Tag Archives: umra

ഉംറ പഠന ക്ലാസ് – ആശിഖ് ബിൻ അബ്ദിൽ അസീസ് (മദീന)

▪️ഉംറ പഠിക്കാം ▪️

വിശ്വാസി ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് മക്കയും മദീനയും. അല്ലാഹുവിന്റെ റസൂൽ-ﷺ- ജീവിച്ച ഈ നാടുകളിലേക്ക് വരാൻ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമില്ല. ഇവിടെ വന്ന് ഹജ്ജും ഉംറയും നിർവഹിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും ഒരു തവണ മാത്രമേ ഈ പുണ്യഭൂമിയിലേക്ക് എത്താറുള്ളൂ. മനസ്സിൽ ആഗ്രഹം ബാക്കിയാക്കി ഈ ലോകത്തോട് വിദ്യപറയുന്നവർ ധാരാളം.

ജീവിതത്തിൽ എപ്പോഴെങ്കിലും ഉംറക്ക് വരാൻ സാധിച്ചാൽ തന്നെ അതിനെ കുറിച്ച് പഠിക്കാതെ കൂട്ടത്തിൽ കൂടി ചെയ്യുന്നവരെമ്പാടുമുണ്ട്. എന്നാൽ ഉംറ ചെയ്യുന്നവർ അതിനെ കുറിച്ച് പഠിച്ചില്ലെങ്കിൽ കുറ്റക്കാരാകുമെന്ന് അബ്ദുല്ലാഹ് ബിൻ മുബാറകും ഇമാം അഹ്മദുമൊക്കെ വിശദീകരിച്ചത് അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു.

ഉംറയുടെ രൂപം വിശദീകരിക്കുന്ന ദർസുകളാണ് ഇവ. നബി-ﷺ-യുടെ സുന്നത്തും സ്വഹാബത്തിന്റെ ആസാറുകളും അടിസ്ഥാനപ്പെടുത്തി ലളിതമായ വിശദീകരണം. അത് കേൾക്കാനും നമ്മുടെ ഉംറ പരിപൂർണമായ നിലയിൽ നിർവഹിക്കാനും ശ്രമിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ.

📜 ഉംറ – പഠനക്ലാസ് 1️⃣

    • 📌 സലഫി മൻഹജിന്റെ പ്രാമാണികതയുടെ തെളിവുകൾ.
    • 📌 ഉംറയുംടെ ശ്രേഷ്ഠത.
    • 📌 ഉംറയുടെ വിധി.
    • 📌 ഉംറയുടെ അർകാനുകളും വാജിബാത്തുകളും അവ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും.
    • 📌 മക്ക നിവാസികൾക്ക് കൂടുതൽ പുണ്യമുള്ള കാര്യം.
    • 📌 മീഖാതുകൾ.

📜 ഉംറ – പഠനക്ലാസ് 2️⃣

    • 📌 മുറാജഅയുടെ പ്രാധാന്യം.
    • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅ.
    • 📌 ഉംറയുടെ വിധി – സ്വഹാബത്തിനിടയിലെ വ്യത്യസ്ത വീക്ഷണങ്ങൾ.
    • 📍 അഭിപ്രായ വ്യത്യാസങ്ങളിൽ സ്വഹാബത്തിന്റെ നിലപാടുകൾ.
    • 📌 യാത്ര മര്യാദകൾ (നല്ല കൂട്ടുകെട്ട്, തനിച്ചുള്ള യാത്ര, യാത്ര ചെയ്യേണ്ട ദിവസം..)
    • 📌 ഇഹ്റാം ചെയ്യാതെ മീഖാത് വിട്ടു കടക്കുന്നത്തിന്റെ വിധിയും പ്രായശ്ചിത്തവും.
    • 📌 മീഖാത് എത്തുന്നതിന് മുമ്പ് ഇഹ്റാം ചെയ്യുന്നതിന്റെ വിധി ?📍 ഇഹ്റാമിന്റെ സുന്നത്തുകൾ
    • 📌സുഗന്ധം ശരീരത്തിൽ ഉപയോഗിക്കുന്നത് തെറ്റാണോ?
    • 📌ഇശ്തിറാഥ്, എപ്പോൾ ? എന്തിന് ?

اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي (البخاري)
مَحِلِّي حَيْثُ تَحْبِسُنِي (مسلم)

ഇതാണ് ഇശ്തിറാഥിന്റെ വചനമായി ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത്. ഓഡിയോയിൽ ഹറകത് അത്ര വ്യക്തമല്ലെന്ന് കരുതുന്നു.

