Tag Archives: niyafbinkhalid

സിഹ്റിൽ നിന്നും കണ്ണേറിൽ നിന്നും സുരക്ഷ നേടാൻ 10 ദിക്റുകൾ – നിയാഫ് ബിൻ ഖാലിദ്

(19/01/2022) തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ

ദാരിദ്ര്യം പേടിക്കുന്നുണ്ടോ നിങ്ങൾ? – നിയാഫ് ബിൻ ഖാലിദ്

നന്മക്ക് വേണ്ടി ചെലവഴിക്കാനൊരുങ്ങുമ്പോൾ നാളെ വരാനിരിക്കുന്ന ദാരിദ്ര്യത്തെയോർത്ത് ആശങ്കപ്പെടുന്നുണ്ടോ നിങ്ങൾ? അത് പിശാചിന്റെ പേടിപ്പെടുത്തലാണ്. ഭയപ്പെടേണ്ട! അല്ലാഹു അവന്റെ വിശാലമായ ഔദാര്യവും പാപമോചനവും വാഗ്ദാനം നൽകിയിരിക്കുന്നു. വിശദമായി കേൾക്കുക.

ജുമുഅ ഖുത്വ്‌ബ
03, ശഅ്ബാൻ, 1444
(24/02/2023)
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

മൊബൈലും സോഷ്യൽ മീഡിയയും – നിയാഫ് ബിൻ ഖാലിദ്

പരിധിക്കിപ്പുറം നിൽക്കാത്ത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന വിനകൾ ചെറുതല്ല. ദീൻ മുറുകെപ്പിടിച്ചിരുന്നവർ പോലും തിന്മകളുടെ ആഴങ്ങളിലേക്ക് ഈ ഉപകരണം മൂലം വഴുതിവീണിരിക്കുന്നു. അമൂല്യമായ നമ്മുടെ സമയം അനവധിയാണ് ഈ സ്ക്രീനുകളിൽ നോക്കിയിരുന്ന് തുലഞ്ഞു പോയത്. സോഷ്യൽ മീഡിയ കാരണത്താൽ, ദീനിന്റെയും ദുൻയാവിന്റെയും പ്രാധാന്യമർഹിക്കുന്ന അനേകം കാര്യങ്ങൾ താളം തെറ്റിക്കൊണ്ടിരിക്കുന്നു. തിരിച്ചറിവും പരിഹാരമാർഗവും ഇനിയും വൈകിയാൽ വലിയ നഷ്ടമായിരിക്കും ഫലം.

നബി ﷺ ഗൈബ് അറിയുമോ?! സമസ്തയുടെ തങ്ങൾക്ക് മറുപടി! – നിയാഫ് ബിൻ ഖാലിദ്

അല്ലാഹുവിൻ്റെ റസൂൽ ﷺ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് സമസ്തയുടെ നേതാവ് ഈയടുത്ത് പ്രസംഗിച്ചത്. ഖുർആനും സുന്നത്തും മുൻനിർത്തി കൊണ്ട് ഈ വാദത്തിന് മറുപടി പറയുന്നു.

ഇമാം നവവിയുടെ ‘അൽ അർബഊൻ’ [27 Parts] (الأربعون النووية) – നിയാഫ് ബിൻ ഖാലിദ്

الأربعون النووية – Book

ഇമാം ഇബ്നു റജബ് ക്രോഡീകരിച്ച 8 ഹദീഥുകൾ സഹിതം (50 ഹദീഥുകളും വിശദീകരണവും)

നാലു കഥകൾ! – നിയാഫ് ബിൻ ഖാലിദ്

വെള്ളിയാഴ്ചകളിൽ നാം പാരായണം ചെയ്യാറുള്ള ഖുർആനിലെ ശ്രേഷ്ഠമായ ഒരു അധ്യായമാണ് സൂറത്തുൽ കഹ്ഫ്.
ഏറെ ഗുണപാഠങ്ങൾ നൽകുന്ന നാല് പ്രധാനപ്പെട്ട കഥകൾ ഈ സൂറത്തിലുണ്ട്. ഖുർആനിൽ മറ്റു സൂറത്തുകളിൽ കാണാത്ത ആ നാല് ചരിത്രകഥകളിലൂടെ…

ജുമുഅ ഖുത്വ്‌ബ // കണ്ണൂർ സിറ്റി സലഫി മസ്ജിദ്

11, ജുമാദൽആഖിറ, 1444 // (06/01/2023)

മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി! – നിയാഫ് ബിൻ ഖാലിദ് & അബ്ദുൽ മുഹ്‌സിൻ ഐദീദ്

മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!

