Category Archives: കര്‍മ്മശാസ്ത്രം – فقه

കര്‍മ്മശാസ്ത്രം

വിത്റിന് ശേഷം പറയേണ്ടത് – സൽമാൻ സ്വലാഹി

ഫിഖ്ഹുൽ മസാലിഹി വൽ മഫാസിദ് (فِقْهُ المَصَالِحِ والمَفَاسِدِ) 4 Parts – ഹംറാസ് ബിൻ ഹാരിസ്

ഫിഖ്ഹുൽ മസാലിഹി വൽ മഫാസിദ് (فِقْهُ المَصَالِحِ والمَفَاسِدِ)

◼️ എന്താണ് ഈ തലകെട്ടിൻ്റെ അർത്ഥം? ഈ പഠനത്തിൻ്റെ പ്രസക്തി എന്താണ്? ഈ വിഷയത്തിലുള്ള അറിവില്ലായ്മ വരുത്തി വെക്കുന്ന അപകടങ്ങൾ.

◼️ മസ്ലഹത്തിൻ്റെ ഇനങ്ങളെ കുറിച്ചുള്ള പഠനം അനിവാര്യം

◼️ നാല് പ്രധാനപ്പെട്ട തത്വങ്ങളാണ് ഇതിൽ നമുക്ക് മനസ്സിലാക്കാനുള്ളത്

1. ഒന്നാമത്തെ തത്വം:
إِذَا تَزَاحَمَتِ المَصَالِحُ قُدِّمَ الأَعْلَى مِنْهَا

    • എല്ലാ നന്മകളും ഒരേ പദവയിൽ ഉള്ളതല്ല
    • നന്മകൾ എല്ലാം ഒരുമിപ്പിക്കാൻ സാധിച്ചാൽ എല്ലാം ചെയ്യാൻ ശ്രമിക്കുക
    • ഏറ്റവും മുന്തിയ മസ്ലഹത് എതാണ് എന്ന് എങ്ങനെ തിരിച്ചറിയും? – ഈ അധ്യായത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ഭാഗമാണിത്
    • ഈ തത്വത്തിനുള്ള തെളിവും നിത്യജീവിതത്തിൽ നാം ഈ തത്വം പ്രയോഗിക്കുന്നതിൻ്റെ ചില ഉദാഹരണങ്ങളും.

2. രണ്ടാമത്തെ തത്വം:
إذا تزاحمت المفاسد ارتكب الأخف منها

    • തിന്മകൾ എല്ലാം ഒരേ പദവയിൽ ഉള്ളതല്ല
    • എല്ലാ തിന്മകളും ഒഴിവാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.
    • രണ്ടിൽ ഏതെങ്കിലും ഒരു തിന്മ ചെയ്യാതെ നിർവാഹമില്ല എന്ന് വന്നാൽ അതിൽ ഏറ്റവും ചെറുത് ചെയ്യാം എന്നതിനുള്ള തെളിവുകൾ.

3. മൂന്നാമത്തെ തത്വം:
إذا تعارضت المصلحة والمفسدة قدم أرجحهما

    • മസ്‌ലഹത്തും മഫ്സദത്തും ഒരുമിച്ച് വന്നാൽ അതിൽ ഏറ്റവും മുന്തി നിൽക്കുന്നതിനെ തിരഞ്ഞെടുക്കുക
    • ഈ തത്വത്തിനുള്ള തെളിവുകളും നിത്യ ജീവിതത്തിൽ വന്നേക്കാവുന്ന ചില പ്രായോഗികമായ കാര്യങ്ങളും.

4. നാലാമത്തെ തത്വം:
درع المفاسد أولى من جلب المصالح

    • ഒരേ പദവിയിലുള്ള നന്മയും തിന്മയും ഒരുമിച്ച് വരികയും ഏതെങ്കിലും ഒന്നേ ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് വരികയും ചെയ്താൽ നന്മ ചെയ്യുന്നതിനെക്കാൾ തിന്മ തടയുകയാണ് വേണ്ടത്.
    • ഈ തത്വത്തിനുള്ള തെളിവും, ഉദാഹരണങ്ങളും.

മയ്യിത്ത് പരിപാലന പഠനം (2 Parts) – ഹംറാസ് ബിൻ ഹാരിസ്

  • [Part-1/2]
    • ഇൽമിന്റെ മജ്‌ലിസിന്റെ ശ്രേഷ്ഠത
    • മരണാസന്നനായി കിടക്കുന്ന ഒരാൾക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ.
    • മരണപ്പെട്ട ഉടനെ ചെയ്യേണ്ട കാര്യങ്ങൾ
    • മയ്യിത്ത് കുളിപ്പിക്കേണ്ട രൂപം.
[Part-2/2]
    • കഫൻ ചെയ്യുന്ന രൂപം
    • മയ്യിത്ത് നിസ്കാരം
    • ജനാസ കൊണ്ടുപോകേണ്ട രൂപം
    • മയ്യിത്ത് മറവ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    • ഖബർസ്ഥാനിൽ പാലിക്കേണ്ട വിധിവിലക്കുകൾ
    • തഅ്‌സിയത്’ എങ്ങിനെയാണ്

