Category Archives: വിശ്വാസം – عقيدة

ഉസൂലുസ്സുന്ന [സുന്നത്തിന്റെ ആധാരങ്ങള്‍] (أصول السنة) – 4 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ രിസാല പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات

തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ

നബി ചരിത്രം (الأرجوزة الميئية) [47 Parts] – നിയാഫ് ബിൻ ഖാലിദ്

PDF file – Nabi_Charithram_الأرجوزة الميئية

ഇബ്നുൽ ഖയ്യിം -رحمه الله- യുടെ “അദ്ദാഉ – വദ്ദവാഉ” (أَلدَّاءُ وَالدَّوَاءُ) [35 Parts] – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

The Disease And The Cure ( أَلدَّاءُ وَالدَّوَاءُ )

ഖൽബിന് ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള ശമനം പഠിപ്പിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണ് ഇബ്നുൽ ഖയ്യിം -رحمه الله- രചിച്ച “അദ്ദാഉ-വ-ദ്ദവാഅ്”.

ദേഹേച്ഛക്ക് അടിമപ്പെടുന്ന ആധുനിക സമൂഹത്തിൽ തീർച്ചയായും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ ഈ കിതാബിൽ കണ്ടെത്താം.

മുപ്പത്തിയഞ്ച് ദർസുകളിലായി മർക്കസ് ഇമാം അഹ്‌മദ് ബിൻ ഹമ്പലിൽ വെച്ച് ഈ കിതാബിന്റെ ദർസ് പൂർത്തീകരിച്ചു.
الحمد لله بنعمته تتم الصالحات

കേരളത്തിലെ സമസ്‌തയുടെ ആദർശം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

المحرم ١٤٤٦   // 21-07-2024

🕌 മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ദുആ ചെയ്‌താൽ അല്ലാഹുവിന്റെ വിധിയിൽ മാറ്റം വരുമോ? – സാജിദ് ബിൻ ശരീഫ്

സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷക്ക് പത്ത് കാര്യങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ربيع الأول  ١٤٤٥
22-10-2023

عشرة أسباب للوقاية من السحر والعين

“സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും രക്ഷക്ക് പത്ത് കാര്യങ്ങൾ”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

കിതാബുത്തൗഹീദ്‌ [60 Parts] (كتاب التوحيد) – ഹംറാസ് ബിൻ ഹാരിസ്

കിതാബുത്തൗഹീദ്‌ | Part-1

    • തൗഹീദ് പഠിക്കേണ്ടതിന്റെ പ്രാധാന്യം.
    • തൗഹീദിന്റെ ഇനങ്ങൾ.
    • തൗഹീദിന് മൂന്ന് ഇനങ്ങൾ ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ?
    • തൗഹീദ് പഠിക്കുകയും, അതിന്റെ പ്രതിഫലനം ജീവിതത്തിൽ ഉണ്ടാകുകയും, അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യൽ വളരെ അനിവാര്യം.

കിതാബുത്തൗഹീദ്‌ | Part-2

    • {وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ}
      എന്ന ആയത്തിന്റെ വിശദീകരണം.
    • ജീവിത ലക്ഷ്യം അല്ലാഹുവിനുള്ള ഇബാദത് മാത്രം.
    • {وَلَقَدۡ بَعَثۡنَا فِی كُلِّ أُمَّةࣲ رَّسُولًا أَنِ ٱعۡبُدُوا۟ ٱللَّهَ وَٱجۡتَنِبُوا۟ ٱلطَّـٰغُوتَۖ..}
      എന്ന ആയത്തിന്റെ വിശദീകരണം.
    • പരവാചകന്മാരെ നിയോഗിക്കാനുള്ള കാരണം.
    • തവാഗൂത് എന്നാലെന്ത്?
    • {وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ وَبِٱلۡوَ ٰ⁠لِدَیۡنِ إِحۡسَـٰنًاۚ إِمَّا یَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَاۤ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَاۤ أُفࣲّ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلࣰا كَرِیمࣰا}
    • എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിന്റെ ഖദാ രണ്ടു വിതം?
    • അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ അവൻ നടപ്പിലാക്കാൻ അനുവദിക്കുമോ?
    • ഉബൂദിയത്തിന്റെ ഇനങ്ങൾ.
    • മാതാപിതാക്കളോട്‌ നന്മ കാണിക്കേണ്ടതിന്റെ പ്രാധാന്യം.

കിതാബുത്തൗഹീദ്‌ | Part-3

      • {وَٱعۡبُدُوا۟ ٱللَّهَ وَلَا تُشۡرِكُوا۟ بِهِۦ شَیۡـࣰٔاۖ وَبِٱلۡوَ ٰ⁠لِدَیۡنِ إِحۡسَـٰنࣰا وَبِذِی ٱلۡقُرۡبَىٰ وَٱلۡیَتَـٰمَىٰ وَٱلۡمَسَـٰكِینِ وَٱلۡجَارِ ذِی ٱلۡقُرۡبَىٰ وَٱلۡجَارِ ٱلۡجُنُبِ وَٱلصَّاحِبِ بِٱلۡجَنۢبِ وَٱبۡنِ ٱلسَّبِیلِ وَمَا مَلَكَتۡ أَیۡمَـٰنُكُمۡۗ إِنَّ ٱللَّهَ لَا یُحِبُّ مَن كَانَ مُخۡتَالࣰا فَخُورًا}
        എന്ന ആയത്തിന്റെ വിശദീകരണം.
      • അല്ലാഹു നമ്മോട് കല്പിച്ച കാര്യങ്ങളിൽ ഏറ്റവും വലുത് തൗഹീദ് തന്നെ.
      • ജനങ്ങളോടുള്ള ഹഖ് പാലിക്കലും നിർബന്ധമാണ്.
      • കടുംബക്കാരോടും, യതീം മക്കളോടും, ദരിദ്രരോടും, അയൽവാസികളോടും തുടങ്ങി നാം ഗൗരവത്തിൽ ശ്രദ്ധിക്കേണ്ട കടമകൾ.
      • { قُلۡ تَعَالَوۡا۟ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَیۡكُمۡۖ أَلَّا تُشۡرِكُوا۟ بِهِۦ شَیۡـࣰٔاۖ ….}
        എന്ന ആയത്തിന്റെ വിശദീകരണം.
      • അല്ലാഹു ഹറാമാക്കിയതിൽ ഏറ്റവും കടുത്തത് ശിർക്ക്.
      • മലേച്ഛതകൾ മാത്രമല്ല അതിലേക്കുള്ള വഴികളും നിഷിദ്ധമാണ്.

കിതാബുത്തൗഹീദ്‌ | Part-4

    • തൗഹീദിന് വേണ്ടിയാണ് തന്നെ പടച്ചത് എന്ന് തിരിച്ചറിയാത്തവർ!
    • നബി-ﷺ- യുടെ വസിയ്യത് എന്താണെന്ന് അറിയിക്കുന്ന ഇബ്നു മസ്ഊദ് – رَضِيَ اللَّه عَنْهُ-ന്റെ അഥർ.
    • അടിമകൾക്ക് അല്ലാഹുവിനോടുള്ള നിർബന്ധ ബാധ്യതകൾ.
    • അല്ലാഹു അടിമകൾക്ക് ഔദാര്യമായി നൽകുന്ന അവന്റെ കടമ.

കിതാബുത്തൗഹീദ്‌ | Part-5

    •  ഒന്നാം അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 24 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-6

    • അദ്ധ്യായം 2: തൗഹീദിന്റെ ശ്രേഷ്ഠത.
    • സവർഗം ലഭിക്കുമെന്ന് അറിയിക്കപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും അത് ലഭിക്കാൻ തൗഹീദ് ഉണ്ടായിരിക്കുക എന്നത് നിബന്ധനയാണ്.
    • ഒരു കാര്യത്തിന് ഇന്നാലിന്ന ശ്രേഷ്ഠത ഉണ്ട് എന്നത്കൊണ്ട് ആ കാര്യം വാജിബല്ല എന്നറിയിക്കുന്നില്ല.
    • നരകത്തിൽ നിന്നും രക്ഷപെട്ടു കൊണ്ട് സ്വർഗത്തിൽ എന്നെന്നും ജീവിക്കാൻ സാധിക്കുക എന്നതാണ് തൗഹീദിന്റെ ഏറ്റവും വലിയ ശ്രേഷ്ഠത.
    • {ٱلَّذِینَ ءَامَنُوا۟ وَلَمۡ یَلۡبِسُوۤا۟ إِیمَـٰنَهُم بِظُلۡمٍ أُو۟لَـٰۤىِٕكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ}
      എന്ന ആയത്തിന്റെ വിശദീകരണം.
    • ദനിയാവിലും, ആഖിറത്തിലും പൂർണമായ നിർഭയത്വം തൗഹീദുള്ളവർക്ക് മാത്രം.