  1. നാം ജീവിക്കുന്ന ഈ പ്രപഞ്ചം എങ്ങനെയാണ് രൂപപ്പെട്ടത്?
    • Formation of universe, how universe was created? – Abdul Muhsin Aydeed
  2. ശാസ്ത്രത്തോട് ഇസ്‌ലാം സ്വീകരിച്ച സമീപനം എന്താണ്?
    • Islamic attitude towards Science – Niyaf Bin Khalid
  3. മനുഷ്യൻ എങ്ങനെയാണ് രൂപപ്പെട്ടത്?
    • Human evolution, how did human originated? – Abdul Muhsin Aydeed
  4. എന്തിനാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നത് ? മനുഷ്യരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്?
    • The purpose of human life according to Islam – Abdul Muhsin Aydeed
  5. നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, ധർമ്മവും അധർമ്മവും – എങ്ങനെ നിർവചിക്കും?
    • The concept of Justice and Virtue in Islam? – Niyaf Bin Khalid
  6. ബുദ്ധിക്കും യുക്തിക്കും ഇസ്‌ലാം നൽകുന്ന സ്ഥാനം. ആരാണ് യാഥാർത്ഥത്തിൽ യുക്തിവാദി?
    • The concept of logic, reasoning and intellect in Islam. Is Atheism really logical than Islam? – Abdul Muhsin Aydeed
  7. മരണത്തിനു ശേഷം എന്ത് സംഭവിക്കും?
    • Life after Death – What will happen after death according to Islam? – Niyaf Bin Khalid
  8. ഇസ്‌ലാമിന്റെയും മത നിഷേധത്തിന്റെയും ചരിത്രം എന്താണ് ?
    ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവന എന്താണ്? മത നിഷേധം ഭാക്കി വെച്ചത് എന്താണ്?

    • A historical study of Apostasy in Islam.
    • Contribution of Islam to the world & Human Civilization.
    • Effects and consequences of Apostasy. – Abdul Muhsin Aydeed

മത നിഷേധികൾക്കു മറുപടി – നിയാഫ് ബിൻ ഖാലിദ് & അബ്ദുൽ മുഹ്‌സിൻ ഐദീദ്

മതനിഷേധം; 8 ചോദ്യങ്ങൾക്ക് മറുപടി!

മതനിഷേധം; ഇസ്‌ലാം വെല്ലുവിളിക്കുന്നു! – അബ്ദുൽ മുഹ്‌സിൻ ഐദീദ്

ചോദ്യങ്ങൾ മാത്രമേ മതനിഷേധികൾക്ക് പരിചയമുള്ളൂ; ഉത്തരങ്ങൾ അവരിൽ നിന്ന് പ്രതീക്ഷിക്കരുത്! ഇസ്‌ലാം ചോദ്യങ്ങൾക്കൊപ്പം ഉത്തരങ്ങളും വെല്ലുവിളി നടത്തുന്നു. ഉത്തരം നൽകാൻ സർവ്വ നിഷേധികളെയും മുസ്ലിംകൾ വെല്ലുവിളിക്കുന്നു! തിരൂർ ടൗൺഹാളിൽ നടന്ന പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.

എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?! – ഡോ. നിയാഫ് ബിൻ ഖാലിദ് 

അനേകമനേകം സവിശേഷതകള്‍ കൊണ്ട് നിറഞ്ഞ മതമാണ്‌ ഇസ്‌ലാം. ഏതു കോണുകളിലും നന്മകള്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ഇതു പോലെ മറ്റേതു മതമുണ്ട്‌?! ഇസ്ലാമിന്‍റെ നന്മകളില്‍ ചിലത് കേള്‍ക്കൂ…

ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട് – നിയാഫ് ബിൻ ഖാലിദ്

പല അബദ്ധധാരണകളും സമൂഹത്തിൽ പ്രചരിച്ചിട്ടുള്ള ഒരു വിഷയമാണ് ബിദ്അത്തിന്റെ വക്താക്കളോടുള്ള അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്.