വിവിധ കർമ്മശാസ്ത്ര വിഷയങ്ങൾ – دروس فقهية – (17 Parts) – സൽമാൻ സ്വലാഹി

دروس فقهية

വിവിധ കർമ്മശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചയും പഠനവും

Part 1

    • സുബ്ഹിക്ക് മുമ്പുളള രണ്ട് റകഅത്തിന്റെ ശ്രേഷ്ടതകൾ, ഓതേണ്ട സൂറത്തുകൾ
    • സബ്ഹിക്ക് മുമ്പ് നമസ്കരിക്കാത്തവർക്ക് ഇത് പിന്നീട് നമസ്കരിക്കാൻ പാടുണ്ടോ?

Part2

    • സന്നത്ത് നമസ്കരിക്കുമ്പോൾ ഇഖാമത്ത് കേട്ടാൽ ആ നമസ്കാരം അവസാനിപ്പിക്കേണ്ടതുണ്ടോ?
    • നമസ്കാരം പൂർത്തിയാക്കാതെ അവസാനിപ്പിക്കുമ്പോൾ സലാം വീട്ടേണ്ടതുണ്ടാ?

Part 3

    • നിന്ന് കൊണ്ട് നമസ്കരിക്കാൻ കഴിവുണ്ടായിട്ടും ഒരാൾക്ക് സുന്നത്ത് നമസ്കാരങ്ങൾ ഇരുന്ന് കൊണ്ട് നമസ്കരിക്കാമോ?

Part 4

    • ഭക്ഷണം കഴിക്കുമ്പോൾ بسم الله الرحمن الرحيم എന്ന് പൂർണമായും പറയേണ്ടതുണ്ടോ?

Part 5

    • സുന്നത്ത് നമസ്കരിക്കാൻ വേണ്ടി സ്ഥലം മാറൽ

Part 6

    • മഗ്‌രിബ് നമസ്‍കാരത്തിനു മുമ്പുള്ള സുന്നത്ത് നമസ്കാരം

Part 7 – നമസ്ക്കാരത്തിൽ സ്വഫ് നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

• ഇമാമിന്റെ പിന്നിൽ ഒരു മഅ്മൂം മാത്രമെങ്കിൽ ഒരൽപം പിന്തിനിൽക്കണോ?
• രണ്ടു പേരുണ്ടെങ്കിൽ എവിടെ നിൽക്കണം
• സ്ത്രീകളുടെ സ്വഫ്

Part 8 – നമസ്കാരത്തിൽ ആമീൻ (آمين) ഉറക്കെ പറയേണ്ടതുണ്ടോ?

Part 9 – അത്തഹിയ്യാത്തിൽ വിരൽ ചൂണ്ടേണ്ടത് എപ്പോൾ?

Part 10 – നഖം മുറിക്കൽ,: ചില മസ് അലകൾ

    • നഖം നീട്ടി വളർത്താമോ?
    • നഖം മുറിക്കലും 40 ദിവസവും
    • നഖം മുറിക്കേണ്ടത് എത് ദിവസം?
    • മറിച്ച നഖം കുഴിച്ചിടേണ്ടതുണ്ടോ?
    • ആർത്തവം – ജനാബത് തുടങ്ങിയ സന്ദർഭങ്ങളിൽ നഖം മുറിക്കാമോ?

Part 11 – സൂറത്തുൽ കഹ്ഫ് (വെള്ളിയാഴ്ച ) പാരായണം ചെയ്യേണ്ടതെപ്പോൾ?

Part 12 – നമസ്കാരത്തിൽ തുമ്മിയാൽ الحمد لله
എന്ന് പറയാൻ പാടുണ്ടോ?

Part 13 – നമസ്കാരത്തിൽ മുകളിലേക്ക് കണ്ണുകളുയർത്തൽ

Part 14 – റുകൂഅ് കിട്ടിയാൽ റക് അത്ത് കിട്ടുമോ?

Part 15 – നിന്ന് കൊണ്ട് മൂത്രമൊഴിക്കൽ അനുവദനീയമോ?

Part 16 – വെള്ളിയാഴ്ച യാത്ര ചെയ്യൽ അനുവദനീയമോ?

Part 17 – സലാം പറയുമ്പോൾ കൈ കൊണ്ട് ആഗ്യം കാണിക്കൽ

കണ്ണേറ് സത്യമാണ്! – സാജിദ് ബിൻ ശരീഫ്

03-09-2021 // ജുമുഅഃ ഖുതുബ

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം (6 Parts) – ആശിഖ്

ശറാറ മസ്ജിദ്, തലശ്ശേരി.