കിതാബുത്തൗഹീദ്‌ | Part-7

    • അദ്ധ്യായം 2: തൗഹീദിന്റെ ശ്രേഷ്ഠത.
    • കേവലം നാവ് കൊണ്ടുച്ചരിക്കുന്നതല്ല ശഹാദത്.
    • ഈസ -عليه السلام-അല്ലാഹുവിന്റെ ‘കലിമ’ ആണെന്ന് പറഞ്ഞാൽ എന്താണ്?
    • നരകം നിഷിദ്ധമാകുന്നത് രണ്ട് രൂപത്തിലാണ്.
    • എന്താണ് അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ചു കൊണ്ട് പ്രവർത്തിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്?
    • ദആഉൽ ഇബാദയും,ദുആഉൽ മസ്അലയും.
    • തൗഹീദ് ഉള്ളവർ നരകത്തിൽ ശാശ്വതരാകുകയില്ല.

കിതാബുത്തൗഹീദ്‌ | Part-8

    • തൗഹീദിന്റെ ശ്രേഷ്ഠത എന്ന അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 20 പാഠങ്ങൾ.
    • ‘لا إله إلا الله’
      യുടെ ശ്രേഷ്ഠത അറിയിക്കുന്ന എല്ലാ ഹദീസുകളും നിബന്ധനകൾക്ക് വിധേയമാണ്.
    • അമ്പിയാക്കളോട് പോലും ‘لا إله إلا الله’ പഠിക്കാൻ പറയുമ്പോൾ പിന്നെ നമ്മുടെ അവസ്ഥയെന്താണ്?!!
    • ‘لا إله إلا الله’
      പറഞ്ഞ എല്ലാവരുടെയും തുലാസ് ഖനം തൂങ്ങുകയില്ല!

കിതാബുത്തൗഹീദ്‌ | Part-9

    • അദ്ധ്യായം 3: തൗഹീദ് സാക്ഷാൽക്കരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും.
    • കഴിഞ്ഞ അധ്യായവും ഈ അധ്യായവും തമ്മിലുള്ള വ്യത്യാസമെന്താണ്?
    • ഇബ്രാഹിം-عَلَيْهِ السَّلَام-യെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറഞ്ഞതിൽ തൗഹീദ് പൂർത്തീകരിക്കേണ്ടതെങ്ങനെ എന്നന്വേഷിക്കുന്നവർക്കുള്ള ഉത്തരമുണ്ട്.
    • തൗഹീദ് ഉൾക്കൊണ്ടവരിലുള്ള നാല് പദവികൾ.
    • തങ്ങളുടെ റബ്ബിനോട് പങ്കുചേർക്കാത്തവരാകുന്നു അവർ!

കിതാബുത്തൗഹീദ്‌ | Part-10

    • അദ്ധ്യായം 3: തൗഹീദ് സാക്ഷാൽക്കരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും.
    • നാം ചെയ്യാത്ത കാര്യത്തിന് പ്രശംസ ആഗ്രഹിക്കാൻ പാടില്ല.
    • കണ്ണേറ് യാഥാർഥ്യമാണ്.
    • കണ്ണേറിനും വിഷമേറ്റതിനുമല്ലാതെ റുഖ്’യ ഇല്ല എന്ന് പറഞ്ഞതിന്റെ പൊരുൾ.
    • കണ്ണേറ് രണ്ട് കാരണങ്ങൾ കൊണ്ട് ബാധിക്കാം.
    • ജനപ്പെരുപ്പം സത്യത്തിന്റെ മാനദണ്ഡമല്ല!
    • വിചാരണകൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവരുടെ പ്രത്യേകതകൾ.
    • ചികിത്സ പാടെ ഒഴിവാക്കുക എന്നത് തൗഹീദിന്റെ പൂർണതയാണോ?
    • അവർ മന്ത്രിക്കാൻ ആവശ്യപ്പെടുകയോ,ചൂട് വെക്കാൻ ആവശ്യപ്പെടുകയോ ഇല്ല എന്നതിന്റെ പൊരുൾ?

കിതാബുത്തൗഹീദ്‌ | Part-11

    • ‘തൗഹീദ് സാക്ഷാൽകരിച്ചവൻ വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കും’ എന്ന അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട 22 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-12

    • അദ്ധ്യായം 4: ശിർക്കിനെ കുറിച്ചുള്ള ഭയം.
    • ശിർക്ക് അല്ലാഹു പൊറുത്തു കൊടുക്കാത്ത കടുത്ത പാപം!
    • ശിർക്കിനെ കുറിച്ച് നിർഭയനായിരിക്കാൻ പാടില്ല.
    • ‘ശിർക്കുൻ അക്ബറും’ ‘ശിർക്കുൻ അസ്ഗറും’ തമ്മിലുള്ള വ്യത്യാസങ്ങൾ.
    • നമ്മിൽ സംഭവിക്കുമെന്ന് നബി-ﷺ- ഏറ്റവും കൂടുതൽ ഭയപ്പെട്ടതിനെ നാം കരുതിയിരിക്കാറുണ്ടോ?
    • എങ്ങനെയാണ് ‘ശിർക്കുൻ അസ്ഗർ’ നമ്മിൽ സംഭവിക്കുന്നതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കുക?
    • ‘ശിർക്കുൻ അസ്ഗർ’ നമ്മുടെ അമലുകളിൽ സംഭവിച്ചാൽ ഉണ്ടാകുന്ന അവസ്ഥകൾ.

കിതാബുത്തൗഹീദ്‌ | Part-13

    • അദ്ധ്യായം 4: ശിർക്കിനെ കുറിച്ചുള്ള ഭയം.
    • ഒരു വിശ്വാസി എന്തിനെയൊക്കെയാണ് പേടിക്കേണ്ടത്?
    • എന്തുകൊണ്ടാണ് ശിർക് ഇത്രയും വലിയ പാപമായത്?
    • ശിർക്കിനെ ഭയപ്പെടാത്തവന്റെ തൗഹീദ് അപകടത്തിലാണ്!
    • ഈ അധ്യായത്തിലുള്ള പ്രധാന പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-14

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • ഒരു വിശ്വാസിക്ക് തൗഹീദിന്റെ വിഷയങ്ങളിൽ അനിവാര്യമായും ഉണ്ടാകേണ്ടത്.
    • എന്തുകൊണ്ടാണ് തൗഹീദിലേക്കുള്ള ക്ഷണം അനിവാര്യമായിത്തീർന്നത്?
    • പരവാചകന്മാരെല്ലാം ക്ഷണിച്ചത് തൗഹീദിലേക്ക് തന്നെ.
    • തൗഹീദുള്ളവർക്കും തൗഹീദിന്റെ പഠനം അനിവാര്യമാണ്.
    • തൗഹീദിന് വേണ്ടി പണിയെടുത്തവർ ഇപ്പോൾ വിശ്രമത്തിലാണോ?!!
    • ജനങ്ങളെ ദീനിനിലേക്ക് ക്ഷണിക്കുന്ന ഒരുവന് ഉണ്ടായിരിക്കേണ്ട അഞ്ച്‌ ഗുണങ്ങൾ.
    • തൗഹീദിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവർക്കിടയിലുള്ള ഭിന്നിപ്പ് ഖേദകരം തന്നെ

കിതാബുത്തൗഹീദ്‌ | Part-15

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • (قُلۡ هَـٰذِهِۦ سَبِیلِیۤ أَدۡعُوۤا۟ إِلَى ٱللَّهِۚ عَلَىٰ بَصِیرَةٍ أَنَا۠ وَمَنِ ٱتَّبَعَنِیۖ وَسُبۡحَـٰنَ ٱللَّهِ وَمَاۤ أَنَا۠ مِنَ ٱلۡمُشۡرِكِینَ)
      എന്ന ആയത്തിന്റെ വിശദീകരണം.
    • കഷണിക്കേണ്ടത് അല്ലാഹുവിലേക്കാണ്. തന്നിലേക്കോ താനുൾക്കൊള്ളുന്ന കക്ഷിയിലേക്കോ അല്ല.
    • നബി-ﷺ- യുടെ ദഅ്‌വത്തിന്റെ പ്രത്യേകതകൾ.
    • ദഅ്‌വത് ചെയ്യേണ്ട ആളുകളുടെ അവസ്ഥ അറിഞ്ഞിരിക്കുക.
    • ആദ്യമായി ക്ഷണിക്കേണ്ടത് തൗഹീദിലേക്ക് തന്നെ.
    • ഒരു കാഫിറിനോട് പോലും അക്രമം അരുത്.

