പൊതു പ്രഭാഷണം – BC Road, Mangalore – 02.04.17
Tag Archives: abdul muhsin aideed
ആരാണ് അഹ്ലുസുന്നഃ വല്‍ജമാഅ? – അബ്ദുല്‍ മുഹ്സിന് ഐദീദ്
ഓര്‍ക്കുക! അല്ലാഹുവിന്റെ ശിക്ഷ അടുത്ത് തന്നെയുണ്ട് – അബ്ദുല്‍ മുഹ്സിന് ഐദീദ്
ഉത്തരങ്ങള്‍ തയ്യാറാക്കി വെക്കുക; മരിക്കുന്നതിന് മുന്‍പ് – അബ്ദുല്‍ മുഹ്സിന് ഐദീദ്
ആയത്തുല്‍ കുര്‍സിയ്യ്: (3 Parts) – അബ്ദുല്‍ മുഹ്സിന് ഐദീദ്
ഖവാരിജുകള്‍ (Part 1-4) Updated – അബ്ദുല്‍ മുഹ്സിന് ഐദീദ്
- ഖവാരിജുകള്‍ (ഒന്നാം ഭാഗം)
- ഖവാരിജുകള്‍: അടയാളങ്ങളും അപചയങ്ങളും (രണ്ടാം ഭാഗം)
- ഖവാരിജുകള്‍: അടിസ്ഥാനപരമായ പിഴവുകള്‍ (മൂന്നാം ഭാഗം)
- ഖവാരിജുകള്‍: ആദ്യ കാലക്കാരും പില്കാലക്കാരും (നാലാം ഭാഗം)
എനിക്ക് അറിയില്ല – അബ്ദുല്‍ മുഹ്സിന് ഐദീദ്
ജുമുഅ ഖുതുബ
ഫാത്തിഹയും തൗഹീദും – അബ്ദുല്‍ മുഹ്സിന് ഐദീദ്
‘ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈന് ‘ [إياك نعبد وإياك نستعين]- അബ്ദുല്‍ മുഹ്സിന് ഐദീദ്
നിത്യവും നിരന്തരം നാം പാരായണം ചെയ്തു കൊണ്ടിരിക്കുന്ന സൂറത്താണ് ഖുര്‍ആനിലെ ആദ്യ അദ്ധ്യായമായ സൂറ. ഫാത്തിഹ. ഖുര്‍ആനിലെ 144 അദ്ധ്യായങ്ങളില്‍ ഏറ്റവും മഹത്തരമായ അദ്ധ്യായം ഇതാണെന്ന് നബി -സല്ലല്ലാഹു അലൈഹി വ സല്ലം- പലകുറി അറിയിച്ചിട്ടുണ്ട്. കേവല വാക്കുകള്‍ക്കപ്പുറത്ത് ഈ സൂറത്ത് ഉള്‍ക്കൊണ്ടിരിക്കുന്ന മഹത്തരമായ ആശയപ്രപഞ്ചം തന്നെയാണ് ഇതിന്റെ അപാരമായ മഹത്വത്തിന് പിന്നിലെ കാരണങ്ങളില്‍ ഒന്ന്.
സൂറത്തുല്‍ ഫാതിഹയുടെ വിശദീകരണത്തിന് മാത്രമായി അനേകം പണ്ഡിതന്മാര് വലിയ ഗ്രന്ഥങ്ങള്‍ വരെ രചിച്ചിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും, അദ്ദേഹത്തിന്റെ ശിഷ്യന് ഇബ്നുല്‍ ഖയ്യിമിന്റെയും ഗ്രന്ഥങ്ങളില്‍ ഈ സൂറത്തിന്റെ വിശദീകരണം വിവിധ സ്ഥലങ്ങളിലായി ധാരാളം ചിതറിക്കിടക്കുന്നു.
ഇബ്നുല്‍ ഖയ്യിമിന്റെ ‘മദാരിജുസ്സാലികീന്‍ ബയ്ന മനാസിലി ഇയ്യാക നഅബുദു വ ഇയ്യാക്ക നസ്തഈന്‘ എന്ന മനോഹര ഗ്രന്ഥം ഈ ലക്ഷ്യത്തില്‍ എഴുതപ്പെട്ടതാണ്.
