
2.
Nawaqible Islam - 02
1:05:17
3.
Nawaqible Islam - 03
58:02
4.
Nawaqible Islam - 04
1:09:23
5.
Nawaqible Islam - 05
1:11:50
6.
Nawaqible Islam - 06
1:14:54
(മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ «നവാകിദുൽ ഇസ്ലാം» എന്ന ചെറിയ രിസാല അടിസ്ഥാനമാക്കിയുള്ള പഠനം )
ദർസ്
മഹമ്മദ് ബിൻ അബ്ദിൽ വഹാബ് -رحمه الله- യെ കുറിച്ച് ഒരല്പം കാര്യങ്ങൾ.
അദ്ദേഹത്തിന്റെ കുടുംബം, പഠനം, അദ്ധ്യാപകർ, പ്രധാന യാത്രകൾ, പ്രബോധനം തുടങ്ങിയ ചില കാര്യങ്ങൾ ഹൃസ്വമായി കേൾക്കാം.
ഉഥ്മാനിയ്യ ഭരണകൂടത്തിനെതിരെ അദ്ദേഹം യുദ്ധം ചെയ്താണ് നജ്ദ് പിടിച്ചെടുത്തത് എന്നത് ശരിയാണോ?
ആരാണ് വഹാബികൾ? എവിടെയാണ് അവർ? അവരുടെ സ്ഥാപകൻ ആര്?
നവാകിദുൽ ഇസ്ലാം പഠിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യകതയും.
പഠിക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനങ്ങൾ.
(ശൈഖ് സുലൈമാൻ റുഹൈലി-حفظه الله- പറഞ്ഞ ചില കാര്യങ്ങൾ)
ദർസ്
ആരാധനയിൽ പങ്ക് ചേർക്കുക എന്നത് ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന കാര്യമാണ്.
എന്താണ് ആരാധന? എന്താണ് ശിർക്ക്?
ശിർക്കിന്റെ ഗൗരവം അറിയിക്കുന്ന ചില തെളിവുകൾ.
ശിർക്ക് ചെയ്യുന്നവർക്ക് അല്ലാഹു മാപ്പ് നൽകില്ല എന്നതിന്റെ ഉദ്ദേശം എന്താണ്?
നമ്മുടെ നാട്ടിൽ പലരും പുണ്യമായി ചെയ്യുന്ന മാല-മൗലിദ് കളിലെ ശിർക്കുകൾ ഉദാഹരണ സഹിതം.
ആദം നബിക്ക് മുമ്പിൽ മലക്കുകൾ സുജൂദ് ചെയ്തു. യൂസുഫ് നബിക്ക് മുമ്പിൽ അവിടുത്തെ സഹോദരങ്ങൾ സുജൂദ് ചെയ്തു.പിന്നെ-എന്ത് കൊണ്ട് അല്ലാഹു അല്ലാത്തവരുടെ മുമ്പിൽ സുജൂദ് ചെയ്യാൻ പാടില്ല എന്ന് പറയുന്നു?
ദർസ് 3
തനിക്കും അല്ലാഹുവിനുമിടയിൽ മദ്യസ്ഥരെ വെച്ച് അവരോടു പ്രാർത്ഥിക്കലും അവരിൽ ഭരമേല്പിക്കലും ഇസ്‌ലാമിൽ നിന്ന് പുറത്താകുന്ന കാര്യമാണ്.
ശിർക്ക് ചെയ്യുന്നവരെ കാഫിറാക്കാത്തവരും അവരുടെ കുഫ്റിൽ സംശയിക്കുന്നവരും കാഫിറാകുമോ?
ദർസ് 4
ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന നാലാം കാര്യം : മുഹമ്മദ് നബി-ﷺ-യുടെ ചര്യയെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ ചര്യ എന്നോ, പ്രവാചകൻ പഠിപ്പിച്ച നിയമങ്ങളെക്കാൾ നല്ലതാണ് മറ്റുള്ളവരുടെ നിയമങ്ങൾ എന്നോ ആരെങ്കിലും വിശ്വസിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്താകുന്നതാണ്.
അല്ലാഹു അവതരിപ്പിച്ചതിന് എതിരാവുന്ന നിയമങ്ങൾ പാലിച്ചാൽ കുഫ്ർ ആകുന്നതും അല്ലാത്തതുമായ സാഹചര്യങ്ങൾ.
അഞ്ചാം കാര്യം : മുഹമ്മദ് നബി-ﷺ-കൊണ്ട് വന്ന എന്തെങ്കിലും കാര്യത്തെ വെറുക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകും.
ഇസ്ലാമിക അദ്ധ്യാപനങ്ങൾ ഇന്നത്തെ കാലത്തിന് യോജിച്ചതല്ല എന്ന് പറയുന്നതിന്റെ ഗൗരവം.
ആറാം കാര്യം : അല്ലാഹുവിനെയോ പ്രവാചകനെ-ﷺ-യോ ഇസ്‌ലാമിനെയോ പരിഹസിക്കുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്താകുന്നതാണ്.
താടി വെക്കുന്നവരെ പരിഹസിക്കുന്നതിന്റെ വിധി.
ദർസ് 5 [14-03-2021]
ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന ഏഴാം കാര്യം : സിഹ്ർ (മാരണം).
എന്താണ് സിഹ്ർ?