കിതാബുത്തൗഹീദ്‌ | Part-16

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • <<عن سهل بن سعد رضي الله عنه أن رسول الله ﷺ قال يوم خيبر: لأعطين الراية غدا رجلا يحب الله ورسوله ويحبه الله ورسوله، يفتح الله على يديه.. >>
      എന്ന ഹദീസിന്റെ വിശദീകരണം.
    • അലി-رَضِيَ اللَّهُ عَنْهُ-വിന്റെ ശ്രേഷ്ഠത.
    • നബി-ﷺ- യുടെ ഉമിനീരിന് ബറകത് ഉണ്ട്. ബറകത് നൽകേണ്ടവൻ അല്ലാഹുവാണ്.
    • ഇബാദത്തുകൾ അവധാനതയോടുകൂടി ചെയ്യുക.
    • ഹിദായത് രണ്ട് വിധമുണ്ട്.
    • ‘തസ്കിയ്യത്തി’ന്റെ പേര്‌ പറഞ്ഞുകൊണ്ട് ദഅ്‌വത് മുടക്കുന്നവരോട് പണ്ഡിതന്മാരുടെ ഉപദേശം.

കിതാബുത്തൗഹീദ്‌ | Part-17

    • അദ്ധ്യായം 5: ‘لا إله إلا الله’ എന്ന ശഹാദത്തിലേക്കുള്ള ക്ഷണം.
    • ഈ അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട 30 പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-18

    • അദ്ധ്യായം 6: തൗഹീദിന്റെയും, ‘ലാ ഇലാഹ ഇല്ലള്ളാഹ്’എന്ന ശഹാദത്തിന്റെയും വിശദീകരണം.
    • { أُو۟لَـٰۤىِٕكَ ٱلَّذِینَ یَدۡعُونَ یَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِیلَةَ أَیُّهُمۡ أَقۡرَبُ وَیَرۡجُونَ رَحۡمَتَهُۥ وَیَخَافُونَ عَذَابَهُۥۤۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورࣰا }
      [Surah Al-Isrâ’: 57] എന്ന ആയത്തിന്റെ വിശദീകരണം.
    • ശിർക്കിന്റെ നിരർത്തകത ബോധ്യപ്പെടുത്തുന്ന ഒരു ആയത്.
    • അനുവദിക്കപ്പെട്ട ‘വസീല’ എന്താണ്?
    • { وَإِذۡ قَالَ إِبۡرَ ٰ⁠هِیمُ لِأَبِیهِ وَقَوۡمِهِۦۤ إِنَّنِی بَرَاۤءࣱ مِّمَّا تَعۡبُدُونَ }{ إِلَّا ٱلَّذِی فَطَرَنِی فَإِنَّهُۥ سَیَهۡدِینِ }
      [Surah Az-Zukhruf: 26, 27] എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാത്തവന് തൗഹീദ് എന്താണെന്ന് തിരിഞ്ഞിട്ടില്ല.
    • എന്താണ് അനുസരണയിലുണ്ടാകുന്ന ശിർക്?

കിതാബുത്തൗഹീദ്‌ | Part-19

    • അദ്ധ്യായം 6: തൗഹീദിന്റെയും, ‘ലാ ഇലാഹ ഇല്ലള്ളാഹ്’എന്ന ശഹാദത്തിന്റെയും വിശദീകരണം.
    • { وَمِنَ ٱلنَّاسِ مَن یَتَّخِذُ مِن دُونِ ٱللَّهِ أَندَادࣰا یُحِبُّونَهُمۡ كَحُبِّ ٱللَّهِۖ ..}
      [Surah Al-Baqarah: 165] എന്ന ആയത്തിന്റെ വിശദീകരണം.
    • അല്ലാഹുവിനോടുള്ള സ്നേഹത്തിൽ ജനങ്ങൾ നാല് തരക്കാരാണ്.
    • അല്ലാഹുവിനോട് അതിരറ്റ സ്നേഹമുള്ളവർക്കുള്ള നേട്ടം.
    • <<مَنْ قال لَا إلهَ إلَّا اللهَ ، وكفَرَ بِما يعبُدونَ مِنَ دونِ اللهِ ، حرُمَ مَالُهُ ، ودَمُهُ ، وحسابُهُ على اللهِ عزَّ وجلّ>>
      എന്ന ഹദീസിന്റെ വിശദീകരണം.
    • തൗഹീദിന്റെ യഥാർത്ഥ വിശദീകരണം എന്താണെന്ന് ഈ അധ്യായത്തിലെ ഓരോ തെളിവുകളും നമ്മെ പഠിപ്പിക്കുന്നു.

കിതാബുത്തൗഹീദ്‌ | Part-20

    • അദ്ധ്യായം 7: പരീക്ഷണങ്ങൾ നീങ്ങാൻ വളയം ധരിക്കുന്നതും നൂല് കെട്ടുന്നതും മറ്റും ശിർക്കാകുന്നു.
    • ഏലസ് കെട്ടുന്നവൻ ദീനിൽ നിന്ന് തന്നെ പുറത്തു പോകുന്നത് എങ്ങിനെ?
    • ഒരു മുസ്ലിമിന് മൂന്ന് കാര്യങ്ങളിലൂടെ മാത്രമാണ് ഉപദ്രവം നീങ്ങാനും അവയെ ചെറുക്കാനും അനുവാധമുള്ളൂ.
    • {..قُلۡ أَفَرَءَیۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِیَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَـٰشِفَـٰتُ ضُرِّهِۦۤ..}
    • എന്ന ആയത്തിന്റെ വിശദീകരണം.
    • “വളയം ധരിച്ചത് രോഗം വർധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യില്ല” എന്നതിന്റെ പൊരുൾ?”
    • ഏലസ് കെട്ടിയവന്റെ ആവശ്യം പൂർത്തിയാകാതിരിക്കട്ടെ എന്ന് നബി-ﷺ- ദുആ ചെയ്തിരിക്കുന്നു!
    • ഏലസ് കെട്ടിയവന് നബി-ﷺ- ബൈഅത്ത് ചെയ്യാൻ കൈ പോലും കൊടുത്തില്ല!

കിതാബുത്തൗഹീദ്‌ | Part-21

    • അദ്ധ്യായം 7: പരീക്ഷണങ്ങൾ നീങ്ങാൻ വളയം ധരിക്കുന്നതും നൂല് കെട്ടുന്നതും മറ്റും ശിർക്കാകുന്നു.
    • ശാസ്ത്രത്തിന്റെ അകമ്പടിയോടുകൂടി ചികിൽസയിൽ കടന്നു വരുന്ന ശിർക്.
    • ഈ അധ്യായത്തിൽ നിന്ന് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട പാഠങ്ങൾ.
    • അധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • വാഹനത്തിൽ കണ്ണേർ ഏൽക്കാതിരിക്കാൻ ഏലസ് കെട്ടുന്നതിനെരെ നബി-ﷺ- യുടെ താക്കീത്.