📍ഭാഗം 1 [20-02-2021]

  • 📌 വളൂഇന്റെ അഞ്ച് മഹത്വങ്ങൾ.
  • 📌 വളൂഅ്‌ എപ്പോഴാണ് നിയമമാക്കപ്പെട്ടത് ?
  • 📌 വളൂഅ്‌ ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകത അല്ല. അതിനുള്ള തെളിവുകൾ ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു.
  • 📌 വളൂഉമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ പറ്റി ഒരല്പം.
  • 📌ആരാണ് ഉഥ്മാൻ -رضي الله عنه?
  • 📌 വളൂഅ്‌ ചെയ്യാൻ മറ്റൊരാളെ സഹായിക്കാമോ?
  • 📌 വളൂഇന്റെ തുടക്കത്തിൽ ബിസ്മി പറയുന്നതിന്റെ വിധി.
  • 🔖 ബിസ്മി മനഃപൂർവം ഒഴിവാക്കിയാലും മറന്നു പോയാലും എന്ത് ചെയ്യും? ശൈഖ് ഇബ്നു ബാസ് -رحمه الله- ഈ വിഷയത്തിൽ പറയുന്ന മറുപടി.

📍ഭാഗം 2 [27-02-2021]

  • 📌 സിവാക്ക് ഉപയോഗിക്കുക.
  • 🔖 എന്താണ് അതിന്റെ വിധി?
  • 🔖 വളൂഇൽ എപ്പോഴാണ് സിവാക് ഉപയോഗിക്കേണ്ടത്?
  • 🔖 ബ്രഷ് മിസ് വാക്കിനു പകരം ഉപയോഗിക്കാമോ?
  • 🔖 വിരൽ ഉപയോഗിച്ച് മിസ് വാക്ക് ചെയ്യാമോ?
  • 📌 വളൂഇൽ ഖിബ് ലക്ക് മുന്നിടൽ സുന്നത്താണോ?
  • 📌 രണ്ട് കയ്യും കഴുകൽ?
  • 📌 വളൂഇൽ വലത് ഭാഗം മുന്തിക്കൽ.
  • 📌 വായ കുപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റൽ, വെള്ളം ചീറ്റികളയൽ.
  • 🔖 അവയുടെ വിധികൾ, രൂപങ്ങൾ.

📍ഭാഗം 3 [06-03-2021]

  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.(ആദ്യത്തെ കുറച്ച് സമയം)
  • 📌 വുളൂഇൽ മുഖം കഴുകുക.
  • 🔖 മഖത്തിന്റെ പരിധി എവിടെ മുതൽ എവിടെ വരെയാണ്?
  • 🔖 തിങ്ങിയ താടിയും അതല്ലാത്തതും എങ്ങനെ മനസ്സിലാക്കും?
  • 🔖 താടിയിൽ വെള്ളം പ്രവേശിപ്പിക്കണമോ?
  • 📌 വളൂഅ്‌ ചെയ്യുമ്പോൾ സംസാരിക്കാമോ?
  • 📌 വളൂഇൽ അവയവങ്ങൾ ഒന്നും രണ്ടും മൂന്നും തവണ കഴുകൽ സുന്നതാണ്.
  • 🔖 ചിലത് രണ്ടും ചിലത് മൂന്നും തവണ കഴുകാമോ?
  • 🔖 മന്നിലധികം തവണ കഴുകുന്നതിന്റെ വിധി എന്താണ്? അങ്ങനെ ചെയ്‌താൽ വുളൂഅ്‌ ബാഥ്വിലാകുമോ?
  • 📌കൈ മുട്ട് ഉൾപ്പടെ കഴുകൽ.
  • 🔖 കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മോതിരം ധരിച്ചാൽ എങ്ങനെ വുളൂഅ്‌ ചെയ്യും?
  • 🔖 കയ്യിൽ മഷി പുരണ്ടാൽ വുളൂഅ്‌ ശരിയാകുമോ?
  • 📌ചെറിയ ഒരു നസ്വീഹത്.
  • 📍ദർസ് 4 [13-03-2021]
  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.
  • 📌 തല തടവൽ.
  • 🔖 തലയുടെ എത്ര ഭാഗം തടവണം?തലയുടെ കുറച്ച് ഭാഗം തടവിയാൽ വുളൂഅ്‌ ശരിയാകുമോ?
  • 🔖 എത്ര തവണ തല തടവണം? മൂന്ന് തവണ തടവുന്നതിന്റെ വിധി എന്താണ്?
  • 🔖 തല തടവേണ്ട രൂപങ്ങൾ?
  • 🔖 വളൂഇൽ പിരടി,കഴുത്ത് എന്നിവ തടവൽ സുന്നത്താണോ?
  • 🔖 തൊപ്പിയുടെ മുകളിൽ തടവാമോ?
  • 🔖 സത്രീകൾക്ക് തട്ടത്തിന് മുകളിൽ തടവാമോ?
  • 📌 ചെവി തടവൽ.
  • 🔖 ചെവി തടവുന്നതിന്റെ വിധിയും രൂപവും.
  • 📌 കാല് കഴുകൽ.
  • 🔖കാൽ കഴുകുമ്പോൾ വിരൽ ഉപയയോഗിച്ച് കഴുകുക.
  • 🔖 “ഖുഫ” [الخف] തടവാമോ?
  • 🔖 സോക്സിനു മുകളിൽ തടവാമോ?
  • 🔖 കീറിയ സോക്സിൽ തടവാമോ?
  • 🔖 സോക്സ് അഴിച്ച് വുളൂഅ്‌ ചെയ്യലാണോ അതല്ല അതിന് മുകളിൽ തടവലാണോ കൂടുതൽ ഉത്തമം?
  • 🔖 സോക്സ് എത്ര മണിക്കൂർ വരെ തടവാം? ആ സമയം ആരംഭിക്കുന്നത് എപ്പോൾ മുതൽ?
  • 📌 വളൂഇൽ ക്രമം പാലിക്കുക.

