All posts by Admin3

മുസ്ലിമീങ്ങളെ! ഭയക്കേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഓര്‍ക്കുക! അല്ലാഹുവിന്‍റെ ശിക്ഷ അടുത്ത് തന്നെയുണ്ട് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഉത്തരങ്ങള്‍ തയ്യാറാക്കി വെക്കുക; മരിക്കുന്നതിന് മുന്‍പ് – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഉലമാക്കളുടെ മഹത്വം തിരിച്ചറിയുക – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

സൂക്ഷിക്കുക! ഉലമാക്കള്‍ വളരെ കുറവ്! – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഖുര്‍ആനും ചില അദബുകളും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ഖവാരിജുകള്‍ (Part 1-4) Updated – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

  • ഖവാരിജുകള്‍ (ഒന്നാം ഭാഗം)
  • ഖവാരിജുകള്‍: അടയാളങ്ങളും അപചയങ്ങളും (രണ്ടാം ഭാഗം)
  • ഖവാരിജുകള്‍: അടിസ്ഥാനപരമായ പിഴവുകള്‍ (മൂന്നാം ഭാഗം)
  • ഖവാരിജുകള്‍: ആദ്യ കാലക്കാരും പില്‍കാലക്കാരും (നാലാം  ഭാഗം)

ഫാത്തിഹയും തൗഹീദും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

‘ഇയ്യാക്ക നഅ്‍ബുദു വ ഇയ്യാക്ക നസ്തഈന്‍ ‘ [‫إياك نعبد وإياك نستعين‬‎]- അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

നിത്യവും നിരന്തരം നാം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന സൂറത്താണ് ഖുര്‍ആനിലെ ആദ്യ അദ്ധ്യായമായ സൂറ. ഫാത്തിഹ. ഖുര്‍ആനിലെ 144 അദ്ധ്യായങ്ങളില്‍ ഏറ്റവും മഹത്തരമായ അദ്ധ്യായം ഇതാണെന്ന് നബി -സല്ലല്ലാഹു അലൈഹി വ സല്ലം- പലകുറി അറിയിച്ചിട്ടുണ്ട്. കേവല വാക്കുകള്‍ക്കപ്പുറത്ത് ഈ സൂറത്ത് ഉള്‍ക്കൊണ്ടിരിക്കുന്ന മഹത്തരമായ ആശയപ്രപഞ്ചം തന്നെയാണ് ഇതിന്‍റെ അപാരമായ മഹത്വത്തിന്  പിന്നിലെ കാരണങ്ങളില്‍  ഒന്ന്‍.
സൂറത്തുല്‍ ഫാതിഹയുടെ വിശദീകരണത്തിന് മാത്രമായി അനേകം പണ്ഡിതന്മാര്‍ വലിയ ഗ്രന്ഥങ്ങള്‍ വരെ രചിച്ചിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിമിന്‍റെയും ഗ്രന്ഥങ്ങളില്‍ ഈ സൂറത്തിന്‍റെ വിശദീകരണം വിവിധ സ്ഥലങ്ങളിലായി ധാരാളം ചിതറിക്കിടക്കുന്നു.
ഇബ്നുല്‍ ഖയ്യിമിന്‍റെ ‘മദാരിജുസ്സാലികീന്‍ ബയ്ന മനാസിലി ഇയ്യാക നഅബുദു വ ഇയ്യാക്ക നസ്തഈന്‍ എന്ന മനോഹര ഗ്രന്ഥം ഈ ലക്ഷ്യത്തില്‍ എഴുതപ്പെട്ടതാണ്.
ആധുനിക പണ്ഡിതന്മാരില്‍ പലര്‍ക്കും ഈ വിഷയത്തില്‍ ചെറു ഗ്രന്ഥങ്ങളും ദര്‍സുകളും മറ്റും ഉണ്ട്. ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് രചിച്ച ചെറുഗ്രന്ഥവും, ശൈഖ് അബ്ദുല്‍ റസാഖ് അല്‍ ബദര്‍ രചിച്ച പുസ്തകവും, അദ്ദേഹത്തിന്‍റെ തന്നെ മനോഹരമായ ചില ദര്‍സുകളുടെ സമാഹാരവുമെല്ലാം ഈ വിഷയത്തില്‍ കണ്ടെത്താവുന്ന -അറബിയില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്ക് പോലും മനസ്സിലാക്കാവുന്നത്ര ലളിതമായ- ചില പഠന സ്രോതസ്സുകളാണ്.
സൂറതുല്‍ ഫാതിഹയുടെ മദ്ധ്യത്തിലുള്ള ആയത്താണ്  ‘ഇയ്യാക നഅ്‍ബുദു വ ഇയ്യാക നസ്തഈന്‍‘ എന്ന മഹത്തരമായ ആയത്ത്. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ;  “തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നീ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലെ ഖണ്ഡിതമായ -മുഹ്കമായ- ആയത്തുകളെല്ലാം സൂറതുല്‍ ഫാതിഹയില്‍ ചുരുക്കി പറഞ്ഞിരിക്കുന്നു. ഫാതിഹയാകട്ടെ, അതിന്‍റെ മദ്ധ്യത്തിലുള്ള ആയത്തിലും ചുരുക്കപ്പെട്ടിരിക്കുന്നു.”

