാൻ വളയം ധരിക്കുന്നതും നൂല് കെട്ടുന്നതും മറ്റും ശിർക്കാകുന്നു.
    • ശാസ്ത്രത്തിന്റെ അകമ്പടിയോടുകൂടി ചികിൽസയിൽ കടന്നു വരുന്ന ശിർക്.
    • ഈ അധ്യായത്തിൽ നിന്ന് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട പാഠങ്ങൾ.
    • അധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • വാഹനത്തിൽ കണ്ണേർ ഏൽക്കാതിരിക്കാൻ ഏലസ് കെട്ടുന്നതിനെരെ നബി-ﷺ- യുടെ താക്കീത്.

കിതാബുത്തൗഹീദ്‌ | Part-22

    • അദ്ധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • ഇതുവരെയുള്ള അധ്യായങ്ങളിലൂടെ.
    • മന്ത്രങ്ങളും,ഏലസ്സുകളും, ക്ഷുദ്രവിദ്യകളും ശിർക്കാകുന്നു എന്ന ഹദീസിന്റെ വിശദീകരണം.
    • റഖ്’യ അനുവധിക്കപ്പെടാനുള്ള നിബന്ധനകൾ
    • കെട്ടിയവൻ ദീനിൽ നിന്ന് തന്നെ പുറത്തു പോകുന്ന ചില ഏലസ്സുകൾ!
    • ഖർആൻ എഴുതികൊണ്ടായാലും ഏലസ്സ് അനുവദനീയമല്ല എന്നതിനുള്ള കാരണങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-23

    • അദ്ധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • തിവലഃ ;സിഹ്റിന്റെ ഒരിനമാണ്
    • ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ ചെയ്യുന്ന അപകടം!
    • നബി-ﷺ- ബന്ധവിച്ചേദനം അറിയിച്ച വിഭാഗം!
    • ശിർക്ക് ചെയ്യുന്നവരെ അതിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ ശ്രേഷ്ഠത.
    • സവഹാബത് മുഴുവൻ ഏലസ്സുകളും വെറുത്തിരുന്നു.
    • ഈ പാഠത്തിൽ നിന്നും ഉൾക്കൊള്ളേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-24

    • അദ്ധ്യായം 9: മരം, കല്ല് എന്നിവയെകൊണ്ട് ബറകത്തെടുക്കൽ
    • ജാഹിലിയ്യാ കാലഘട്ടത്തിൽ ഇബാദത്തിന്റെ അടിസ്ഥാനം കല്ലുകളുടെ ബറകത് എടുക്കുക എന്നതായിരുന്നു.
    • എന്താണ് ബറകത്? ബറകത്തിന്റെ ഇനങ്ങൾ
    • ബറകത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ.
    • ദീനിൽ നിന്നും പുറത്തേക്ക് പോകുന്ന ചില ബറകത് എടുക്കൽ!
    • വൻപാപത്തേക്കാൾ ഗൗരവമുള്ള ബറകത് എടുക്കൽ!
    • ദീനിൽ സ്ഥിരപ്പെട്ട ബറകത് എടുക്കൽ എങ്ങിനെയാണ്?
    • മക്കയിലും മദീനയിലും പോയാൽ എങ്ങിനെയാണ് ബറകത് എടുക്കുക?
    • ദീനിൽ സ്ഥിരപ്പെട്ട ബറകത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-25

    • അദ്ധ്യായം 9: മരം, കല്ല് എന്നിവയെകൊണ്ട് ബറകത്തെടുക്കൽ
    • ലാത്തയും ഉസ്സയും മനാതയും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? ശിർക്കിൽ നിന്ന് രക്ഷപ്പെടാൻ ഇത് ഉപകരിക്കും.
    • മരത്തിൽ നിന്നും ബറകത് എടുക്കാൻ തുനിയുന്നവർ റസൂലുല്ലായുടെ -ﷺ- താക്കീത് കേട്ടിട്ടുണ്ടോ?
    • ഈ അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാന പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-26

    • അദ്ധ്യായം 10: അല്ലാഹു അല്ലാത്തവർക്ക് വേണ്ടിയുള്ള അറുക്കൽ
    • രണ്ടു തരം അറവുകൾ.
    • അറവ് ശിർക്കാകുന്നതെപ്പോൾ?
    • വീട് കൂടലിന് അറവ് നടത്താമോ?
    • അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറവ് നടത്തുവരെ അല്ലാഹു ശപിച്ചിരിക്കുന്നു.
    • ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൾ സ്വർഗ്ഗത്തിലും മറ്റൊരാൾ നരകത്തിലും പ്രവേശിച്ചു!