ഈ വിഷയത്തിലെ തെറ്റിദ്ധാരണകൾ നീക്കാൻ സഹായിക്കുന്ന ഒരു പ്രഭാഷണമാണിത്.

കേൾക്കുക പഠിക്കുക
അല്ലാഹു സ്വീകരിക്കുമാറാകട്ടെ …

അൽ വസ്വിയത്തു സ്സ്വുഗ്റാ (الوصية الصغرى) 13 Parts – നിയാഫ് ബിൻ ഖാലിദ്

PDF file – الوصية الصغرى

Part 1

    • ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ; ഒരു ലഘു ചരിത്രം
    • ‘അൽ വസ്വിയത്തു സ്സ്വുഗ്റാ’ എഴുതാനുള്ള കാരണം
    • സമയത്തിൽ ബറകത്ത് ലഭിക്കാൻ…
    • അല്ലാഹുവിന്റെയും റസൂലിന്റെയും വസ്സ്വിയ്യത്ത്

Part 2

    • മആദ് ബ്നു ജബലിന്റെ ശ്രേഷ്ഠതകൾ
    • ഓർമപ്പെടുത്തപ്പെട്ടാൽ തിരുത്തുന്നവനാണ് മുഅ്മിൻ
    • ഹദയം കറുപ്പിക്കുന്ന തിന്മകൾ

Part 3

    • മഅ്മിനുകൾക്കിടയിൽ മ്ലേച്ഛത പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരെ ഇരുലോകത്തും കാത്തിരിക്കുന്നത്
    • എന്താണ് തൗബ?
    • തൗബയും ഇസ്തിഗ്ഫാറും തമ്മിലുള്ള വ്യത്യാസം

Part 4

    • സൽകർമ്മങ്ങൾ കൊണ്ട് വൻപാപങ്ങൾ മായ്ക്കപ്പെടുമോ?
    • നല്ല അന്ത്യം ലഭിക്കാനുള്ള മാർഗങ്ങളിൽ ചിലത്
    • കഫ്ഫാറത്തുകൾ നിശ്ചയിക്കപ്പെട്ടത് കൊണ്ടുള്ള പ്രയോജനങ്ങൾ

Part 5

    • പാപഫലങ്ങൾ മായ്ക്കപ്പെടാനുള്ള മാർഗങ്ങൾ പഠിക്കുക.
    • സമൂഹം മതപരമായി ക്ഷയിക്കുന്നത് എപ്പോൾ?
    • “പിതാവിന്റെ പൊരുളാണ് സന്താനം”
    • മക്കളെ വളർത്തുമ്പോൾ

Part 6

    • പരീക്ഷണങ്ങളുടെ സത്ഫലങ്ങൾ
    • ബദ്ധിമുട്ടുകളിൽ ക്ഷമ നേടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ
    • അപകടങ്ങളിൽ നിന്ന് കാവൽ ലഭിക്കുവാൻ ചില ദുആകൾ

Part 7

    • സൽസ്വഭാവം കൊണ്ടുള്ള മഹത്തായ നേട്ടങ്ങൾ
    • ജനങ്ങളുമായി കൂടിച്ചേർന്നും അല്ലാതെയും ചെയ്യേണ്ട നന്മകളുണ്ട്
    • നാവ് നേരെയാകാനുള്ള ദുആ

Part 8

    • ആവശ്യങ്ങൾ റബ്ബിന്റെ മുന്നിൽ ഇറക്കിവെക്കുക
    • രിസ്ഖ് തീരുമാനിക്കപ്പെട്ടു കഴിഞ്ഞതാണ്
    • നിർബന്ധ കർമങ്ങളുടെ ശ്രേഷ്ഠത

Part 9

    • ദിക്റുകളുടെ സത്ഫലങ്ങൾ
    • ദിക്ർ – ദുആകളിൽ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക
    • മൻസിൽ – മഫാസ് പുസ്തകങ്ങളുടെ സ്ഥിതി

Part 10

    • ഇസ്തിഖാറത് ചെയ്യേണ്ട കാര്യങ്ങൾ
    • ദആ വെറുതെയാകില്ല
    • ദആഇൽ പാലിക്കേണ്ട മര്യാദകൾ