📍ദർസ് 5 [20-03-2021]

  • 📌 വളൂഇന് ശേഷം പറയേണ്ട പ്രാർത്ഥനകൾ.
  • 📌 വളൂഇന് ശേഷമുള്ള രണ്ടു റകഅത്ത് നിസ്കാരത്തിന്റെ പ്രധാനപ്പെട്ട മൂന്ന് മഹത്വങ്ങൾ.
  • 📌 തയമ്മും.
  • 🔖 തയമ്മും അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.
  • 🔖 തയമ്മുമിന്റെ രൂപം.
  • 📌 വളൂഅ്‌ ബാത്വിലാക്കുന്ന കാര്യങ്ങൾ.
  • 🔖 ഗഹ്യഭാഗങ്ങളിലൂടെ വല്ലതും -സാധാരണയായോ അസാധാരണയായോ- വരിക.
  • 🔖 ചർദി, രക്തം തുടങ്ങിയവ കാരണം വുളൂഅ്‌ മുറിയുമോ?
  • 🔖 ഒട്ടക ഇറച്ചി തിന്നാലും ഒട്ടക പാൽ കുടിച്ചാലും വുളൂഅ്‌ മുറിയുമോ?

📍ദർസ് 6 [27-03-2021]

  • 📌 കഴിഞ്ഞ എല്ലാ ദർസുകളുടെയും മുറാജഅഃ.
  • 🧷 ചോദ്യോത്തരങ്ങൾ.
  • 🔖 ബാത്ത്റൂമിൽ വുളൂഅ്‌ ചെയ്യുമ്പോൾ ബിസ്മി പറയാമോ?
  • 🔖 വസ്ത്രം ധരിക്കാതെ വുളൂഅ്‌ ചെയ്യാമോ?
  • 🔖 സത്രീകളുമായി ബന്ധപ്പെട്ട പ്രധാനപെട്ട ഒരു സംശയം.
  • 📌 നിസ്കാരം പഠിക്കാം.
  • 🔖 നിസ്കാരത്തിന്റെ ഗൗരവം അറിയിക്കുന്ന രണ്ട് ഹദീതുകൾ.
  • 🔖 നിസ്കാരം നിർബന്ധമാക്കപ്പെട്ടത് എപ്പോൾ?

സഹോദരങ്ങളേ, കഴിഞ്ഞ ആറു ദർസുകളിലായി നബി-ﷺ-യുടെ വുളൂഇന്റെ രൂപം ഉഥ്മാൻ -رضي الله عنه- ന്റെ ഹദീഥിന്റെ വെളിച്ചത്തിൽ തലശ്ശേരി ശറാറ മസ്ജിദിൽ വെച്ച് വിശദീകരിക്കാൻ സാധിച്ചു.

الحمد لله الذي بنعمته تتم الصالحات

ആദ്യ നാലു ദർസുകളിലായി വുളൂഇന്റെ രൂപവും അഞ്ചാമത്തെ ക്ലാസിൽ തയമ്മും,വുളൂഅ്‌ മുറിയുന്ന കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ചും ആറാം ക്ലാസിൽ എല്ലാ ദർസുകളുടെയും മുറാജഅഃയും വിഷയ സംബന്ധമായ ചില ചോദ്യങ്ങളുടെ മറുപടിയും പറഞ്ഞു പൂർത്തീകരിച്ചു.

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം

നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും ഫിഖ്ഹ് – ആശിഖ്

▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)

📜 فقه الأمر بالمعروف والنهي عن المنكر

  • 📌 നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളം.
  • 📌 നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും വിധി എന്താണ് ? അത് ഓരോ വ്യക്തിക്കും നിർബന്ധമാവുന്ന സാഹചര്യങ്ങൾ.
  • 📌 നന്മ കല്പിക്കുന്നവരും തിന്മ വിലക്കുന്നവരും ശ്രദ്ധിക്കേണ്ട പത്ത് അടിസ്ഥാന കാര്യങ്ങൾ.
  • 🔖 നിബന്ധനകൾ പാലിക്കാതെ നന്മ കൽപ്പിക്കലും തിന്മ നിരോധിക്കലും തിന്മയാണ്, അത് അനുവദിനീയമല്ല. കാരണം, ആരാധനകൾ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ചെയ്താലേ സ്വീകര്യമാവുകയുള്ളു.
  • 📌 ഹറാമുകളുള്ള ഒരു പരിപാടി, നാം പങ്കെടുത്താൽ തെറ്റുകൾ കുറയും. പൂർണമായി ഇല്ലാത്തവുകയില്ല. അതിൽ പങ്കെടുക്കാമോ? ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ന്റെ മറുപടി.
  • 📌 തെറ്റുകളും വൃത്തികേടുകളും അധികരിച്ച് കാണുമ്പോൾ വിജയം ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട്. ശൈഖ് സ്വാലിഹ് അൽ ഉസൈമീയുടെ നസ്വീഹത്ത്.