കിതാബുത്തൗഹീദ്‌ | Part-22

    • അദ്ധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • ഇതുവരെയുള്ള അധ്യായങ്ങളിലൂടെ.
    • മന്ത്രങ്ങളും,ഏലസ്സുകളും, ക്ഷുദ്രവിദ്യകളും ശിർക്കാകുന്നു എന്ന ഹദീസിന്റെ വിശദീകരണം.
    • റഖ്’യ അനുവധിക്കപ്പെടാനുള്ള നിബന്ധനകൾ
    • കെട്ടിയവൻ ദീനിൽ നിന്ന് തന്നെ പുറത്തു പോകുന്ന ചില ഏലസ്സുകൾ!
    • ഖർആൻ എഴുതികൊണ്ടായാലും ഏലസ്സ് അനുവദനീയമല്ല എന്നതിനുള്ള കാരണങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-23

    • അദ്ധ്യായം 8: മന്ത്രങ്ങളുടെയും, ഏലസ്സുകളുടെയും വിഷയത്തിൽ വന്നത്.
    • തിവലഃ ;സിഹ്റിന്റെ ഒരിനമാണ്
    • ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ ചെയ്യുന്ന അപകടം!
    • നബി-ﷺ- ബന്ധവിച്ചേദനം അറിയിച്ച വിഭാഗം!
    • ശിർക്ക് ചെയ്യുന്നവരെ അതിൽ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ ശ്രേഷ്ഠത.
    • സവഹാബത് മുഴുവൻ ഏലസ്സുകളും വെറുത്തിരുന്നു.
    • ഈ പാഠത്തിൽ നിന്നും ഉൾക്കൊള്ളേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-24

    • അദ്ധ്യായം 9: മരം, കല്ല് എന്നിവയെകൊണ്ട് ബറകത്തെടുക്കൽ
    • ജാഹിലിയ്യാ കാലഘട്ടത്തിൽ ഇബാദത്തിന്റെ അടിസ്ഥാനം കല്ലുകളുടെ ബറകത് എടുക്കുക എന്നതായിരുന്നു.
    • എന്താണ് ബറകത്? ബറകത്തിന്റെ ഇനങ്ങൾ
    • ബറകത് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ.
    • ദീനിൽ നിന്നും പുറത്തേക്ക് പോകുന്ന ചില ബറകത് എടുക്കൽ!
    • വൻപാപത്തേക്കാൾ ഗൗരവമുള്ള ബറകത് എടുക്കൽ!
    • ദീനിൽ സ്ഥിരപ്പെട്ട ബറകത് എടുക്കൽ എങ്ങിനെയാണ്?
    • മക്കയിലും മദീനയിലും പോയാൽ എങ്ങിനെയാണ് ബറകത് എടുക്കുക?
    • ദീനിൽ സ്ഥിരപ്പെട്ട ബറകത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-25

    • അദ്ധ്യായം 9: മരം, കല്ല് എന്നിവയെകൊണ്ട് ബറകത്തെടുക്കൽ
    • ലാത്തയും ഉസ്സയും മനാതയും എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? ശിർക്കിൽ നിന്ന് രക്ഷപ്പെടാൻ ഇത് ഉപകരിക്കും.
    • മരത്തിൽ നിന്നും ബറകത് എടുക്കാൻ തുനിയുന്നവർ റസൂലുല്ലായുടെ -ﷺ- താക്കീത് കേട്ടിട്ടുണ്ടോ?
    • ഈ അധ്യായത്തിൽ നിന്നും മനസ്സിലാക്കേണ്ട പ്രധാന പാഠങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-26

    • അദ്ധ്യായം 10: അല്ലാഹു അല്ലാത്തവർക്ക് വേണ്ടിയുള്ള അറുക്കൽ
    • രണ്ടു തരം അറവുകൾ.
    • അറവ് ശിർക്കാകുന്നതെപ്പോൾ?
    • വീട് കൂടലിന് അറവ് നടത്താമോ?
    • അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറവ് നടത്തുവരെ അല്ലാഹു ശപിച്ചിരിക്കുന്നു.
    • ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൾ സ്വർഗ്ഗത്തിലും മറ്റൊരാൾ നരകത്തിലും പ്രവേശിച്ചു!

കിതാബുത്തൗഹീദ്‌ | Part-27

    • അദ്ധ്യായം 11: അല്ലാഹു അല്ലാത്തവർക്ക് ബലി നൽകിയ സ്ഥലത്ത് വെച്ച് അല്ലാഹുവിന് വേണ്ടി ബലി നൽകാൻ പാടില്ല
    • ശിർക്കിലേക്ക് എത്തുന്ന മാർഗങ്ങൾ കൊട്ടിയടക്കേണ്ടതുണ്ട്.
    • അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിലുള്ള നേർച്ച പാലിക്കേണ്ടതില്ല
    • ശിർക്ക് നടക്കുന്ന സ്ഥലത്ത് ഇബാദത്തിന് വേണ്ടി പോകാതിരിക്കുക.

കിതാബുത്തൗഹീദ്‌ | Part-28

    • അദ്ധ്യായം 12: അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച ശിർക്കാകുന്നു.
    • എന്താണ് നേർച്ച?
    • നേർച്ച ഇബാദത്താണ് എന്നതിനുള്ള തെളിവ്.
    • ആർക്കാണ് നേർച്ച കൊടുക്കുന്നത് എന്നതിന്റെ അടിസ്‌ഥാനത്തിൽ രണ്ട് തരം നേർച്ചയുണ്ട്.
    • പകരം പറഞ്ഞു കൊണ്ടുള്ളതും അല്ലാത്തതുമായ നേർച്ച.
    • നേർച്ചയുടെ ഇസ്ലാമിക വിധി.
    • നേർച്ച ചെയ്യാൻ പറ്റുമോ?
    • നേർച്ച ചെയ്താൽ അത് വീട്ടേണ്ടതുണ്ടോ എന്നത് എന്ത്
    • നേർച്ചയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
    • എന്താണ് നേർച്ചയാക്കിയത് എന്ന് പറയാത്ത നേർച്ച.
    • അല്ലാഹുവിനെ അനുസരിക്കുന്ന ഒരു കാര്യം നേർച്ചയാക്കിയാൽ.
    • ഉടമസ്‌ഥതയിലില്ലാത്ത ഒരു കാര്യം നേർച്ചയാക്കിയാൽ.
    • ഒരു തിന്മയാണ് നേർച്ചയാക്കിയതെങ്കിൽ.
    • കറാഹത്തായ കാര്യം നേർച്ച ചെയ്താൽ.
    • പണ്യം പ്രതീക്ഷിക്കാതെയുള്ള നേർച്ച.
    • നിർബന്ധമായ കാര്യം നേർച്ചയാക്കിയാൽ.
    • അസാധ്യമായ കാര്യത്തിന്റെ നേർച്ച.

കിതാബുത്തൗഹീദ്‌ | Part-29

    • അദ്ധ്യായം 13: അല്ലാഹു അല്ലാത്തവരോട് രക്ഷതേടുന്നത് ശിർക്കാകുന്നു.
    • എന്താണ് ‘ഇസ്തിആദ’?
    • പടപ്പുകളോടുള്ള രണ്ട് രൂപത്തിലുള്ള ‘ഇസ്തിആദ’
    • എപ്പോഴാണ്  ‘ഇസ്തിആദ’ ശിർക്കാകുക?
    • മശ്രിക്കുകൾ ജിന്നുകളോട് സഹായം തേടിയിരുന്നു.
    • വിശ്വാസികൾ ഏതൊരവസ്ഥയിലും രക്ഷതേടുക അല്ലാഹുവിനോട് മാത്രം.

കിതാബുത്തൗഹീദ്‌ | Part-30

    • അദ്ധ്യായം 14: അല്ലാഹു അല്ലാത്തവരോട് ‘ഇസ്തിഗാസ’ നടത്തുന്നതും ദുആ ചെയ്യുന്നതും ശിർക്കാകുന്നു.
    • എന്താണ് ‘ഇസ്തിഗാസ’?
    • ശിർക്കാകുന്നതും അല്ലാത്തതുമാകുന്ന ഇസ്തിഗാസ.
    • എപ്പോഴാണ്  ‘ഇസ്തിഗാസ’ ശിർക്കാകുക?
    • രണ്ടു രൂപത്തിലുള്ള ദുആകൾ
    • ‘ഇസ്തിആദ (استعاذة)’, ‘ഇസ്തിഗാസ'(استغاثة) , ‘ഇസ്തിആന'(استعانة)
    • ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമെ പറ്റുകയുള്ളൂ എന്നറിയിക്കുന്ന ഖുർആനിലെ ആയത്തുകൾ.

