കച്ചവടത്തിന്റെ പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് ഈ ഖുതുബയിൽ. കച്ചവടം ചെയ്ത് സമ്പാദിക്കുന്ന ഓരോരുത്തരും തങ്ങളുടെ സമ്പാദ്യം ഹലാൽ ആയിരിക്കുവാനും , അന്യായമായി ജനങ്ങളുടെ മുതൽ തന്നിലേക്ക് വന്ന് ചേരാതിരിക്കാനും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കച്ചവട രംഗത്ത് ഹലാൽ ഹറാമുകൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ!
വെള്ളിയാഴ്ചകളിൽ നാം പാരായണം ചെയ്യാറുള്ള ഖുർആനിലെ ശ്രേഷ്ഠമായ ഒരു അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
ഏറെ ഗുണപാഠങ്ങൾ നൽകുന്ന നാല് പ്രധാനപ്പെട്ട കഥകൾ ഈ സൂറത്തിലുണ്ട്. ഖുർആനിൽ മറ്റു സൂറത്തുകളിൽ കാണാത്ത ആ നാല് ചരിത്രകഥകളിലൂടെ…
നാമോരോരുത്തരുടെയും മേലുള്ള 10 കടമകൾ വിവരിക്കുന്ന പരിശുദ്ധ ഖുർആനിലെ മനോഹരമായ ആയത്ത്. ഇസ്‌ലാമിന്റെ മനോഹാരിതയും പൂർണതയും ഈ ആയത്തിലൂടെ മനസ്സിലാക്കാം. ഇസ്‌ലാം ഉപേക്ഷിച്ചുപോകുന്ന ഒറ്റപ്പെട്ട ചില ഹതഭാഗ്യവാൻമാരുടെ പരിതാപകരമായ സ്ഥിതിയും
ജുമുഅ ഖുത്വ്‌ബ 11, ശവ്വാൽ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്
مرافقة النبيﷺ في الجنة
“സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവസിക്കാൻ”
നാം സ്നേഹിക്കുന്നവരുടെ കൂടെയാവാൻ നാം ആഗ്രഹിക്കും. അപ്പോൾ തീർച്ചയായും സ്വന്തത്തേക്കാൾ നാം സ്നേഹിക്കുന്ന നബിﷺയെ കാണാനും കൂടെ സഹവസിക്കാനുമായിരിക്കും നാം ഏറ്റവുമധികം ആഗ്രഹിക്കുക. സ്വർഗത്തിൽ നബിﷺയോടൊപ്പം സഹവാസം ലഭിക്കാൻ ഉപകരിക്കുന്ന കർമ്മങ്ങൾ ഹദീഥുകളിൽ നിന്ന്.
➡️ നബിദിനാഘോഷ മടക്കമുള്ള ബിദ്അത്തുകളെ ചിലർ ന്യായീകരിക്കുന്നത് ഉമർ رضي الله عنه തറാവീഹ് നമസ്കാരത്തെ പറ്റി പറഞ്ഞ ഇത് എത്ര നല്ല ബിദ്അത്ത്( نِعْمَت البِدْعة هذه)എന്ന വാചകമാണ് .
➡️ “ഒരു നല്ല കാര്യം ഒരാൾ നടപ്പിലാക്കിയാൽ അവന് അതിന്റെ പ്രതിഫലം ലഭിക്കും “… (مَن سَنَّ سُنَّةً حَسنةً فعمِلَ بِها) എന്ന് പറയുന്ന ഹദീസും ഇക്കൂട്ടർ തെളിവിനായി ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട്
യഥാർത്ഥത്തിൽ
ഈ രണ്ട് സംഭവങ്ങളുടെയും നിജസ്ഥിതി എന്താണ്?
നബിﷺയുടെ ഉപദേശങ്ങളെക്കാൾ നന്മ നിറഞ്ഞ മറ്റൊരു ഉപദേശവുമില്ല. ഒരു ചുരുങ്ങിയ ഉപദേശം എനിക്ക് നൽകണമെന്നാവശ്യപ്പെട്ടു വന്ന ഒരു സ്വഹാബിക്ക് റസൂൽ ﷺ നൽകിയ, മൂന്നു കാര്യങ്ങൾ ഉൾക്കൊള്ളുന്ന വസ്വിയത്തിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
26, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്