കിതാബുത്തൗഹീദ്‌ | Part-27

    • അദ്ധ്യായം 11: അല്ലാഹു അല്ലാത്തവർക്ക് ബലി നൽകിയ സ്ഥലത്ത് വെച്ച് അല്ലാഹുവിന് വേണ്ടി ബലി നൽകാൻ പാടില്ല
    • ശിർക്കിലേക്ക് എത്തുന്ന മാർഗങ്ങൾ കൊട്ടിയടക്കേണ്ടതുണ്ട്.
    • അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിലുള്ള നേർച്ച പാലിക്കേണ്ടതില്ല
    • ശിർക്ക് നടക്കുന്ന സ്ഥലത്ത് ഇബാദത്തിന് വേണ്ടി പോകാതിരിക്കുക.

കിതാബുത്തൗഹീദ്‌ | Part-28

    • അദ്ധ്യായം 12: അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച ശിർക്കാകുന്നു.
    • എന്താണ് നേർച്ച?
    • നേർച്ച ഇബാദത്താണ് എന്നതിനുള്ള തെളിവ്.
    • ആർക്കാണ് നേർച്ച കൊടുക്കുന്നത് എന്നതിന്റെ അടിസ്‌ഥാനത്തിൽ രണ്ട് തരം നേർച്ചയുണ്ട്.
    • പകരം പറഞ്ഞു കൊണ്ടുള്ളതും അല്ലാത്തതുമായ നേർച്ച.
    • നേർച്ചയുടെ ഇസ്ലാമിക വിധി.
    • നേർച്ച ചെയ്യാൻ പറ്റുമോ?
    • നേർച്ച ചെയ്താൽ അത് വീട്ടേണ്ടതുണ്ടോ എന്നത് എന്ത്
    • നേർച്ചയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
    • എന്താണ് നേർച്ചയാക്കിയത് എന്ന് പറയാത്ത നേർച്ച.
    • അല്ലാഹുവിനെ അനുസരിക്കുന്ന ഒരു കാര്യം നേർച്ചയാക്കിയാൽ.
    • ഉടമസ്‌ഥതയിലില്ലാത്ത ഒരു കാര്യം നേർച്ചയാക്കിയാൽ.
    • ഒരു തിന്മയാണ് നേർച്ചയാക്കിയതെങ്കിൽ.
    • കറാഹത്തായ കാര്യം നേർച്ച ചെയ്താൽ.
    • പണ്യം പ്രതീക്ഷിക്കാതെയുള്ള നേർച്ച.
    • നിർബന്ധമായ കാര്യം നേർച്ചയാക്കിയാൽ.
    • അസാധ്യമായ കാര്യത്തിന്റെ നേർച്ച.

കിതാബുത്തൗഹീദ്‌ | Part-29

    • അദ്ധ്യായം 13: അല്ലാഹു അല്ലാത്തവരോട് രക്ഷതേടുന്നത് ശിർക്കാകുന്നു.
    • എന്താണ് ‘ഇസ്തിആദ’?
    • പടപ്പുകളോടുള്ള രണ്ട് രൂപത്തിലുള്ള ‘ഇസ്തിആദ’
    • എപ്പോഴാണ്  ‘ഇസ്തിആദ’ ശിർക്കാകുക?
    • മശ്രിക്കുകൾ ജിന്നുകളോട് സഹായം തേടിയിരുന്നു.
    • വിശ്വാസികൾ ഏതൊരവസ്ഥയിലും രക്ഷതേടുക അല്ലാഹുവിനോട് മാത്രം.

കിതാബുത്തൗഹീദ്‌ | Part-30

    • അദ്ധ്യായം 14: അല്ലാഹു അല്ലാത്തവരോട് ‘ഇസ്തിഗാസ’ നടത്തുന്നതും ദുആ ചെയ്യുന്നതും ശിർക്കാകുന്നു.
    • എന്താണ് ‘ഇസ്തിഗാസ’?
    • ശിർക്കാകുന്നതും അല്ലാത്തതുമാകുന്ന ഇസ്തിഗാസ.
    • എപ്പോഴാണ്  ‘ഇസ്തിഗാസ’ ശിർക്കാകുക?
    • രണ്ടു രൂപത്തിലുള്ള ദുആകൾ
    • ‘ഇസ്തിആദ (استعاذة)’, ‘ഇസ്തിഗാസ'(استغاثة) , ‘ഇസ്തിആന'(استعانة)
    • ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമെ പറ്റുകയുള്ളൂ എന്നറിയിക്കുന്ന ഖുർആനിലെ ആയത്തുകൾ.