കിതാബുത്തൗഹീദ്‌ | Part-31

    • അദ്ധ്യായം 15:
      { أَیُشۡرِكُونَ مَا لَا یَخۡلُقُ شَیۡـࣰٔا وَهُمۡ یُخۡلَقُونَ }
      { وَلَا یَسۡتَطِیعُونَ لَهُمۡ نَصۡرࣰا وَلَاۤ أَنفُسَهُمۡ یَنصُرُونَ }
    • സഹായിക്കുവാൻ അല്ലാഹു മാത്രം
    • അല്ലാഹുവിനെ പുറമെ ആരാധിക്കപ്പെടുന്ന ഒന്നിനും ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല
    • നബി-ﷺ-ക്ക് ഗൈബ് അറിയാൻ സാധിച്ചിരുന്നോ?
    • നബി-ﷺ- യോട് ആവശ്യങ്ങൾ ചോദിക്കുന്നവരേ.. അവിടുന്ന് എന്താണ് നമ്മോട് പറഞ്ഞത് എന്ന് കേട്ടിട്ടുണ്ടോ?

കിതാബുത്തൗഹീദ്‌ | Part-32

    • അദ്ധ്യായം 16:
      باب قول الله تعالى: { حَتَّىٰۤ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُوا۟ مَاذَا قَالَ رَبُّكُمۡۖ قَالُوا۟ ٱلۡحَقَّ وَهُوَ ٱلۡعَلِیُّ ٱلۡكَبِیرُ }
    • മലക്കുകളുടെ ഭയം.
    • എത്ര വലിപ്പവും ശക്തിയും ഉണ്ടെങ്കിലും മലക്കുകൾ അശക്തരാണ്.
    • ആരാധിക്കപ്പെടാൻ മലക്കുകൾ അർഹരല്ലെങ്കിൽ ബാക്കിയുള്ള ദുർബലരായ പടപ്പുകളുടെ അവസ്ഥ എന്തായിരിക്കും!
    • പിശാചുക്കളുടെ കട്ടു കേൾവി

കിതാബുത്തൗഹീദ്‌ | Part-33

    • അദ്ധ്യായം 17: باب الشفاعة
    • ശഫാഅത് | (Part-1)
    • ആളുകൾ ശിർക്കിൽ പ്രവേശിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ശഫാഅത്തിനെ കുറിച്ച് തെറ്റായ ധാരണ വെച്ചുപുലർത്തുന്നതാണ്.
    • ശഫാഅത്തിന്റെ വിഷയത്തിൽ വ്യതിചലിച്ച രണ്ടു വിഭാഗം.
    • ദനിയാവിലുള്ള ശഫാഅത്. അത് ചെയ്യാനുള്ള നിബന്ധനകൾ
    • ആഖിറത്തിലെ ശഫാഅത്.
    • ശഫാഅത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അടിസ്ഥാനങ്ങൾ.

കിതാബുത്തൗഹീദ്‌ | Part-34

    • അദ്ധ്യായം 17: باب الشفاعة
    • ശഫാഅത് | (Part-2)
    • സ‌ഥിരപ്പെടുന്ന ശഫാഅത്തും നിഷേധിക്കപ്പെടുന്ന ശഫാഅത്തും
    • അല്ലാഹുവിന്റെ അനുമതിയില്ലാതെ ശഫാഅത്ത് ഇല്ല
    • ശിർക്കിന്റെ അടിവേരറുക്കുന്ന ആയത്ത്
    • നബി-ﷺ- യുടെ ശഫാഅത്ത് ലഭിക്കുന്നവർ ആരായിരിക്കും?

കിതാബുത്തൗഹീദ്‌ | Part-35

    • അദ്ധ്യായം 18:
      باب قول الله تعالى
      { إِنَّكَ لَا تَهۡدِی مَنۡ أَحۡبَبۡتَ وَلَـٰكِنَّ ٱللَّهَ یَهۡدِی مَن یَشَاۤءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِینَ }
    • ഈ അധ്യായത്തിന് കിതാബുത്തൗഹീദുമായുള്ള ബന്ധം.
    • ഹിദായത്തിന്റെ മൂന്ന് ഇനങ്ങൾ
    • ഹിദായത് അല്ലാഹുവിന്റെ ഔദാര്യമാണ്, അത് കാത്തു സൂക്ഷിക്കുക
    • ഹിദായത് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം.
    • “കാക്കകാരണവന്മാരുടെ ദീൻ ഉപേക്ഷിക്കുകയോ?” ഈ ചോദ്യമാണ് പലരെയും വഴികേടിന്റെ മാർഗത്തിൽ തുടരാൻ പ്രേരിരിപ്പിച്ചത്
    • അവിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടൽ അനുവദനീയമല്ല

കിതാബുത്തൗഹീദ്‌ | Part-36

    • അദ്ധ്യായം 19:
    • باب ما جاء أن سبب كفر بني آدم وتركهم دينهم هو الغلو في الصالحين
    • മനുഷ്യൻ കുഫ്രിൽ എത്തിപ്പെടാൻ ഉണ്ടായ പ്രധാനപ്പെട്ട കാരണം എന്തായിരുന്നു?
    • എന്താണ് ഗുലുവ്വ്? അതിന്റെ ഇനങ്ങൾ
    • മനുഷ്യനെ നരകത്തിലേക്ക് എത്തിക്കാൻ പിശാചിന്റെ ദീർഘകാല പ്രയത്‌നം!
    • ഭമിൽ ആദ്യമായി ഉടലെടുത്ത ശിർക്ക് എങ്ങിനെയായിരുന്നു.
    • അമിതമായ പുകഴ്ത്തൽ നസ്രാണികളെ കൊണ്ടെത്തിച്ചതിൽ നിന്നും പാഠം ഉൾകൊള്ളാത്തവർ
    • പരിധിവിട്ടവർ നശിച്ചിരിക്കുന്നു!
    • ദീനീ നിയമങ്ങൾ കണിശമായി പിൻപറ്റുന്നവരെ ഗുലുവ്വിന്റെ ആളുകളായി (പരിധിവിട്ടവരായി) ചിത്രീരീകരിക്കുന്നവരോട്

കിതാബുത്തൗഹീദ്‌ | Part-37

    • അദ്ധ്യായം 20:
    • باب ما جاء من التغليظ فيمن عبد الله عند قبر رجل صالح، فكيف إذا عبده؟!
    • സജ്ജനങ്ങളുടെ ഖബറിന്റെ അരികിൽ ചെന്ന് അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിനെ കുറിച്ച് വന്ന ശക്തമായ താക്കീതുകൾ
    • ഖബറുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന ഫിത്നകളെ തടയാൻ ദീനിൽ വന്ന രണ്ട് വിലക്കുകൾ.
    • ഖബറിന്റെ അരികിൽ വെച്ച് നിസ്കരിക്കാൻ പാടില്ല എന്ന താക്കീത്.
    • ‘അസ്ഹാബുൽ കഹ്ഫി’ന്റെ ആളുകൾക്ക് വേണ്ടി മസ്ജിദ് പണിഞ്ഞത് ദർഗകൾ കെട്ടിയുയർത്താനുള്ള തെളിവോ?
    • നബി-ﷺ- യുടെ ഖബർ മസ്ജിദിനികത്താണ് എന്ന് കരുതിയവരോട്

കിതാബുത്തൗഹീദ്‌ | Part-38

    • അദ്ധ്യായം 20:
    • باب ما جاء من التغليظ فيمن عبد الله عند قبر رجل صالح، فكيف إذا عبده؟!
    • ജനങ്ങളിൽ വെച്ച് ഏറ്റവും മോശപ്പെട്ട ആളുകൾ ഇവരാണ്.
    • നബി -ﷺ-ശക്തമായ ഭാഷയിൽ മരണവേളയിൽ യഹൂദ നസ്രാണികളെ ശപിക്കനുള്ള കാരണം എന്തായിരുന്നു?

കിതാബുത്തൗഹീദ്‌ | Part-39

    • അദ്ധ്യായം 21:
    • باب ما جاء أن الغلو في قبور الصالحين يصيرها أوثانا تعبد من دون الله.
    • ഖബറിന്റെ വിഷയത്തിൽ പരിധി വിട്ടവർ എല്ലാം ഹറാം ചെയ്യുന്നവരാണ്.
    • അതിൽ ചിലർ ശിർക്ക് ചെയ്യുന്നവരാണ്.
    • ചിലർ ബിദ്അത് ചെയ്യുന്നവരും
    • ബാക്കിയുള്ളവർ കടുത്ത ഹറാം ചെയ്യുന്നവരുമാണ്.
    • നബി-ﷺ-യുടെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതേ എന്ന അവിടുത്തെ പ്രാർത്ഥന
    • ആരായിരുന്നു ലാത്ത? എങ്ങനെയാണ് ലാത്ത ആരാധിക്കപെട്ടത്?