– തൽബിയതിന്റെ വ്യത്യസ്ത ഇനങ്ങൾ, സുന്നത്തുകൾ, തുടക്കവും അവസാനവും.

📜 ഉംറ പഠന ക്ലാസ് 3️⃣

    • 📌 കഴിഞ്ഞ ദർസിന്റെ മുറാജഅ
    • 📌റജബിലെ ഉംറ പുണ്യമില്ലെന്നത് ശരിയാണോ?
    • 📌 തൽബിയത്ത് എപ്പോഴാണ് അവസാനിപ്പിക്കേണ്ടത്?
    • 📌മക്കയിൽ പ്രവേശിക്കുമ്പോഴുളള സുന്നത്തുകൾ.
      – കുളിക്കുക.
      – പ്രവേശിക്കേണ്ടതും ഇറങ്ങേണ്ടതുമായ വഴികൾ.
      – പകൽ സമയങ്ങളിൽ പ്രവേശിക്കേണ്ടതുണ്ടോ?
      – മസ്ജിദുൽ ഹറാമിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ടത്.
      – കഅബ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ.
      – ത്വവാഫ് എങ്ങനെ തുടങ്ങണം?
    • 📍ഹജറുൽ അസ് വദ് നോട് സ്വീകരിക്കേണ്ട മര്യാദകൾ.- ഇസ്തിലാമിന്റെ മറാതിബുകൾ.
      – ഹജറുൽ അസ്വദ് ഇല്ലെങ്കിൽ എങ്ങനെ ത്വവാഫ് ആരംഭിക്കും ?
    • മക്ക ഹറമിൽ അക്രമം പ്രവർത്തിക്കുകയും ഹജറുൽ അസ്വദ് കൊണ്ടു പോവുകയും ചെയ്ത സംഭവം.

📜 ഉംറ പഠന ക്ലാസ് 4️⃣

    • 📌കഴിഞ്ഞ ദർസിന്റെ മുറാജഅ
    • 📌 ഹജറുൽ അസ്വദ് ചുംബിക്കുന്നതിൽ പാലിക്കേണ്ട മര്യാദകൾ.
    • 📌 ത്വവാഫ് (രൂപം, സ്ഥിരപ്പെട്ടതും അല്ലാത്തതുമായ ദിക്റുകൾ)
    • 📍 ത്വവാഫിന് വുളൂഉ നിർബന്ധമാണോ?
    • 📌 കഅബയുടെ സമീപത്ത് ആയി ത്വഫാഫ് ചെയ്യുന്നത് കൂടുതൽ പുണ്യം.
    • 📌 റുക്നുശാമി ചില സ്വഹാബികൾ സ്പർശിച്ചിരുന്നു, അത് പിന്തുടരാമോ?
    • 📌 ത്വവാഫിലെ സംസാരവും സലഫുകളുടെ മൻഹജും.
    • 📌 ത്വവാഫിലെ എണ്ണത്തിൽ സംശയിച്ചാൽ ?
    • 📌 ത്വവാഫിന്റെ രണ്ട് റക്അത്ത് (എങ്ങനെ , എവിടെ വെച്ച് നിസ്കരിക്കണം)
    • 📌 സഅയ് (രൂപം , സ്ഥിരപ്പെട്ട അദ്കാറുകൾ)
    • 📌 മുടി മുറിക്കുക (മുടി മുറിക്കുന്നതിലെ സുന്നത്ത്, എവിടെ നിന്ന് മുറിക്കണം?)
    • 📌 ഹജ്ജും ഉംറയും ചെയ്യാതെ ഹജറുൽ അസ്വദ് ചുംബിക്കാമോ ?
    • 📌 മക്കയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഹജ്ജിലും ഉംറയിലും ഹാജിമാർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ (7 Parts) അബ്ദുർറഊഫ് നദ് വി

ഇനിയും ഹജ്ജ് ചെയ്യാത്തവരോട് – സൽമാൻ സ്വലാഹി

(تبصيرالناسك بأحكام المناسك) – ഹജ്ജിന്റെയും ഉംറയുടെയും കർമ്മ രീതികൾ (1-8) സകരിയ്യ സ്വലാഹി

Download PDF

Brief Translation of  تبصيرالناسك بأحكام المناسك

ഹജ്ജ് – ശ്രേഷ്ഠതയും ലക്ഷ്യങ്ങളും (Part 1&2) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഉംറ ചെയ്ത് മടങ്ങുന്നവരോട് – സക്കരിയ്യ സ്വലാഹി