സിറ്റി സലഫി മസ്ജിദ്, കണ്ണൂര്‍.

റവാതിബ് നമസ്കാരം; ഒരു പഠനം (4 Parts) – സൽമാൻ സ്വലാഹി

Part 1

  • റവാതിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിലൊരു ഭവനം!
  • “റവാതിബ് നമസ്കാരം ഞാനൊരിക്കലും ഉപക്ഷിച്ചിട്ടില്ല” സലഫുകളുടെ വാക്കുകൾ!
  • റവാതിബ് നമസ്കാരം ഒഴിവാക്കുന്നത് ദീൻ കുറവാണ് എന്നതിന്റെ അടയാളം
  • റവാതിബ് നമസ്കാരം ഒഴിവാക്കിയ ഒരു സ്ത്രീക്ക് ഇബ്നു ഉസൈമീൻ നൽകിയ നസ്വീഹത്ത്

Part 2

  • റവാതിബിന്റെ അർത്ഥം ആ പേര് കിട്ടാൻ കാരണം?
  • റവാതിബ് നമസ്കാരം എത്ര തരം?
  • റവാതിബ് പത്തോ പന്ത്രണ്ടോ?
  • ബാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് റവാതിബ് നമസ്കരിക്കാമോ?

Part 3

  • റവാതിബ്നമസ്കാരം നഷ്ടപ്പെട്ടാൽ അത്പിന്നീട് നിർവ്വഹിക്കാമോ?
  • ഫജ്റിന്റെ മുൻപുള്ള രണ്ട്റകഅത്ത് നഷ്ടപ്പെട്ടാൽ
    നമസ്കാരശേഷം തന്നെ അത് നിർവഹിക്കാൻ പാടുണ്ടാ?

Part 4

  • യാത്രയിൽ റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാമോ?

ഉംദതുൽ അഹ്കാം [عمدة الأحكام] (Part 1-10) ആശിഖ് ബിൻ അബ്ദുൽ അസീസ്

Part 1

  • കിതാബിനെയും രചയിതാവിനെയും കുറിച്ച് ചെറിയ ആമുഖം
  • കർമശാസ്ത്രത്തിലെ ഭിന്നതകളുടെ ചില കാരണങ്ങളും അതിനോട് നാം സ്വീകരിക്കേണ്ട നിലപാടും.

Part 2

  • അബ്ദുൽ ഗനി അൽ മഖ്ദിസി കിതാബിന്റെ തുടക്കത്തിൽ പറഞ്ഞ ആമുഖത്തിന്റെ ചെറിയ വിശദീകരണം

Part 3

كتاب الطهارة

Part 4 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 2}
  • നിസ്കാരം സ്വീകരിക്കാൻ വുളൂ നിർബന്ധമാണ്

ഈ ദർസിൽ പതിപാദിക്കുന്ന മറ്റു വിഷയങ്ങൾ:
1) നമസ്കാരത്തിൻ്റെ പ്രാധാന്യം
2) ഒരു വുളൂ കൊണ്ട് വുളൂ നഷ്ടപ്പെട്ടില്ലെങ്കിൽ എത്ര നമസ്കാരവും നമസ്കരിക്കാം
3) എല്ലാ നമസ്കാരത്തിലും ഉളു ചെയ്യുക എന്നത് മുസ്ത ഹബ്ബാണ്.

Part 5 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 3}
  • വുദ്വു ചെയ്യുമ്പോൾ കാലിൻ്റെ മുമ്പ് ശ്രദ്ധിക്കേണ്ടതിൻ്റെ പ്രാധാന്യം

Part 6 – كتاب الطهارة

  • ശുദ്ധിയുമായി ബന്ധപ്പെട്ട അദ്ധ്യായം {ഹദീസ് – 6}
  • വുദ്വു ചെയ്യുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ

Part 7 – كتاب الطهارة

  • കെട്ടി നിൽക്കുന്ന വെള്ളം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Part 8 – كتاب الطهارة

  • നായ പാത്രത്തിൽ തലയിട്ടാൽ

Part 9 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 1)

Part 10 – كتاب الطهارة

  • നബി യുടെ വുദൂവിന്റെ രൂപം (Part 2)

നോമ്പിന്റെ കർമ്മശാസ്ത്ര പാഠങ്ങൾ (16 Parts) ഇഷ്ഫാഖ് ബിൻ ഇസ്മാഈൽ (دروس في فقه الصيام)

دروس في فقه الصيام

Part 1

വിഷയവുമായി ബന്ധപ്പെട്ട ചില ആമുഖങ്ങൾ

Part 2

      1. നോമ്പിന്റെ നിർവചനം. (എന്താണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്).
      2. നോമ്പിന്റെ സ്തംഭങ്ങൾ (റുക്‌നുകൾ).
      3. നോമ്പിന്റെ ഇനങ്ങൾ.
      4. റമദാനിലെ നോമ്പ്; വിധിയും അതിന്റെ തെളിവുകളും അനുബന്ധമായ ചില കാര്യങ്ങളും.