ഉസൂലുസ്സുന്ന (متن أصول السنة -للإمام أحمد بن حنبل) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

١٤٤٤ رمضان // 15-04-23

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

 

ഇമാം നവവിയുടെ ‘അൽ അർബഊൻ’ [27 Parts] (الأربعون النووية) – നിയാഫ് ബിൻ ഖാലിദ്

الأربعون النووية – Book

ഇമാം ഇബ്നു റജബ് ക്രോഡീകരിച്ച 8 ഹദീഥുകൾ സഹിതം (50 ഹദീഥുകളും വിശദീകരണവും)

അഹ്‌ലുസ്സുന്നത്തി-വൽ ജമാഅത്തിന്റെ അഖീദ (ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി)- യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

അഹ്‌ലുസ്സുന്നത്തി-വൽ ജമാഅത്തിന്റെ അഖീദ ലളിതമായി പഠിപ്പിക്കുന്ന ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി {رحمه الله}യുടെ;

“أعلام السنة المنشورة لإعتقاد الطائفة الناجية المنصورة”

PART 1

▪️അരാണ് അഹ്‌ലുസ്സുന്നത്തി-വൽജമാഅത്ത്?
▪️ജമാഅത്ത് കൊണ്ടുള്ള ഉദ്ദേശം.
▪️അഹ്‌ലുസ്സുന്നത്തിന്റെ പ്രത്യേകതകൾ
▪️അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസസംഗ്രഹം
▪️അഹ്‌ലുസ്സുന്നത്തിലെ ഇമാമീങ്ങൾ
▪️ഹാഫിള് ബിൻ അഹ്മദ് അൽ-ഹകമി{رحمه الله}യുടെ ലഘു ചരിത്രം

PART 2

▪️അടിമയുടെ മേൽ അറിയൽ നിർബന്ധമായ ഒന്നാമത്തെ കാര്യം
▪️എന്താണ് ഇബാദത്ത്
▪️എപ്പോഴാണ് ഒരു കർമ്മം ഇബാദത്താവുക.
▪️അടിമക്ക് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ലക്ഷണങ്ങൾ
▪️ഇബാദത്തിന്റെ മൂന്ന് നിബന്ധനകൾ

PART 3

▪️ദീനിൽ ശഹാദത്തിന്റെ സ്ഥാനം
▪️ശഹാദത്തിനുള്ള തെളിവുകൾ
▪️ലാ ഇലാഹ ഇലല്ലാഹ് എന്നതിന്റെ അർത്ഥം
▪️ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകൾ
▪️ശറൂത്വുകളുടെ തെളിവുകൾ

PART 4

▪️ ലാ ഇലാഹ ഇലല്ലാഹ് യുടെ ശുറൂത്വുകളുടെ തെളിവുകൾ
▪️ഇൻഖിയാദും ഖബൂലും തമ്മിലുള്ള വ്യത്യാസം
▪️ഇഖ്ലാസും സ്വിദ്ഖും തമ്മിലുള്ള വ്യത്യാസം
▪️ ലാ ഇലാഹ ഇല്ലല്ലാഹ് യോടുള്ള ഹുബ്ബ്

PART 5

▪️അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹവും വെറുപ്പും
▪️മസ്‌ലിമീങ്ങൾ തമ്മിൽ വേണ്ട ബന്ധം
▪️ശഹാദത്തിന്റെ രണ്ടാം ഭാഗം
▪️മഹമ്മദ്‌ നബിﷺയിലുള്ള ശഹാദത്തിന്റെ അർത്ഥം
▪️മഹമ്മദ് നബിﷺയിലെ ശഹാദത്തിന്റെ നിബന്ധനകൾ

PART 6

▪️നിസ്ക്കാരത്തിനും സക്കാത്തിനുമുള്ള തെളിവുകൾ
▪️നോമ്പിനുള്ള തെളിവ്
▪️ഹജ്ജിന്റെ തെളിവ്
▪️നിർബന്ധമായ കർമ്മങ്ങൾ നിഷേദ്ധിക്കുന്നവരുടെയും അലസതകാരണം ഒഴിവാക്കുന്നവരുടെയും വിധി
▪️ഈമാനിന്റെ നിർവചനം

PART 7

▪️ഈമാനിൽ ആളുകളുടെ വ്യതിരിക്തത
▪️ഈമാനിന്റെ സ്തംഭങ്ങൾക്കുള്ള തെളിവ്
▪️അല്ലാഹുവിലുള്ള വിശ്വാസം
▪️തൗഹീദിന്റെ ഇനങ്ങൾ
▪️തൗഹീദിൽ ഉലൂഹിയ്യത്തിന് എതിരായിട്ടുള്ളവ

PART 8

▪️ശിർക്ക്; പ്രേരണകളില്ലാത്ത പാപം
▪️എന്താണ് വലിയ ശിർക്ക്?
▪️ശിർക്കിന്റെ ഗൗരവം
▪️എന്താണ് ചെറിയ ശിർക്ക്?
▪️രിയാ’ഇന്റെ ഇനങ്ങൾ

PART 9

▪️ചെറിയ ശിർക്കിന്റെ ഇനങ്ങൾ
▪️(ثم) യും (و) തമ്മിലുള്ള വ്യത്യാസം
▪️ചെറിയ ശിർക്കിന്റെ ഗൗരവം
▪️തൗഹീദ് അർ-റുബൂബിയ്യ

കിഫായത്തുൽ മുത്തഅബ്ബിദ് (كفاية المتعبد وتحفة المتزهد) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

ഹാഫിള് അബ്ദുൽ അളീം ബിൻ അബ്ദിൽ ഖവിയ്യ് അൽ-മുൻദിരി {رحمه الله} യുടെ; كفاية المتعبد وتحفة المتزهد
കിഫായത്തു-ൽ മുത്തഅബ്ബിദ് വ-തുഹ്ഫത്തു-ൽ മുത്തസഹ്ഹിദ്
എന്ന ഗ്രന്ഥം വിശദീകരിക്കുന്നു.

Part 1

• ജീവിതവിജയത്തിന്റെ അടിസ്ഥാനങ്ങൾ
• അൽ-ഹാഫിള് അൽമുൻദിരി ഈ ഗ്രന്ഥം രചിക്കാനുള്ള കാരണം
• കർമ്മങ്ങളുടെ പ്രാധാന്യം
• സലഫുകളുടെ ഇഖ്ലാസ്
• നിസ്കാരവും പാപമോചനവും

Part 2

• നിസ്കാരത്തിന്റെ പ്രാധാന്യം
• മസ്ജിദിലേക്ക് നടക്കുന്നതിന്റെ മഹത്വം
• വീട്ടിൽ നിന്ന് വുളൂ ചെയ്യുന്നതിന്റെ പ്രാധാന്യം
• സലഫുകൾക്ക് സൽക്കർമങ്ങളോടുള്ള താത്പര്യം
• നിസ്കാരത്തിനും പാപമോചനത്തിനുമുള്ള ഉപമ

Part 3

• ഇസ്‌ലാമിന്റെ പ്രധാന അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഹദീഫ്
• നിസ്കാരം പ്രകാശമാണ്
• സ്വദഖയുടെയും ക്ഷമയുടെയും മഹത്വം
• സ്വഹാബികളുടെ മര്യാദ
• അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമ്മം

March 2022, മസ്ജിദുൽ മുജാഹിദീൻ, തലശ്ശേരി.