സിഹ്റിന്റെ രണ്ട് ഇനങ്ങൾ.
സിഹ്റിന്റെ ചരിത്രത്തിൽ നിന്ന് ചെറിയ ഒരു ഭാഗം.
സിഹ്റും മുഅ്‌ജിസത്തും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ.
സിഹ്റുൽ അഥ്ഫും സർഫും. [സിഹ്റിന്റെ രണ്ട് രൂപങ്ങൾ].
സിഹ്ർ പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും വിധി?
സിഹ്ർ ചെയ്യുന്നവൻ കാഫിറാകുമോ?
ആ വിഷയത്തിൽ എന്താണ് പ്രബലമായ അഭിപ്രായം.
സിഹ്ർ ശിർക്ക് ആവുന്ന രണ്ട് കാരണങ്ങൾ.
മഹമ്മദ് നബി-ﷺ-ക്ക് സിഹ്ർ ബാധിച്ചത് എതിർക്കുന്നവർക്കുള്ള മറുപടി. [ശൈഖ് മുഖ്ബിലിന്റെ ഗ്രന്ഥത്തിൽ നിന്നും].
സിഹ്റിന്റെ ചികിത്സാ രൂപങ്ങൾ. അനുവദിക്കപ്പെട്ടതും അല്ലാത്തതും.
ദർസ് 6 [21-03-2021]
ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന എട്ടാം കാര്യം : മുസ്ലിമീങ്ങൾക്കെതിരിൽ കാഫിരീങ്ങളെ അവരുടെ ദീനിനോടുള്ള താല്പര്യത്താൽ സഹായിക്കുക.
ഭൗതിക നേട്ടങ്ങൾ ആഗ്രഹിച്ചു കൊണ്ട് കാഫീരീങ്ങളെ മുസ്ലിമീങ്ങൾക്കെതിരിൽ സഹായിച്ചാൽ അത് ശിർക്ക് ആവുമോ?
ഒമ്പതാം കാര്യം : നബി-ﷺ-യുടെ ശരീഅത്ത് ആർക്കെങ്കിലും ബാധകമല്ല എന്ന് വിശ്വസിച്ചാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നതാണ്.
ഔലിയാക്കൾ ശരീഅഃത് പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരല്ല എന്ന് പറയുന്ന ചിലരുടെ തെളിവുകളും അതിന്റെ മറുപടികളും.
ഖളിർ-ﷺ-ഇന്ന് ജീവിച്ചിരിപ്പുണ്ടോ?
പത്താം കാര്യം : ദീനിൽ നിന്ന് പുറം തിരിഞ്ഞു കളയൽ.
ഒന്നിനെയും ആരാധിക്കാത്തവൻ ആരുടെ വാദമാണ് സ്വീകരിച്ചിരിക്കുന്നത്? [ശൈഖ് അബ്ദുൽ അസീസ് അൽ -റാജിഹിയുടെ സംസാരത്തിൽ നിന്നും]
ഈ കിത്താബിൽ പരാമർശിച്ച പത്തിൽ ഏതെങ്കിലും ഒരു കാര്യം മനപ്പൂർവമോ തമാശ രൂപത്തിലോ ചെയ്‌താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തതാകുന്നതാണ്.
പേടി കാരണവും നിർബന്ധിത സാഹചര്യത്തിലും ചെയ്യുന്നതിന്റെ വിധി എന്താണ്?
നിർബന്ധിത സാഹചര്യത്തിൽ കുഫ്ർ ചെയ്യലാണോ അതല്ല മരണപ്പെടുമെന്ന് ഉറപ്പായാലും ക്ഷമിക്കലാണോ ഉത്തമം?
അറിവില്ലായ്മ കാരണം ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന വല്ലതും ചെയ്ത് പോയവന്റെ വിധി എന്താണ്? [ശൈഖ് സുലൈമാൻ റുഹൈലിയുടെ സംസാരത്തിന്റെ വിവർത്തനം]
സഹോദരങ്ങളേ – കഴിഞ്ഞ ആറു ക്ലാസുകളിലായി «നവാഖിദുൽ ഇസ്ലാം» എന്ന രിസാലയുടെ ചെറു വിശദീകരണം കണ്ണൂർ സിറ്റി സലഫി മസ്ജിദിൽ വെച്ച് പൂർത്തീകരിച്ചു – الحمد لله.
ആദ്യത്തെ ക്ലാസിൽ മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിന്റെ ചരിത്രം ഹൃസ്വമായി പറഞ്ഞു.രണ്ടാമത്തെ ക്ലാസ് മുതൽ അഞ്ച് ക്ലാസുകളിലായി കിതാബ് പൂർത്തീകരിച്ചു.
എല്ലാ സഹോദരങ്ങളോടും പറയാനുള്ളത്
സത്യസന്ധമായി അറിവ് പഠിക്കാൻ തയ്യാറാവുക.
ഇവിടെ പഠിച്ച കാര്യങ്ങൾ നന്നായി മുറാജഅഃ ചെയ്യുക.
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർത്തുക.
ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുക.
അല്ലാഹു നമ്മുക്ക് കൂടുതൽ പഠിക്കുവാനും സത്യം മനസ്സിലാക്കി അതിൽ അടിയുറച്ചു നിൽകുവാനും തൗഫീഖ് നൽകട്ടെ – ആമീൻ.
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-