Part 11

    • രിസ്ഖ് തേടുമ്പോൾ
    • മഅ്മിനിന്റെ മനസിൽ ദുൻയാവിനുള്ള സ്ഥാനം
    • അല്ലാഹു നൽകിയത് മാത്രമെ മനുഷ്യന്റെ കയ്യിലുള്ളൂ

Part 12

    • ഇൽമിന്റെ ശ്രേഷ്ഠത
    • മതവിജ്ഞാനമെന്നാൽ അത് മുഹമ്മദ് നബിﷺയിൽ നിന്ന് വന്നു കിട്ടിയത് മാത്രം
    • സിനിമയിലൂടെ മതപ്രബോധനമോ?
    • ഖർആൻ കൊണ്ട് നന്നാകാത്തവൻ ഫിലോസഫികൾ കൊണ്ട് നന്നാവുകയില്ല.

Part 13

    • രിസാലയിലെ അവസാന ഭാഗം
    • അഭിപ്രായ വ്യത്യാസങ്ങളിൽ സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ
    • സവഹീഹുൽ ബുഖാരിയുടെ പ്രത്യേകത

സുബ്ഹ് നിസ്കാര ശേഷമുള്ള ദുആ – നിയാഫ് ബിൻ ഖാലിദ്

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا

ഫജ്ർ നിസ്കാരശേഷം നബി ﷺ നടത്തിയിരുന്ന ശ്രേഷ്ഠമായ ഒരു പ്രാർഥനയുണ്ട്. ഉപകാരപ്രദമായ വിജ്ഞാനവും, വിശിഷ്ടമായ ഉപജീവനവും, സൽകർമവും ഏകാൻ റബ്ബിനോട് തേടുന്ന പ്രാർഥനയാണത്! മുസ്‌ലിമിന്റെ ഒരു ദിവസത്തെ ജീവിത പദ്ധതി ഈ ദുആഇൽ കാണാം. വിശദമായി കേൾക്കുക.

ജുമുഅ ഖുത്വ്‌ബ
30, റബീഉൽ ആഖിർ, 1444
(25/11/2022) കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഇബ്നു റജബിന്റെ 8 ഹദീഥുകൾ (10 Parts) [الزيادة الرجبية على الأربعين النووية] – നിയാഫ് ബിൻ ഖാലിദ്

الزيادة الرجبية على الأربعين النووية

Part 4

    • എന്താണ് മുലകുടിബന്ധം?
    • കഞ്ഞിന് എത്ര വയസ്സിനുള്ളിൽ മുലപ്പാൽ നൽകിയാലാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുക?
    • എത്ര തവണ നൽകണം ?
    • മുലകുടിബന്ധം കാരണത്താൽ മഹ്റമുകളാകുന്നത് ആരെല്ലാം?

Part 5

    • വിൽപ്പന പാടില്ലാത്ത നാലു കാര്യങ്ങൾ
    • സംഗീതം പിശാചിന്റെ വേദം
    • അല്ലാഹുവിന്റെ നിയമങ്ങൾ മറികടക്കാൻ കൗശലം പ്രയോഗിക്കൽ യഹൂദ സമ്പ്രദായം

Part 6

    • ലഹരിയുണ്ടാക്കുന്നതെല്ലാം ഹറാം
    • മദ്യപാനി നാളെ അല്ലാഹുവിനെ കാണുക ബിംബാരാധകനെപ്പോലെ
    • മയക്കുമരുന്നുകൾ വ്യാപകമാകുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Part 7

    • ആരോഗ്യസംരക്ഷണത്തിന്റെ മുഴുവൻ അടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ഹദീഥ്.
    • അമിത ഭക്ഷണം അപകടം.
    • വിവിധ തരം ഭക്ഷണങ്ങളും വസ്ത്രങ്ങളുമുള്ള ആളുകളെക്കുറിച്ച് നബി ﷺ പറഞ്ഞത്.

