Tag Archives: shaikh_abdurazakbadr

തള്ളപ്പെടാത്ത ദുആ! (الدُّعَاءُ الذي لَا يُرَدُّ) ഹംറാസ് ബിൻ ഹാരിസ്

“തള്ളപ്പെടാത്ത ദുആ!”

‘الدُّعَاءُ الذي لَا يُرَدُّ’
എന്ന ശൈഖ് അബ്ദുർ റസാഖ് അൽ ബദ്ർ -حَفِظَهُ اللَّه- യുടെ ലേഖനം.
തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ

ഹദീസ് ജിബ്രീൽ വിശദീകരണം (13 Parts) حَدِيثِ جِبْرِيلَ – ഹംറാസ് ബിൻ ഹാരിസ്

ഇസ്ലാം കാര്യങ്ങളെ കുറിച്ചും ഇമാൻ കാര്യങ്ങളെ കുറിച്ചും ചെറു പ്രായത്തിൽ മദ്രസയിൽ പഠിച്ചു എന്നല്ലാതെ അതിന്റ വിശദീകരണങ്ങളിലേക്കോ അതിന്റെ താത്പര്യത്തെക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാത്തവരാണ് ബഹുഭൂരിപക്ഷവും.
ഇസ്ലാം, ഇമാൻ, ഇഹ്‌സാൻ എന്നിവയെ കുറിച്ചുള്ള ഹ്രസ്വമായ വിശദീകരണമാണ് ‘ഹദീസു ജിബ്‌രീൽ’ എന്ന പേരിൽ വളരെ പ്രശസ്തമായ ഹദീസിലൂടെ നൽകുന്നത്.

മസ്‌ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട മുഹദ്ദിസുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ – حَفِظَهُ اللَّه- യുടെ ഗ്രന്ഥമാണ് ദർസിനവലംബം.
കേൾക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.

شَرْحُ حَدِيثِ جِبْرِيلَ فِي تَعْلِيمِ الدِّينِ

Part 1

  • ‘ഉമ്മു സുന്ന’ യുടെ ശ്രേഷ്ഠതകളെ കുറിച്ച്.
  • ഹദീസ് ജിബ്‌രീൽ ഇബ്നു ഉമർ- رَضِيَ اللَّه عَنْهُ- പറഞ്ഞുകൊടുക്കാനുണ്ടായ സംഭവം.
  • അഭിപ്രായ വിത്യാസങ്ങൾക്കുള്ള പരിഹാരം പണ്ഡിതൻമാരിലേക്ക് കാര്യങ്ങൾ മടക്കലാണ് എന്നുള്ള പാഠം.

Part 2

  • ഹജ്ജിനും ഉംറക്കും പോകുന്നവർ പണ്ഡിതന്മാരെ കണ്ടുമുട്ടുന്നതിൽ ഉള്ള നന്മകൾ.
  • സംസാരത്തിൽ പാലിക്കേണ്ട ചില മര്യാദകൾ.
  • എന്താണ് ഖദർ നിഷേധികളുടെ വാദം?
  • പിശാച് മനുഷ്യരെ പിഴപ്പിക്കുന്ന രണ്ട് രീതികൾ.

Part 3

  • ഇസ്ലാം, ഈമാൻ എന്നീ പദങ്ങൾ അർത്ഥമാക്കപ്പെടുന്നതെന്ത്?
  • ശഹാദത് കലിമ മനസ്സിലാക്കാത്തവന്റെ അമലുകൾ എങ്ങനെ സ്വീകരിക്കപ്പെടാനാണ്!

Part 4

  • അമലുകൾ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകൾ.
  • ബിദ്അത് ചെയ്യുന്നവർക്ക് ഇന്നുവരെ ഉത്തരമില്ലാത്ത സ്വഹാബിയുടെ ചോദ്യം!
  • എന്താണ് ‘ഇഖാമത്തു സ്വലാത്ത്’ എന്നതിന്റെ വിവക്ഷ?

Part 5

  • സകാത്, നോമ്പ്, ഹജ്ജ് എന്നിവയെ കുറിച്ച് ചുരുങ്ങിയ രൂപത്തിൽ.
  • മഹ്‌റമില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാൻ അനുവധിക്കുന്നവരോട് ഗൗരവപൂർവം.
  • അല്ലാഹുവിലുള്ള വിശ്വാസം.