അൽ വസ്വിയത്തു സ്സ്വുഗ്റാ (الوصية الصغرى) 13 Parts – നിയാഫ് ബിൻ ഖാലിദ്

PDF file – الوصية الصغرى

Part 1

    • ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ; ഒരു ലഘു ചരിത്രം
    • ‘അൽ വസ്വിയത്തു സ്സ്വുഗ്റാ’ എഴുതാനുള്ള കാരണം
    • സമയത്തിൽ ബറകത്ത് ലഭിക്കാൻ…
    • അല്ലാഹുവിന്റെയും റസൂലിന്റെയും വസ്സ്വിയ്യത്ത്

Part 2

    • മആദ് ബ്നു ജബലിന്റെ ശ്രേഷ്ഠതകൾ
    • ഓർമപ്പെടുത്തപ്പെട്ടാൽ തിരുത്തുന്നവനാണ് മുഅ്മിൻ
    • ഹദയം കറുപ്പിക്കുന്ന തിന്മകൾ

Part 3

    • മഅ്മിനുകൾക്കിടയിൽ മ്ലേച്ഛത പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരെ ഇരുലോകത്തും കാത്തിരിക്കുന്നത്
    • എന്താണ് തൗബ?
    • തൗബയും ഇസ്തിഗ്ഫാറും തമ്മിലുള്ള വ്യത്യാസം

Part 4

    • സൽകർമ്മങ്ങൾ കൊണ്ട് വൻപാപങ്ങൾ മായ്ക്കപ്പെടുമോ?
    • നല്ല അന്ത്യം ലഭിക്കാനുള്ള മാർഗങ്ങളിൽ ചിലത്
    • കഫ്ഫാറത്തുകൾ നിശ്ചയിക്കപ്പെട്ടത് കൊണ്ടുള്ള പ്രയോജനങ്ങൾ

Part 5

    • പാപഫലങ്ങൾ മായ്ക്കപ്പെടാനുള്ള മാർഗങ്ങൾ പഠിക്കുക.
    • സമൂഹം മതപരമായി ക്ഷയിക്കുന്നത് എപ്പോൾ?
    • “പിതാവിന്റെ പൊരുളാണ് സന്താനം”
    • മക്കളെ വളർത്തുമ്പോൾ

Part 6

    • പരീക്ഷണങ്ങളുടെ സത്ഫലങ്ങൾ
    • ബദ്ധിമുട്ടുകളിൽ ക്ഷമ നേടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ
    • അപകടങ്ങളിൽ നിന്ന് കാവൽ ലഭിക്കുവാൻ ചില ദുആകൾ

Part 7

    • സൽസ്വഭാവം കൊണ്ടുള്ള മഹത്തായ നേട്ടങ്ങൾ
    • ജനങ്ങളുമായി കൂടിച്ചേർന്നും അല്ലാതെയും ചെയ്യേണ്ട നന്മകളുണ്ട്
    • നാവ് നേരെയാകാനുള്ള ദുആ

Part 8

    • ആവശ്യങ്ങൾ റബ്ബിന്റെ മുന്നിൽ ഇറക്കിവെക്കുക
    • രിസ്ഖ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞതാണ്
    • നിർബന്ധ കർമങ്ങളുടെ ശ്രേഷ്ഠത

Part 9

    • ദിക്റുകളുടെ സത്ഫലങ്ങൾ
    • ദിക്ർ – ദുആകളിൽ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക
    • മൻസിൽ – മഫാസ് പുസ്തകങ്ങളുടെ സ്ഥിതി

Part 10

    • ഇസ്തിഖാറത് ചെയ്യേണ്ട കാര്യങ്ങൾ
    • ദആ വെറുതെയാകില്ല
    • ദആഇൽ പാലിക്കേണ്ട മര്യാദകൾ

Part 11

    • രിസ്ഖ് തേടുമ്പോൾ
    • മഅ്മിനിന്റെ മനസിൽ ദുൻയാവിനുള്ള സ്ഥാനം
    • അല്ലാഹു നൽകിയത് മാത്രമെ മനുഷ്യന്റെ കയ്യിലുള്ളൂ

Part 12

    • ഇൽമിന്റെ ശ്രേഷ്ഠത
    • മതവിജ്ഞാനമെന്നാൽ അത് മുഹമ്മദ് നബിﷺയിൽ നിന്ന് വന്നു കിട്ടിയത് മാത്രം
    • സിനിമയിലൂടെ മതപ്രബോധനമോ?
    • ഖർആൻ കൊണ്ട് നന്നാകാത്തവൻ ഫിലോസഫികൾ കൊണ്ട് നന്നാവുകയില്ല.

Part 13

    • രിസാലയിലെ അവസാന ഭാഗം
    • അഭിപ്രായ വ്യത്യാസങ്ങളിൽ സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ
    • സവഹീഹുൽ ബുഖാരിയുടെ പ്രത്യേകത

ഇബ്നു റജബിന്റെ 8 ഹദീഥുകൾ (10 Parts) [الزيادة الرجبية على الأربعين النووية] – നിയാഫ് ബിൻ ഖാലിദ്

الزيادة الرجبية على الأربعين النووية

Part 4

    • എന്താണ് മുലകുടിബന്ധം?
    • കഞ്ഞിന് എത്ര വയസ്സിനുള്ളിൽ മുലപ്പാൽ നൽകിയാലാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുക?
    • എത്ര തവണ നൽകണം ?
    • മുലകുടിബന്ധം കാരണത്താൽ മഹ്റമുകളാകുന്നത് ആരെല്ലാം?

Part 5

    • വിൽപ്പന പാടില്ലാത്ത നാലു കാര്യങ്ങൾ
    • സംഗീതം പിശാചിന്റെ വേദം
    • അല്ലാഹുവിന്റെ നിയമങ്ങൾ മറികടക്കാൻ കൗശലം പ്രയോഗിക്കൽ യഹൂദ സമ്പ്രദായം

Part 6

    • ലഹരിയുണ്ടാക്കുന്നതെല്ലാം ഹറാം
    • മദ്യപാനി നാളെ അല്ലാഹുവിനെ കാണുക ബിംബാരാധകനെപ്പോലെ
    • മയക്കുമരുന്നുകൾ വ്യാപകമാകുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Part 7

    • ആരോഗ്യസംരക്ഷണത്തിന്റെ മുഴുവൻ അടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഹദീഥ്.
    • അമിത ഭക്ഷണം അപകടം.
    • വിവിധ തരം ഭക്ഷണങ്ങളും വസ്ത്രങ്ങളുമുള്ള ആളുകളെക്കുറിച്ച് നബി ﷺ പറഞ്ഞത്.

Part 8

    • നിഫാഖിന്റെ 5 അടയാളങ്ങൾ.
    • നിഫാഖ് രണ്ടുതരം
    • കഅ്ബു ബ്നു മാലികി(رضي الله عنه)ന്റെ കഥ .
    • നിഫാഖിനെക്കുറിച്ചുള്ള ഭയം ഈമാനിന്റെ ലക്ഷണം

Part 9

    • എന്താണ് തവക്കുൽ?
    • അല്ലാഹുവിൽ ഭരമേല്പിച്ചവന് അല്ലാഹു മതി.
    • അല്ലാഹു നിശ്ചയിച്ച ആയുസ്സും ഉപജീവനവും പൂർത്തിയാക്കാതെ ഒരാളും മരിക്കുകയില്ല.

Part 10

    • ദിക്റിന്റെ മഹത്വം
    • ഇഖ്ലാസാണ് പരിഹാരം
    • ദിക്റിൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

 

കിത്താബുസ്സുഹ്ദ് (كتاب الزهد) 12 Parts – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

كتاب الزهد للإمام الكبير وكيع ابن الجراح {رحمه الله}
ഇമാം വക്കീഅ’ ബിൻ ജർറാഹ് {رحمه الله}യുടെ
”കിത്താബുസ്സുഹ്ദ്”എന്ന ഗ്രന്ഥത്തിന്റെ വിശദീകരണം


മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ്

ഹദീസ് ജിബ്രീൽ വിശദീകരണം (13 Parts) حَدِيثِ جِبْرِيلَ – ഹംറാസ് ബിൻ ഹാരിസ്

ഇസ്ലാം കാര്യങ്ങളെ കുറിച്ചും ഇമാൻ കാര്യങ്ങളെ കുറിച്ചും ചെറു പ്രായത്തിൽ മദ്രസയിൽ പഠിച്ചു എന്നല്ലാതെ അതിന്റ വിശദീകരണങ്ങളിലേക്കോ അതിന്റെ താത്പര്യത്തെക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാത്തവരാണ് ബഹുഭൂരിപക്ഷവും.
ഇസ്ലാം, ഇമാൻ, ഇഹ്‌സാൻ എന്നിവയെ കുറിച്ചുള്ള ഹ്രസ്വമായ വിശദീകരണമാണ് ‘ഹദീസു ജിബ്‌രീൽ’ എന്ന പേരിൽ വളരെ പ്രശസ്തമായ ഹദീസിലൂടെ നൽകുന്നത്.