Part 8

    • നിഫാഖിന്റെ 5 അടയാളങ്ങൾ.
    • നിഫാഖ് രണ്ടുതരം
    • കഅ്ബു ബ്നു മാലികി(رضي الله عنه)ന്റെ കഥ .
    • നിഫാഖിനെക്കുറിച്ചുള്ള ഭയം ഈമാനിന്റെ ലക്ഷണം

Part 9

    • എന്താണ് തവക്കുൽ?
    • അല്ലാഹുവിൽ ഭരമേല്പിച്ചവന് അല്ലാഹു മതി.
    • അല്ലാഹു നിശ്ചയിച്ച ആയുസ്സും ഉപജീവനവും പൂർത്തിയാക്കാതെ ഒരാളും മരിക്കുകയില്ല.

Part 10

    • ദിക്റിന്റെ മഹത്വം
    • ഇഖ്ലാസാണ് പരിഹാരം
    • ദിക്റിൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

 

ശ്രേഷ്ഠമായ ഒരു ദുആ – നിയാഫ് ബിന്‍ ഖാലിദ്

PDF FILE

“‏ اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ ‏”‏ ‏.‏

നബി ﷺ പഠിപ്പിച്ച ഒരു പ്രാർഥനയുണ്ട്! ദുൻയാവിലെ ഏറ്റവും വിശിഷ്ടമായ കാര്യവും പരലോകത്തെ ഏറ്റവും വിശിഷ്ടമായ കാര്യവും അതിലൂടെ റബ്ബിനോട് ചോദിക്കുന്നു. ആ ദുആഉം അതിന്റെ വിശദീകരണവുമാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ.

കേൾക്കുക, പഠിക്കുക, പ്രാർഥിക്കുക.

ജുമുഅ ഖുത്വ്‌ബ, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
13, അൽ മുഹർറം, 1444  (12/08/2022)

[43] സൂറത്തു സുഖ്റുഫ് – (11 Parts) سورة الزخرف – നിയാഫ് ബിന്‍ ഖാലിദ്

തലശ്ശേരി മുജാഹിദ് മസ്ജിദിൽ വെച്ച് എല്ലാ ഞായർകളിലും നടക്കുന്ന ദർസുകൾ

അൽ ഉസ്വൂലുസ്സലാസ (മൂന്ന് അടിസ്ഥാന തത്വങ്ങൾ) 18 Parts – നിയാഫ് ബിൻ ഖാലിദ്

متن ثلاثة الأصول

Part 1

    • ഉസ്വൂൽ ആവർത്തിച്ചു പഠിക്കുക
    • എന്താണ് മൂന്ന് ഉസ്വൂൽ?
    • ഖബ്റിലെ ചോദ്യങ്ങൾ
    • ഇൽമും അമലും

Part 2

    • നാല് പ്രധാനപ്പെട്ട മസ്അലകൾ
    • സവബ്റിന്റെ പ്രാധാന്യം
    • ഈമാനിന്റെ ബലവത്തായ കയർ

Part 3

    • എന്താണ് ഹനീഫിയ്യ?
    • ഇബ്റാഹീം നബി-عليه السلام-യുടെ ശ്രേഷ്ഠതകൾ
    • ഏറ്റവും വലിയ നന്മയും ഏറ്റവും ഗുരുതരമായ തിന്മയും.

Part 4

    • ആരാണ് നിന്റെ റബ്ബ്?
    • അല്ലാഹുവിനെ നീ അറിഞ്ഞതെങ്ങനെ?
    • റബ്ബ് ഉണ്ട് എന്നതിനുള്ള തെളിവുകൾ

Part 5

    • ഇബാദത്തിന്റെ ഇനങ്ങൾ
    • ദആഇന്റെ പ്രത്യേകതകൾ
    • എന്താണ് തവക്കുൽ
    • ഇബാദത്തുകളിൽ (الخوف، الخشية،الرهبة) എന്നിവ തമ്മിലെ വ്യത്യാസം

Part 6

    • പരാർത്ഥനയാണ് ആരാധന
    • ഹദയം കൊണ്ടുള്ള ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്
    • അല്ലാഹുവല്ലാത്തവരോടുള്ള ഭയം ശിർക്കാകുന്നതെപ്പോൾ?
    • റബ്ബിനോടുള്ള ഭയമുണ്ടാകാൻ…

Part 7

    • അല്ലാഹുവിനെ ഭയപ്പെടണ്ട സ്നേഹിച്ചാൽ മതി എന്നു പറയുന്നവർ!
    • എന്താണ് റജാഅ്?
    • റജാഅ് ഏതൊക്കെ വിഷയങ്ങളിൽ?
    • അല്ലാഹുവല്ലാത്തവരെക്കുറിച്ചുള്ള പ്രതീക്ഷ ശിർക്കാവുന്നത് എപ്പോൾ?