Part 3

      1.  റമദാനിലെ നോമ്പ് ഒഴിവാക്കുന്നവന്റെ വിധി.
      2. ആരുടെയെല്ലാം മേലാണ് നോമ്പ് നിര്‍ബന്ധമാകുന്നത്?
      3. നോമ്പിന്റെ നിബന്ധനകൾ (ശർത്തുകൾ).
      4. അമുസ്‌ലിമും നോമ്പും.
      5. ഒരു അമുസ്ലിം നോമ്പ് അനുഷ്ഠിച്ചില്ല എന്നതിന്റെ പേരില്‍ അവന് വേറെയും ശിക്ഷയുണ്ടോ?
      6. റമദാനിന്റെ പകലിൽ മുസ്ലിമായാല്‍ എന്തു ചെയ്യണം?
      7. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നോമ്പ്.
      8. കുട്ടികൾ പ്രായപൂർത്തിയാകുന്നത് എപ്പോൾ?
      9. റമദാനിന്റെ പകലിൽ പ്രായപൂർത്തി ആയാൽ എന്തു ചെയ്യണം?
      10. കുട്ടികൾക്ക് തർബിയത്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം.

Part 4

      1. നോമ്പിന്റെ ചില ശ്രേഷ്ഠതകൾ.
      2. റമദാനിന്റെ ചില മഹത്വങ്ങൾ.
      3. റമദാനിൽ നോമ്പിന് പുറമെ ഏറെ പുണ്യമുള്ള മറ്റു ഇബാദത്തുകൾ.

Part 5

      1. ചുരുങ്ങിയത് എത്ര പേരുടെ (മാസപ്പിറവി) കാഴ്ചയാണ് പരിഗണിക്കപ്പെടുക?
      2. സംശയ ദിവസത്തിലെ നോമ്പ്.
      3. ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്ത നോമ്പുകാരൻ, (തന്റെ നോമ്പും പെരുന്നാളും) ഏത് നാടിനെ പരിഗണിച്ചാവണം?

Part 6

      1. മാസപ്പിറവിയും ഗോളശാസ്ത്ര കണക്കും.
      2. ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മാസപ്പിറവി കണ്ടാൽ അത് മറ്റുള്ള എല്ലാ നാട്ടുകാർക്കും ബാധകമാണോ?
      3. ഒന്നോ, ഒന്നിലധികം പേരോ മാസപ്പിവി കാണുകയും അത് സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യണം?

Part 7  (നോമ്പും നിയ്യത്തും )

      1. നോമ്പിൽ നിയ്യത്തിന്റെ പ്രാധാന്യം.
      2. ഫർള് നോമ്പും നിയ്യത്തും.
      3. റമദാനിന്റെ ഓരോ ദിവസവും രാത്രിയിൽ നിയ്യത്ത് നിർബന്ധമാണോ?
      4. സുന്നത്ത് നോമ്പും നിയ്യത്തും.

Part 8 (നോമ്പും അത്താഴവും)

      1. അത്താഴത്തിന്റെ ശ്രേഷ്ഠതകൾ.
      2. അത്താഴം ശറആക്കിയതിലുള്ള ഹിക്‌മത്ത്
      3. അത്താഴം കൊണ്ടുള്ള ചില നേട്ടങ്ങൾ (നന്മകൾ).
      4. അത്താഴത്തിന്റെ (മതപരമായ) വിധി.
      5. അത്താഴത്തിന്റെ സമയം.
      6. അത്താഴം വൈകിപ്പിക്കലാണ് ഉത്തമം. അതാണ് നബി -ﷺ-യുടെ സുന്നത്തും.
      7. ബാങ്ക് വിളിച്ച് കൊണ്ടിരിക്കെ ഭക്ഷണം കഴിക്കാമോ?.
      8. കയ്യിൽ ഭക്ഷണപാത്രമുണ്ടായിരിക്കെ ബാങ്ക് വിളി കേട്ടാൽ എന്ത് ചെയ്യണം?
      9. റമദാനിൽ സൂക്ഷ്മതയുടെ പേരിൽ ഫജ്‌ര്‍ ബാങ്ക് സമയത്തിന് മുൻപേ വിളിക്കുന്നത്തിന്റെ വിധി.
      10. എന്താണ് തസ്‌ഹീർ? എന്താണ് അതിന്റെ വിധി?
      11. അത്താഴ സമയം എന്തെങ്കിലും പ്രത്യേക ദിക്റുകൾ സുന്നത്തുണ്ടോ?
      12. അത്താഴ ഭക്ഷണം.