മസ്‌ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട മുഹദ്ദിസുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ – حَفِظَهُ اللَّه- യുടെ ഗ്രന്ഥമാണ് ദർസിനവലംബം.
കേൾക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.

شَرْحُ حَدِيثِ جِبْرِيلَ فِي تَعْلِيمِ الدِّينِ

Part 1

  • ‘ഉമ്മു സുന്ന’ യുടെ ശ്രേഷ്ഠതകളെ കുറിച്ച്.
  • ഹദീസ് ജിബ്‌രീൽ ഇബ്നു ഉമർ- رَضِيَ اللَّه عَنْهُ- പറഞ്ഞുകൊടുക്കാനുണ്ടായ സംഭവം.
  • അഭിപ്രായ വിത്യാസങ്ങൾക്കുള്ള പരിഹാരം പണ്ഡിതൻമാരിലേക്ക് കാര്യങ്ങൾ മടക്കലാണ് എന്നുള്ള പാഠം.

Part 2

  • ഹജ്ജിനും ഉംറക്കും പോകുന്നവർ പണ്ഡിതന്മാരെ കണ്ടുമുട്ടുന്നതിൽ ഉള്ള നന്മകൾ.
  • സംസാരത്തിൽ പാലിക്കേണ്ട ചില മര്യാദകൾ.
  • എന്താണ് ഖദർ നിഷേധികളുടെ വാദം?
  • പിശാച് മനുഷ്യരെ പിഴപ്പിക്കുന്ന രണ്ട് രീതികൾ.

Part 3

  • ഇസ്ലാം, ഈമാൻ എന്നീ പദങ്ങൾ അർത്ഥമാക്കപ്പെടുന്നതെന്ത്?
  • ശഹാദത് കലിമ മനസ്സിലാക്കാത്തവന്റെ അമലുകൾ എങ്ങനെ സ്വീകരിക്കപ്പെടാനാണ്!

Part 4

  • അമലുകൾ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകൾ.
  • ബിദ്അത് ചെയ്യുന്നവർക്ക് ഇന്നുവരെ ഉത്തരമില്ലാത്ത സ്വഹാബിയുടെ ചോദ്യം!
  • എന്താണ് ‘ഇഖാമത്തു സ്വലാത്ത്’ എന്നതിന്റെ വിവക്ഷ?

Part 5

  • സകാത്, നോമ്പ്, ഹജ്ജ് എന്നിവയെ കുറിച്ച് ചുരുങ്ങിയ രൂപത്തിൽ.
  • മഹ്‌റമില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാൻ അനുവധിക്കുന്നവരോട് ഗൗരവപൂർവം.
  • അല്ലാഹുവിലുള്ള വിശ്വാസം.

Part 6

  • തൗഹീദ് മൂന്നായി വേർതിരിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ.
  • അല്ലാഹുവിന്റെ റുബൂബിയത് അംഗീകരിച്ചവന് ഉലൂഹിയത് അംഗീകരിക്കൽ അനിവാര്യമാണ്.
  • മലക്കുകളിലുള്ള വിശ്വാസം നാം അറിഞ്ഞിരിക്കേണ്ടത്.
  • കിതാബുകളിലുള്ള വിശ്വാസം.

Part 7

  • അല്ലാഹുവിന്റെ റസൂലുമാരിലുള്ള വിശ്വാസം.
  • റസൂലും നബിയും തമ്മിലുള്ള വ്യത്യാസം.
  • റസൂലുമാരുടെ ദൗത്യം.
  • ഖർആനിൽ പരാമർശിച്ച നബിമാർ.
  • 27:37 ൽ ഗൈബിയായ കാര്യങ്ങൾ അമ്പിയക്കാൾക്ക് മാത്രമേ അല്ലാഹു അറിയിച്ചു കൊടുക്കുകയുള്ളൂ ആയതിനാൽ ഖദിർ-عَلَيهِ السَّلَام-നബിയാണ് എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു മാത്രമാണ് ഗൈബ് അറിയുന്നവൻ.
  • നബിമാരുടെ പ്രത്യേകതകൾ.
  • നബി-ﷺ- യെ കുറിച്ചുള്ള തെറ്റായ ധാരണകൾ.

Part 8

  • അന്ത്യനാളിലുള്ള വിശ്വാസം.
  • ഖബർ ശിക്ഷ ഉണ്ട് എന്നതിനുള്ള തെളിവുകൾ.
  • ഖബറിൽ ചോദിക്കപ്പെടുന്ന മൂന്ന് ചോദ്യങ്ങൾ.
  • നമ്മുടെ ഖബർ ജീവിതം എങ്ങനെയായിരിക്കും എന്നറിയിക്കുന്ന ഹദീസുകൾ.
  • യിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു ഖുർആനിൽ പറഞ്ഞ മൂന്ന് ഉദാഹരണങ്ങൾ.

Part 9

  • ദനിയാവിൽ ഉണ്ടായിരുന്ന ശരീരത്തെ തന്നെയാണ് ആഖിറത്തിൽ അല്ലാഹു വീണ്ടും സൃഷ്ടിക്കുന്നത്.
  • മഹ്ശറയിൽ മുഴുവൻ ജനങ്ങളെയും ഒരുമിച്ചു കൂട്ടുന്നു.
  • എവിടെയായിരിക്കും മഹ്ശറ? എങ്ങിനെയാണ് മഹ്ശറയിലേക്ക് ആളുകളെ കൊണ്ടു വരുന്നത്?
  • വിചാരണ
      • വിചാരണയുടെ രണ്ട് രൂപങ്ങൾ.

Part 10

  • ഹൗദ്
      • ഹൗദ് എങ്ങിനെയായാണ്?
      • ഹൗദിൽ നിന്നും തടയപ്പെടുന്ന വിഭാഗം ആരാണ്?
  • മീസാൻ
      • മീസാനിന്റെ രൂപം
      • എന്തൊക്കെയാണ് മീസാനിൽ തൂക്കപ്പെടുക?
  • സ്വിറാത്ത്
      • സ്വിറാത്തിലൂടെ എങ്ങിനെയാണ് കടന്നുപോകുക?

Part 11

  • ശഫാഅത്
      • ശഫാഅത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ വളരെ വലിയ അപകടമാണ്.
      • ശഫാഅത്തിന്റെ നിബന്ധനകൾ.
      • നബി-ﷺ-ക്ക് മാത്രമായുള്ള ശഫാഅത്
      • ശഫാഅത് ചെയ്യുന്ന മറ്റുള്ളവർ ആരൊക്കെ?
  • സ്വർഗ്ഗവും നരകവും-
      • തയ്യാറാക്കപ്പെട്ടിരിക്കുന്നു!
      • ശാശ്വതമായ ജീവിതമാണ് അവിടെ!
  • പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണുമെന്നുള്ള വിശ്വാസവും അതിനുള്ള തെളിവുകളും.

Part 12

  • ഖദറിലുള്ള വിശ്വാസം.
    • ഖദറിന്റെ നാല് പദവികൾ.
    • ഖദർ ഒരിക്കലും തിന്മ ചെയ്യാനോ അതിൽ തുടരാനോ ഉള്ള തെളിവല്ല
    • ഖദറിന്റെ വിഷയത്തിൽ പിഴച്ചു പോയ രണ്ട് വിഭാഗം
  • എല്ലാം അല്ലാഹു നേരത്തെ കണക്കാക്കിയതാണെകിൽ എന്തിനാണ് അടിമകൾ നന്മ തിന്മകൾ പ്രവർത്തിക്കുന്നത്?

Part 13

  • ഈമാനിന്റെ വിഷയത്തിൽ പിഴച്ചു പോയ വിഭാഗങ്ങൾ
  • എന്താണ് ‘ഇഹ്‌സാൻ’?
  • എപ്പോഴാണ് അന്ത്യദിനം!?
      • അന്ത്യദിനത്തിന്റെ അടയാളങ്ങൾ.

(ദർസ് പൂർത്തിയായി, الحمد لله )