കിതാബുത്തൗഹീദ്‌ | Part-31

    • അദ്ധ്യായം 15:
      { أَیُشۡرِكُونَ مَا لَا یَخۡلُقُ شَیۡـࣰٔا وَهُمۡ یُخۡلَقُونَ }
      { وَلَا یَسۡتَطِیعُونَ لَهُمۡ نَصۡرࣰا وَلَاۤ أَنفُسَهُمۡ یَنصُرُونَ }
    • സഹായിക്കുവാൻ അല്ലാഹു മാത്രം
    • അല്ലാഹുവിനെ പുറമെ ആരാധിക്കപ്പെടുന്ന ഒന്നിനും ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല
    • നബി-ﷺ-ക്ക് ഗൈബ് അറിയാൻ സാധിച്ചിരുന്നോ?
    • നബി-ﷺ- യോട് ആവശ്യങ്ങൾ ചോദിക്കുന്നവരേ.. അവിടുന്ന് എന്താണ് നമ്മോട് പറഞ്ഞത് എന്ന് കേട്ടിട്ടുണ്ടോ?

കിതാബുത്തൗഹീദ്‌ | Part-32

    • അദ്ധ്യായം 16:
      باب قول الله تعالى: { حَتَّىٰۤ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُوا۟ مَاذَا قَالَ رَبُّكُمۡۖ قَالُوا۟ ٱلۡحَقَّ وَهُوَ ٱلۡعَلِیُّ ٱلۡكَبِیرُ }
    • മലക്കുകളുടെ ഭയം.
    • എത്ര വലിപ്പവും ശക്തിയും ഉണ്ടെങ്കിലും മലക്കുകൾ അശക്തരാണ്.
    • ആരാധിക്കപ്പെടാൻ മലക്കുകൾ അർഹരല്ലെങ്കിൽ ബാക്കിയുള്ള ദുർബലരായ പടപ്പുകളുടെ അവസ്ഥ എന്തായിരിക്കും!
    • പിശാചുക്കളുടെ കട്ടു കേൾവി

കിതാബുത്തൗഹീദ്‌ | Part-33

    • അദ്ധ്യായം 17: باب الشفاعة
    • ശഫാഅത് | (Part-1)
    • ആളുകൾ ശിർക്കിൽ പ്രവേശിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ശഫാഅത്തിനെ കുറിച്ച് തെറ്റായ ധാരണ വെച്ചുപുലർത്തുന്നതാണ്.
    • ശഫാഅത്തിന്റെ വിഷയത്തിൽ വ്യതിചലിച്ച രണ്ടു വിഭാഗം.
    • ദനിയാവിലുള്ള ശഫാഅത്. അത് ചെയ്യാനുള്ള നിബന്ധനകൾ
    • ആഖിറത്തിലെ ശഫാഅത്.
    • ശഫാഅത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-34

    • അദ്ധ്യായം 17: باب الشفاعة
    • ശഫാഅത് | (Part-2)
    • സ‌ഥിരപ്പെടുന്ന ശഫാഅത്തും നിഷേധിക്കപ്പെടുന്ന ശഫാഅത്തും
    • അല്ലാഹുവിന്റെ അനുമതിയില്ലാതെ ശഫാഅത്ത് ഇല്ല
    • ശിർക്കിന്റെ അടിവേരറുക്കുന്ന ആയത്ത്
    • നബി-ﷺ- യുടെ ശഫാഅത്ത് ലഭിക്കുന്നവർ ആരായിരിക്കും?

കിതാബുത്തൗഹീദ്‌ | Part-35

    • അദ്ധ്യായം 18:
      باب قول الله تعالى
      { إِنَّكَ لَا تَهۡدِی مَنۡ أَحۡبَبۡتَ وَلَـٰكِنَّ ٱللَّهَ یَهۡدِی مَن یَشَاۤءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِینَ }
    • ഈ അധ്യായത്തിന് കിതാബുത്തൗഹീദുമായുള്ള ബന്ധം.
    • ഹിദായത്തിന്റെ മൂന്ന് ഇനങ്ങൾ
    • ഹിദായത് അല്ലാഹുവിന്റെ ഔദാര്യമാണ്, അത് കാത്തു സൂക്ഷിക്കുക
    • ഹിദായത് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം.
    • “കാക്കകാരണവന്മാരുടെ ദീൻ ഉപേക്ഷിക്കുകയോ?” ഈ ചോദ്യമാണ് പലരെയും വഴികേടിന്റെ മാർഗത്തിൽ തുടരാൻ പ്രേരിരിപ്പിച്ചത്
    • അവിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടൽ അനുവദനീയമല്ല

