മുഹമ്മദ്‌ നബി ﷺ യുടെ ചരിത്രം പഠിക്കാം (1 Part) ആശിഖ് ബിൻ അബ്ദിൽ അസീസ്

📚 شرح الأرجوزة الميئية في ذكر حال أشرف البرية ﷺ
للعلامة ابن أبي العز الحنفي رحمه الله

ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത്  വന്നിട്ടുണ്ട്, ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു, പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ -ﷺ- എന്നും ഉയരുകയും ചെയ്യുന്നു..
അത് അല്ലാഹുവിന്റെ നിശ്ചയമാണ്, ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.

വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം.

അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-

🔖#ദർസ്  1 (ആമുഖം)

📌 നാം പഠിക്കാൻ ഉദ്ദേശിക്കുന്ന കിത്താബിനെ പറ്റി ചെറിയ പരിചയപ്പെടുത്തൽ.*

📌 *രചയിതാവിനെ പറ്റിയുള്ള ചെറു വിവരണം*.

📌 *ഇതിന്റെ വിശദീകരണത്തിൽ പ്രധാനമായും അവലംബിക്കുന്നത് ബഹുമാന്യരായ രണ്ട് അധ്യാപകരെയാണ്.*

1- ഷെയ്ഖ് സ്വാലിഹ്‌ അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله

❓”സീറതുന്നബി” പഠിക്കുന്നതിന്റെ ലക്ഷ്യം? പ്രാധാന്യം? പഠിക്കൽ അനിവാര്യമാവുന്ന സാഹചര്യങ്ങൾ?

❓”സീറതുന്നബി” പഠിക്കുന്നതിന്റെ വിധി ? സീറയിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

❓”സീറത്തുന്നബി”ക്ക് മുൻഗാമികൾ ഉപയോഗിച്ച പേര്? അവർക്കിടയിൽ ഏത് പേരിലാണ് അറിയപ്പെട്ടത്? അത് പഠിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന മുൻഗാമികളുടെ ചില വാചകങ്ങൾ..!!