നബിദിനവും അഖീഖയും മുസ്ല്യാരുടെ ദുര്‍വ്യാഖ്യാനവും – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ശര്‍ഹുല്‍ അഖീദതുല്‍ വാസിത്വിയ്യ – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ആഹുലുസ്സുന്ന വല്‍ ജമാഅയുടെ അഖീദ -വിശ്വാസകാര്യങ്ങള്‍- വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ആഖീദതുല്‍ വാസിത്വിയ്യക്കുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങളുടെ പ്രാധാന്യവും, അവയുടെ ക്രമീകരണത്തിലെ സൂക്ഷ്മതയുമെല്ലാം ഈ ഗ്രന്ഥത്തെ മറ്റു പല ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു; അതോടൊപ്പം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തനായ ഈ ഇമാമിന്‍റെ പ്രധാന രചനകളില്‍ ഒന്ന് എന്നതും ഈ ഗ്രന്ഥത്തെ സവിശേഷ പരിഗണന അര്‍ഹിക്കുന്നതാക്കുന്നു. വിശദീകരണം കേള്‍ക്കുക. ബാറകല്ലാഹു ഫീകും.

നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

സ്വവര്‍ഗരതി (لِواطَة); അകന്നു നില്‍ക്കേണ്ട തിന്മ – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

لِواطَة (ലിവാത്വ) = സ്വവര്‍ഗരതി / homosexuality

സ്വഭാവം നന്നാക്കാം – അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

ശര്‍ഹു കിതാബിത്തൌഹീദ് (كتاب التوحيد) – അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (Updated)

ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ്  -റഹിമഹുല്ല-യുടെ തൌഹീദീ ദഅവത്തിന്‍റെ മുന്‍പന്തിയില്‍ നിന്ന ഗ്രന്ഥമാണ് കിതാബുത്തൌഹീദ് എന്ന പ്രസിദ്ധ ഗ്രന്ഥം. ലോകത്താകമാനമുള്ള അനേകം പണ്ഡിതന്മാര്‍ പുകഴ്ത്തുകയും, ഇസ്ലാമിന്‍റെ അടിസ്ഥാന വിശ്വാസമായ തൌഹീദ് പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഗ്രന്ഥമെന്ന്‍ വിശേഷിപ്പിക്കുകയും ചെയ്ത, -പുസ്തകങ്ങളായും ക്ലാസുകളായും- അനേകം വിശദീകരിക്കപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്ത ഗ്രന്ഥത്തിന്‍റെ വായനയും ശര്‍ഹുമാണ് ഈ ക്ലാസുകളില്‍ ഉള്ളത്. ഇതിന്‍റെ ബാക്കി ഭാഗങ്ങള്‍  വഴിയെ ഈ പേജില്‍ ചേര്‍ക്കപ്പെടുന്നതാണ്.

Book PDF: Right Click and Select “Save link as