Part 6

  • തൗഹീദ് മൂന്നായി വേർതിരിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ.
  • അല്ലാഹുവിന്റെ റുബൂബിയത് അംഗീകരിച്ചവന് ഉലൂഹിയത് അംഗീകരിക്കൽ അനിവാര്യമാണ്.
  • മലക്കുകളിലുള്ള വിശ്വാസം നാം അറിഞ്ഞിരിക്കേണ്ടത്.
  • കിതാബുകളിലുള്ള വിശ്വാസം.

Part 7

  • അല്ലാഹുവിന്റെ റസൂലുമാരിലുള്ള വിശ്വാസം.
  • റസൂലും നബിയും തമ്മിലുള്ള വ്യത്യാസം.
  • റസൂലുമാരുടെ ദൗത്യം.
  • ഖർആനിൽ പരാമർശിച്ച നബിമാർ.
  • 27:37 ൽ ഗൈബിയായ കാര്യങ്ങൾ അമ്പിയക്കാൾക്ക് മാത്രമേ അല്ലാഹു അറിയിച്ചു കൊടുക്കുകയുള്ളൂ ആയതിനാൽ ഖദിർ-عَلَيهِ السَّلَام-നബിയാണ് എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു മാത്രമാണ് ഗൈബ് അറിയുന്നവൻ.
  • നബിമാരുടെ പ്രത്യേകതകൾ.
  • നബി-ﷺ- യെ കുറിച്ചുള്ള തെറ്റായ ധാരണകൾ.

Part 8

  • അന്ത്യനാളിലുള്ള വിശ്വാസം.
  • ഖബർ ശിക്ഷ ഉണ്ട് എന്നതിനുള്ള തെളിവുകൾ.
  • ഖബറിൽ ചോദിക്കപ്പെടുന്ന മൂന്ന് ചോദ്യങ്ങൾ.
  • നമ്മുടെ ഖബർ ജീവിതം എങ്ങനെയായിരിക്കും എന്നറിയിക്കുന്ന ഹദീസുകൾ.
  • യിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു ഖുർആനിൽ പറഞ്ഞ മൂന്ന് ഉദാഹരണങ്ങൾ.

Part 9

  • ദനിയാവിൽ ഉണ്ടായിരുന്ന ശരീരത്തെ തന്നെയാണ് ആഖിറത്തിൽ അല്ലാഹു വീണ്ടും സൃഷ്ടിക്കുന്നത്.
  • മഹ്ശറയിൽ മുഴുവൻ ജനങ്ങളെയും ഒരുമിച്ചു കൂട്ടുന്നു.
  • എവിടെയായിരിക്കും മഹ്ശറ? എങ്ങിനെയാണ് മഹ്ശറയിലേക്ക് ആളുകളെ കൊണ്ടു വരുന്നത്?
  • വിചാരണ
      • വിചാരണയുടെ രണ്ട് രൂപങ്ങൾ.

Part 10

  • ഹൗദ്
      • ഹൗദ് എങ്ങിനെയായാണ്?
      • ഹൗദിൽ നിന്നും തടയപ്പെടുന്ന വിഭാഗം ആരാണ്?
  • മീസാൻ
      • മീസാനിന്റെ രൂപം
      • എന്തൊക്കെയാണ് മീസാനിൽ തൂക്കപ്പെടുക?
  • സ്വിറാത്ത്
      • സ്വിറാത്തിലൂടെ എങ്ങിനെയാണ് കടന്നുപോകുക?

Part 11

  • ശഫാഅത്
      • ശഫാഅത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ വളരെ വലിയ അപകടമാണ്.
      • ശഫാഅത്തിന്റെ നിബന്ധനകൾ.
      • നബി-ﷺ-ക്ക് മാത്രമായുള്ള ശഫാഅത്
      • ശഫാഅത് ചെയ്യുന്ന മറ്റുള്ളവർ ആരൊക്കെ?
  • സ്വർഗ്ഗവും നരകവും-
      • തയ്യാറാക്കപ്പെട്ടിരിക്കുന്നു!
      • ശാശ്വതമായ ജീവിതമാണ് അവിടെ!
  • പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണുമെന്നുള്ള വിശ്വാസവും അതിനുള്ള തെളിവുകളും.