Part 8

    • റഹ്ബത്ത്, റഗ്ബത്ത് എന്നിവ എന്താണ്?
    • “നിന്റെ റബ്ബിലല്ലാതെ പ്രതീക്ഷ വേണ്ട, നിന്റെ പാപങ്ങളെയല്ലാതെ പേടിക്കേണ്ടതില്ല”
    • എന്താണ് ഇനാബ?
    • പണ്ഡിതന്മാർ മൂന്നുതരം

Part 9

    • അറവ് അല്ലാഹുവല്ലാത്തവർക്ക് നൽകിയാൽ
    • നേർച്ചയാക്കുമ്പോൾ
    • ദീനിന്റെ മൂന്ന് മർത്തബകൾ

Part 10

    • ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തിന്റെ സവിശേഷതകൾ
    • അല്ലാഹുവല്ലാത്ത ഇലാഹുകളെ നിഷേധിക്കാതെ ഒരാൾ മുസ്‌ലിമാകില്ല.
    • ലാ ഇലാഹ ഇല്ലല്ലാഹ്; ഏഴ് നിബന്ധനകൾ

Part 11

    • ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന ശഹാദത്തിന്റെ അനിവാര്യ താത്പര്യങ്ങൾ
    • നേരായ ബുദ്ധി, മതത്തിന്റെ ശരിയായ പ്രമാണങ്ങൾക്ക് എതിരാവുകയില്ല.
    • “ഞാനും അബൂബക്റും ഉമറും അതിൽ വിശ്വസിക്കുന്നു”

Part 12

    • മലക്കുകൾ അല്ലാഹുവിന്റെ സൈന്യം
    • മലക്കുകളുടെ രൂപവും പ്രത്യേകതകളും
    • മലക്കുകളുടെ സ്‌നേഹവും വെറുപ്പും
    • കിതാബുകളിലുള്ള വിശ്വാസം
    • റസൂലുകളിലുള്ള വിശ്വാസം
    • യഥാർഥ നബിയെയും കള്ള പ്രവാചകനെയും വേർതിരിക്കുന്നതെങ്ങനെ?

Part 13

    • ഖബ്റിലെ രക്ഷയും ശിക്ഷയും
    • അന്ത്യദിനത്തിലെ ഭീതിതമായ രംഗങ്ങൾ
    • ഖദറിലുള്ള വിശ്വാസം
    • “ഖദർ അല്ലാഹുവിന്റെ രഹസ്യമാണ്”

Part 14

    • എന്താണ് ഇഹ്സാൻ?
    • അംറുബ്നു തഗ്‌ലിബിനെക്കുറിച്ച് നബി ﷺ പറഞ്ഞത്…
    • ഹദീഥു ജിബ്‌രീൽ
    • അന്ത്യനാളിന്റെ അടയാളങ്ങളിൽ ചിലത്

Part 16

    • നമ്മുടെ നബിയെ അറിയുക
    • നബിﷺയുടെ പേരുകൾ
    • നബിﷺ യുടെ പിതൃപരമ്പര
    • ആരാണ് അഹ്‌ലുബൈത്ത്?
    • നമ്മുടെ നബിയുടെ ഭാര്യമാരും മക്കളും

Part 17

    • ആനക്കലഹ സംഭവം.
    • വഹ്‌യിന്റെ ആരംഭം
    • ‘ഇഖ്റ’ഇലൂടെ നബിയും ‘മുദ്ദഥിറി’ലൂടെ റസൂലുമായി.
    • നിന്റെ വസ്ത്രം വൃത്തിയാക്കുക എന്ന റബ്ബിന്റെ കൽപന

Part 18

    • രിസാലയുടെ അവസാന ഭാഗം
    • മദീനാ ഹിജ്റ!
    • പുനരുത്ഥാനത്തിന്റെ തെളിവുകൾ
    • മരണപ്പെട്ടവരെ ജീവിപ്പിച്ച സൂറത്തുൽ ബഖറയിലെ അഞ്ച് സംഭവങ്ങൾ
    • ആരാണ് ത്വാഗൂത്തുകൾ?