നന്മക്ക് വേണ്ടി ചെലവഴിക്കാനൊരുങ്ങുമ്പോൾ നാളെ വരാനിരിക്കുന്ന ദാരിദ്ര്യത്തെയോർത്ത് ആശങ്കപ്പെടുന്നുണ്ടോ നിങ്ങൾ? അത് പിശാചിന്റെ പേടിപ്പെടുത്തലാണ്. ഭയപ്പെടേണ്ട! അല്ലാഹു അവന്റെ വിശാലമായ ഔദാര്യവും പാപമോചനവും വാഗ്ദാനം നൽകിയിരിക്കുന്നു. വിശദമായി കേൾക്കുക.
ജുമുഅ ഖുത്വ്‌ബ
03, ശഅ്ബാൻ, 1444
(24/02/2023)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പരിധിക്കിപ്പുറം നിൽക്കാത്ത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന വിനകൾ ചെറുതല്ല. ദീൻ മുറുകെപ്പിടിച്ചിരുന്നവർ പോലും തിന്മകളുടെ ആഴങ്ങളിലേക്ക് ഈ ഉപകരണം മൂലം വഴുതിവീണിരിക്കുന്നു. അമൂല്യമായ നമ്മുടെ സമയം അനവധിയാണ് ഈ സ്ക്രീനുകളിൽ നോക്കിയിരുന്ന് തുലഞ്ഞു പോയത്. സോഷ്യൽ മീഡിയ കാരണത്താൽ, ദീനിന്റെയും ദുൻയാവിന്റെയും പ്രാധാന്യമർഹിക്കുന്ന അനേകം കാര്യങ്ങൾ താളം തെറ്റിക്കൊണ്ടിരിക്കുന്നു. തിരിച്ചറിവും പരിഹാരമാർഗവും ഇനിയും വൈകിയാൽ വലിയ നഷ്ടമായിരിക്കും ഫലം.
ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.