Part 12

  • ഖദറിലുള്ള വിശ്വാസം.
    • ഖദറിന്റെ നാല് പദവികൾ.
    • ഖദർ ഒരിക്കലും തിന്മ ചെയ്യാനോ അതിൽ തുടരാനോ ഉള്ള തെളിവല്ല
    • ഖദറിന്റെ വിഷയത്തിൽ പിഴച്ചു പോയ രണ്ട് വിഭാഗം
  • എല്ലാം അല്ലാഹു നേരത്തെ കണക്കാക്കിയതാണെകിൽ എന്തിനാണ് അടിമകൾ നന്മ തിന്മകൾ പ്രവർത്തിക്കുന്നത്?

Part 13

  • ഈമാനിന്റെ വിഷയത്തിൽ പിഴച്ചു പോയ വിഭാഗങ്ങൾ
  • എന്താണ് ‘ഇഹ്‌സാൻ’?
  • എപ്പോഴാണ് അന്ത്യദിനം!?
      • അന്ത്യദിനത്തിന്റെ അടയാളങ്ങൾ.

(ദർസ് പൂർത്തിയായി, الحمد لله )

ആയത്തുൽ കുർസീ (دروس و فؤاءد آية الكرسي) – സൽമാൻ സ്വലാഹി

◾️ ആയത്തുൽ കുർസീ പതിവാക്കേണ്ടതിന്റെ 5 കാരണങ്ങൾ!

◾️ ആയത്തുൽ കുർസീ ഒരു ദിവസം ചുരുങ്ങിയത് എത്ര പ്രാവശ്യം ഓതണം?!

(ശൈഖ് അബ്ദുറസാഖുൽ ബദർ ഹഫിളഹുള്ളയുടെ

دروس و فؤاءد آية الكرسي എന്ന ദർസിൽ നിന്നും)

ഇബാദുർറഹ്‌മാൻ’ന്റെ വിശേഷണങ്ങൾ (صفات عباد الرحمن) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

صفات عباد الرحمن للشيخ عبد الرزاق البدر {حفظه الله}
ഇബാദുർറഹ്‌മാൻ’ ന്റെ വിശേഷണങ്ങൾ “

31-12-2021

സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ (صفات الزوجة الصالحة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

1443 മുഹർറം
18/08/2021

صفات الزوجة الصالحة للشيخ عبد الرزاق البدر (حفظه الله)
“സ്വാലിഹത്തായ ഭാര്യയുടെ വിശേഷണങ്ങൾ”

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ (صفات عباد الرحمن) – ആശിഖ്

📜 التعليق على كتاب صفات عباد الرحمن للشيخ عبد الرزاق البدر -حفظه الله-

▪️മജ്ലിസുൽ ഇൽമ്▪️
{Date-14-02-2021- ഞായർ}

[ 📖 ശൈഖ് അബ്ദുൽ റസ്സാഖ് അൽ ബദർ എഴുതിയ “അല്ലാഹുവിന്റെ സച്ചരിതരായ അടിമകൾക്ക് ഉണ്ടാവേണ്ട ഗുണങ്ങൾ” എന്ന കിതാബിന്റെ ലളിതമായ വിശദീകരണം]

📝 ഈ ഒരു ദർസിൽ കിതാബ് പൂർത്തീകരിച്ചു. الحمد لله

📌 സറത്തുൽ ഫുർഖാനിന്റെ അവസാനത്തിൽ പരാമർശിക്കപ്പെട്ട എട്ട് സ്വഭാവ ഗുണങ്ങളാണ് ഇതിൽ വിശദീകരിക്കുന്നത്.

📌 ഈ വിഷയത്തിൽ സ്ഥിരപ്പെട്ടിരിക്കുന്ന ചില പ്രാർത്ഥനകളും ഇതിൽ നൽകിയിട്ടുണ്ട്.

പകർച്ചവ്യാധിയിൽ നിന്നുള്ള സുരക്ഷക്ക് 10 ഉപദേശങ്ങൾ (വിവർത്തനം: അബ്ദുറഊഫ് നദ്‌വി)

عشر وصايا للوقاية من الوباء – عبد رزاق بن عبد المحسن البدر

Translation : Abdul Rauf Nadwi