Part 9 (നോമ്പ് തുറ)

      1. നോമ്പ് തുറ
      2. വിസ്വാൽ നോമ്പ് എന്നാൽ എന്ത്? അതിന്റെ വിധി?
      3. നോമ്പ് തുറയുടെ സമയം
      4. സമയമായാൽ ഉടനെ തന്നെ നോമ്പ് തുറക്കാൻ ധൃതി കാണിക്കുക
      5. സമയമാകുന്നതിന് മുൻപേ നോമ്പ് തുറക്കൽ വൻപാപമാണ്
      6. മഗ്‌രിബ് നിസ്കാരത്തിന് മുൻപായി നോമ്പ് തുറക്കുക
      7. നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നതിന്റെ ശ്രേഷ്ഠതകൾ.
      8. നോമ്പ്കാരന്റെ പ്രാർത്ഥന
      9. നോമ്പ് തുറക്കുന്ന വേളയിൽ പ്രത്യേകമായ വല്ല പ്രാർത്ഥനയുമുണ്ടോ?
      10. നോമ്പ് തുറപ്പിക്കൽ

Part 10 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 1)

      1. നോമ്പ് മുറിച്ചുവെന്ന ദൃഢമായ നിയ്യത്തുണ്ടായാൽ നോമ്പ് മുറിയുമോ?
      2. അറിഞ്ഞ് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ നോമ്പ് മുറിയും.
      3. നോമ്പുകാരനും വത്യസ്ഥ ഇഞ്ചക്ഷനു(കുത്തിവെപ്പു)കളും.
      4. കണ്ണ്, ചെവി, മൂക്ക് എന്നിവയിലൂടെ തുളളി മരുന്നുകൾ ഉപയോഗിക്കുന്നത് നോമ്പിനെ ബാധിക്കുമോ?
      5. നോമ്പുകാരൻ സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതും അത് വാസനിക്കുന്നതിന്റെയും വിധി?
      6. പുകവലിയും നോമ്പും.
      7. “ഇൻഹേലർ” ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
      8. ഉമിനീർ, കഫം തുടങ്ങിയവ ഇറക്കിയാൽ നോമ്പിനെ ബാധിക്കുമോ?
      9. പല്ലുകൾക്കിടയിൽ അവശേഷിക്കുന്നവ വിഴുങ്ങിയാൽ?
      10. നോമ്പുകാരനായിരിക്കേ ഭക്ഷണം രുചി നോക്കൽ?
      11. നോമ്പുകാരനായിരിക്കേ പല്ല് തേക്കുന്നതും എണ്ണ തേക്കുന്നതും അനുവദനീയമാണോ?
      12. വുദൂഇൽ മൂക്കിൽ വെള്ളം കയറ്റിയപ്പോൾ അബദ്ധത്തിൽ ഉള്ളിലേക്ക് കടന്നാൽ?
      13. നോമ്പുകാരൻ ആശ്വാസത്തിന് വേണ്ടി ശരീരം തണുപ്പിക്കുന്നതും, കുളിക്കുന്നതും അനുവദനീയമാണോ?

Part 11 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 2)

      1. ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ.
      2. വികാരത്തോടെ (മനിയ്യ്) ശുക്ലം പുറത്ത് വരൽ.
      3. സ്വയംഭോഗം.
      4. (മദിയ്യ്) പുറത്ത് വന്നാൽ നോമ്പിനെ ബാധിക്കുമോ?
      5. നോമ്പുകാരനായിരിക്കെ ഭാര്യയെ ചുംബിക്കുന്നതിന്റെ വിധി?
      6. സ്വപ്നസ്ഖലനം നോമ്പിനെ ബാധിക്കുമോ?
      7. ജനാബത്തുകാരനായി നോമ്പുകാരൻ ഫജ്റിലേക്ക് പ്രവേശിക്കൽ.
      8. ആർത്തവ, പ്രസവ രക്തം പുറത്ത് വരൽ.
      9. ഫജ്റിന് മുമ്പ് ആർത്തവം അവസാനിച്ചാൽ.

Part 12 (നോമ്പ് മുറിക്കുന്ന കാര്യങ്ങൾ – ഭാഗം 3)

      1. ഹിജാമ (cupping) ചെയ്യുന്നതിലൂടെ നോമ്പ് മുറിയുമോ?
      2. രക്തദാനത്തിനും മറ്റുമായി രക്തം കുത്തിയെടുക്കുന്നത് നോമ്പിനെ ബാധിക്കുമോ?
      3. മോണയിൽ നിന്നും മൂക്കിൽ നിന്നുമൊക്കെയായി രക്തം വന്നാൽ?
      4. മനപ്പൂർവം ഛർദിക്കൽ?
      5. തികട്ടിവരുന്നവ വിഴുങ്ങിയാൽ?
      6. മൂന്ന് നിബന്ധനകളോടെയല്ലാതെ നോമ്പ് മുറിയുകയില്ല.
      7. നോമ്പുകാരനായിരിക്കെ മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നവനെ കണ്ടാൽ?
      8. ഹറാമായ സംസാരമോ പ്രവർത്തനങ്ങളോ നോമ്പ് മുറിയുവാൻ കാരണമാകുമോ?