കിതാബുത്തൗഹീദ്‌ | Part-36

    • അദ്ധ്യായം 19:
    • باب ما جاء أن سبب كفر بني آدم وتركهم دينهم هو الغلو في الصالحين
    • മനുഷ്യൻ കുഫ്രിൽ എത്തിപ്പെടാൻ ഉണ്ടായ പ്രധാനപ്പെട്ട കാരണം എന്തായിരുന്നു?
    • എന്താണ് ഗുലുവ്വ്? അതിന്റെ ഇനങ്ങൾ
    • മനുഷ്യനെ നരകത്തിലേക്ക് എത്തിക്കാൻ പിശാചിന്റെ ദീർഘകാല പ്രയത്‌നം!
    • ഭമിൽ ആദ്യമായി ഉടലെടുത്ത ശിർക്ക് എങ്ങിനെയായിരുന്നു.
    • അമിതമായ പുകഴ്ത്തൽ നസ്രാണികളെ കൊണ്ടെത്തിച്ചതിൽ നിന്നും പാഠം ഉൾകൊള്ളാത്തവർ
    • പരിധിവിട്ടവർ നശിച്ചിരിക്കുന്നു!
    • ദീനീ നിയമങ്ങൾ കണിശമായി പിൻപറ്റുന്നവരെ ഗുലുവ്വിന്റെ ആളുകളായി (പരിധിവിട്ടവരായി) ചിത്രീരീകരിക്കുന്നവരോട്

കിതാബുത്തൗഹീദ്‌ | Part-37

    • അദ്ധ്യായം 20:
    • باب ما جاء من التغليظ فيمن عبد الله عند قبر رجل صالح، فكيف إذا عبده؟!
    • സജ്ജനങ്ങളുടെ ഖബറിന്റെ അരികിൽ ചെന്ന് അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിനെ കുറിച്ച് വന്ന ശക്തമായ താക്കീതുകൾ
    • ഖബറുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന ഫിത്നകളെ തടയാൻ ദീനിൽ വന്ന രണ്ട് വിലക്കുകൾ.
    • ഖബറിന്റെ അരികിൽ വെച്ച് നിസ്കരിക്കാൻ പാടില്ല എന്ന താക്കീത്.
    • ‘അസ്ഹാബുൽ കഹ്ഫി’ന്റെ ആളുകൾക്ക് വേണ്ടി മസ്ജിദ് പണിഞ്ഞത് ദർഗകൾ കെട്ടിയുയർത്താനുള്ള തെളിവോ?
    • നബി-ﷺ- യുടെ ഖബർ മസ്ജിദിനികത്താണ് എന്ന് കരുതിയവരോട്

കിതാബുത്തൗഹീദ്‌ | Part-38

    • അദ്ധ്യായം 20:
    • باب ما جاء من التغليظ فيمن عبد الله عند قبر رجل صالح، فكيف إذا عبده؟!
    • ജനങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ട ആളുകൾ ഇവരാണ്.
    • നബി -ﷺ-ശക്തമായ ഭാഷയിൽ മരണവേളയിൽ യഹൂദ നസ്രാണികളെ ശപിക്കനുള്ള കാരണം എന്തായിരുന്നു?

കിതാബുത്തൗഹീദ്‌ | Part-39

    • അദ്ധ്യായം 21:
    • باب ما جاء أن الغلو في قبور الصالحين يصيرها أوثانا تعبد من دون الله.
    • ഖബറിന്റെ വിഷയത്തിൽ പരിധി വിട്ടവർ എല്ലാം ഹറാം ചെയ്യുന്നവരാണ്.
    • അതിൽ ചിലർ ശിർക്ക് ചെയ്യുന്നവരാണ്.
    • ചിലർ ബിദ്അത് ചെയ്യുന്നവരും
    • ബാക്കിയുള്ളവർ കടുത്ത ഹറാം ചെയ്യുന്നവരുമാണ്.
    • നബി-ﷺ-യുടെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതേ എന്ന അവിടുത്തെ പ്രാർത്ഥന
    • ആരായിരുന്നു ലാത്ത? എങ്ങനെയാണ് ലാത്ത ആരാധിക്കപെട്ടത്?

കിതാബുത്തൌഹീദ് (كتاب التوحيد) [Part 1-25] – നിയാഫ് ബിന്‍ ഖാലിദ്‌

ശര്‍ഹു കിതാബിത്തൌഹീദ് (كتاب التوحيد) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (Updated)

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ്  -റഹിമഹുല്ല-യുടെ തൌഹീദീ ദഅവത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന ഗ്രന്ഥമാണ് കിതാബുത്തൌഹീദ് എന്ന പ്രസിദ്ധ ഗ്രന്ഥം. ലോകത്താകമാനമുള്ള അനേകം പണ്ഡിതന്മാര്‍ പുകഴ്ത്തുകയും, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസമായ തൌഹീദ് പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥമെന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത, -പുസ്തകങ്ങളായും ക്ലാസുകളായും- അനേകം വിശദീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഗ്രന്ഥത്തിന്‍റെ വായനയും ശര്‍ഹുമാണ് ഈ ക്ലാസുകളില്‍ ഉള്ളത്. ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍  വഴിയെ ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതാണ്.

Book PDF: Right Click and Select “Save link as