ആധുനിക പണ്ഡിതന്മാരില് പലര്‍ക്കും ഈ വിഷയത്തില്‍ ചെറു ഗ്രന്ഥങ്ങളും ദര്‍സുകളും മറ്റും ഉണ്ട്. ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് രചിച്ച ചെറുഗ്രന്ഥവും, ശൈഖ് അബ്ദുല്‍ റസാഖ് അല്‍ ബദര്‍ രചിച്ച പുസ്തകവും, അദ്ദേഹത്തിന്റെ തന്നെ മനോഹരമായ ചില ദര്‍സുകളുടെ സമാഹാരവുമെല്ലാം ഈ വിഷയത്തില്‍ കണ്ടെത്താവുന്ന -അറബിയില്‍ പ്രാഥമിക വിജ്ഞാനമുള്ളവര്‍ക്ക് പോലും മനസ്സിലാക്കാവുന്നത്ര ലളിതമായ- ചില പഠന സ്രോതസ്സുകളാണ്.
സൂറതുല്‍ ഫാതിഹയുടെ മദ്ധ്യത്തിലുള്ള ആയത്താണ് ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‘ എന്ന മഹത്തരമായ ആയത്ത്. ചില പണ്ഡിതന്മാര് പറഞ്ഞതു പോലെ; “തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നീ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഖുര്‍ആനില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലെ ഖണ്ഡിതമായ -മുഹ്കമായ- ആയത്തുകളെല്ലാം സൂറതുല്‍ ഫാതിഹയില്‍ ചുരുക്കി പറഞ്ഞിരിക്കുന്നു. ഫാതിഹയാകട്ടെ, അതിന്റെ മദ്ധ്യത്തിലുള്ള ആയത്തിലും ചുരുക്കപ്പെട്ടിരിക്കുന്നു.”
ശര്‍ഹുല്‍ അഖീദതുല്‍ വാസിത്വിയ്യ – അബ്ദുല്‍ മുഹ്സിന് ഐദീദ്
ആഹുലുസ്സുന്ന വല്‍ ജമാഅയുടെ അഖീദ -വിശ്വാസകാര്യങ്ങള്‍- വിശദീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ആഖീദതുല് വാസിത്വിയ്യക്കുള്ളത്. ഇതില്‍ അടങ്ങിയിട്ടുള്ള വിഷയങ്ങളുടെ പ്രാധാന്യവും, അവയുടെ ക്രമീകരണത്തിലെ സൂക്ഷ്മതയുമെല്ലാം ഈ ഗ്രന്ഥത്തെ മറ്റു പല ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു; അതോടൊപ്പം പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രശസ്തനായ ഈ ഇമാമിന്റെ പ്രധാന രചനകളില്‍ ഒന്ന് എന്നതും ഈ ഗ്രന്ഥത്തെ സവിശേഷ പരിഗണന അര്ഹിക്കുന്നതാക്കുന്നു. വിശദീകരണം കേള്‍ക്കുക. ബാറകല്ലാഹു ഫീകും.
തൌഹീദിന്റെ ശ്രേഷ്ഠത (ജുമുഅ ഖുത്ബ) – അബ്ദുല്‍മുഹ്സിന്‍ ഐദീദ്
സിഹ്ര് (سحر) – അബ്ദുല്‍മുഹ്സിന്‍ ഐദീദ്
അസ്മാഉല്‍ ഹുസ്ന (أسماء الله الحسنى) (Part 1-5) – അബ്ദുല്‍ മുഹ്സിന് ഐദീദ്
ശറഹ് : തഅലീമു സ്വിബ്യാന് അത്തൌഹീദ് (تعليم الصبيان التوحيد) – അബ്ദുല്‍ മുഹ്സിന് ഐദീദ്
PDF Version : Sharhu_Thaleemu_Sswibyan_AlThouheed