Part 13 (പ്രായശ്ചിത്തവുമായി ബന്ധപ്പെട്ട ചില മസ്അലകൾ)

      1. റമദാനിലെ പകലിൽ നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവന്റെ മേൽ നാലു കാര്യങ്ങൾ നിർബന്ധമാണ്.
      2. എന്താണവൻ പ്രായശ്ചിത്തമായി ചെയ്യേണ്ടത്?
      3. പ്രായശ്ചിത്തം ഹദീസിൽ വന്ന ക്രമപ്രകാരം തന്നെ ചെയ്യേണ്ടതുണ്ടോ?
      4. സ്ത്രീയും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?
      5. പൂർണ്ണമായ അർത്ഥത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ, മറ്റു ബാഹ്യകേളികളാൽ മനിയ്യ് പുറപ്പെട്ടാൽ പ്രായശ്ചിത്തമുണ്ടോ?
      6. അറിവില്ലായ്മയോ മറവിയോ കാരണത്താലുള്ള ലൈംഗിക ബന്ധത്തിന് പ്രായശ്ചിത്തമുണ്ടോ?
      7. റമദാനല്ലാത്ത മറ്റു നിർബന്ധമോ സുന്നത്തോ ആയ നോമ്പുള്ള ദിവസങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ?
      8. ലൈംഗിക ബന്ധത്തിന് പുറമെ നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങൾക്കും പ്രായശ്ചിത്തം ബാധകമാണോ?
      9. കഴിവില്ലെങ്കിൽ പ്രായശ്ചിത്തം ഒഴിവാകുമോ?
      10. അനുവദിക്കപ്പെട്ട കാരണങ്ങളാലല്ലാതെ രണ്ട് മാസമുള്ള (പ്രായശ്ചിത്ത) നോമ്പിന്റെ തുടർച്ച നഷ്ടപ്പെട്ടാൽ?
      11. അറുപത് സാധുക്കൾക്ക് വെവ്വേറെയായി തന്നെ (പ്രായശ്ചിത്ത) ഭക്ഷണം നൽകേണ്ടതുണ്ടോ? എത്രയാണ് നൽകേണ്ടത്?

Part 14 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 1)

      1. രോഗികളുടെയും വൃദ്ധന്മാരുടെയും നോമ്പ്.
      2. (ഫിദ് യ) നൽകേണ്ടത് എന്ത്? എത്ര? എങ്ങനെ?

Part 15 (നോമ്പ് ഉപേക്ഷിക്കാൻ ഇളവുള്ളവർ – ഭാഗം 2)

      1. ഗർഭിണികളുടെയും മുലയൂട്ടുന്ന ഉമ്മമാരുടെയും നോമ്പ്.
      2. യാത്രക്കാരുടെ നോമ്പ്.

Part 16 (“ഖളാഅ്” അഥവാ നോമ്പ് നോറ്റ് വീട്ടൽ; ചില നിയമങ്ങൾ)

      1. “ഖളാഅ്” വൈകിപ്പിക്കുന്നതിന്റെ വിധി.
      2. അടുത്ത റമദാനിന് മുമ്പ് “ഖളാഅ്” ചെയ്യാൻ സാധിച്ചില്ല. എന്താണ് ചെയ്യേണ്ടത്?
      3. “ഖളാഅ്” ഉള്ളവർക്ക് അതിന് മുമ്പായി സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കാമോ?
      4. നോമ്പ് കടമുണ്ടായിരിക്കെ മരണപ്പെട്ടാൽ?

തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് നോക്കി ഓതൽ; ഒരു വിശദീകരണം – സൽമാൻ സ്വലാഹി

കൊറോണ ബാധിച്ചു മരിച്ചവരുമായി ബന്ധപ്പെട്ട ചില വിധികൾ – അബ്ദുറഊഫ് നദ്‌വി

1 മയ്യിത്ത് കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, നമസ്കാരം?
2 രക്തസാക്ഷിയോ?

ഫിഖ്‌ഹിന്റെ അഞ്ച് അടിസ്ഥാന തത്വങ്ങൾ – സാജിദ് ബിൻ ശരീഫ്

മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപറമ്പ // 01/02/2020

വുദൂഅ്, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ – നിയാഫ് ബിന്‍ ഖാലിദ്

ജുമുഅ ഖുത്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ് // 27, മുഹറം, 1441

ഹിജഢകൾ – ഇസ് ലാമിക നിലപാട്, അവരുടെ വിധികൾ നിയമങ്ങൾ – അബ്ദുറഊഫ് നദ്‌വി