All posts by admin

മക്കളുടെ കാര്യത്തിൽ അശ്രദ്ധയിലാകുന്നവരോട് (تربية الأبناء) – ഹംറാസ് ബിൻ ഹാരിസ്

ചുറ്റുപാടും തിന്മകളുടെ വലവിരിച്ച് കാത്തിരിക്കുകയാണ് തെമ്മാടികൂട്ടങ്ങൾ. ഇതിലൊന്നും പെട്ടുപോകാതെ മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾ പോലും അതിന്റെ യഥാർത്ഥ വഴിയെ കുറിച്ച് അജ്ഞരാണ്!
എങ്ങിനെയാണ് ഈ ഫിത്നയുടെ കാലഘട്ടത്തിൽ നമ്മുടെ മക്കളെ ദീനിചിട്ടയിൽ വളർത്തുക എന്ന പണ്ഡിത നിർദേശങ്ങളാണ് ഈ ഖുതുബയിൽ.

ജുമുഅ ഖുത്വ്‌ബ – 13, മുഹർറം 1444 – മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര

ഹദീസ് ജിബ്രീൽ വിശദീകരണം (13 Parts) حَدِيثِ جِبْرِيلَ – ഹംറാസ് ബിൻ ഹാരിസ്

ഇസ്ലാം കാര്യങ്ങളെ കുറിച്ചും ഇമാൻ കാര്യങ്ങളെ കുറിച്ചും ചെറു പ്രായത്തിൽ മദ്രസയിൽ പഠിച്ചു എന്നല്ലാതെ അതിന്റ വിശദീകരണങ്ങളിലേക്കോ അതിന്റെ താത്പര്യത്തെക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാത്തവരാണ് ബഹുഭൂരിപക്ഷവും.
ഇസ്ലാം, ഇമാൻ, ഇഹ്‌സാൻ എന്നിവയെ കുറിച്ചുള്ള ഹ്രസ്വമായ വിശദീകരണമാണ് ‘ഹദീസു ജിബ്‌രീൽ’ എന്ന പേരിൽ വളരെ പ്രശസ്തമായ ഹദീസിലൂടെ നൽകുന്നത്.

മസ്‌ജിദുന്നബവിയിലെ അധ്യാപകനും അറിയപ്പെട്ട മുഹദ്ദിസുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ – حَفِظَهُ اللَّه- യുടെ ഗ്രന്ഥമാണ് ദർസിനവലംബം.
കേൾക്കുക, മറ്റുള്ളവരിലേക്ക് എത്തിക്കുക.

شَرْحُ حَدِيثِ جِبْرِيلَ فِي تَعْلِيمِ الدِّينِ

Part 1

  • ‘ഉമ്മു സുന്ന’ യുടെ ശ്രേഷ്ഠതകളെ കുറിച്ച്.
  • ഹദീസ് ജിബ്‌രീൽ ഇബ്നു ഉമർ- رَضِيَ اللَّه عَنْهُ- പറഞ്ഞുകൊടുക്കാനുണ്ടായ സംഭവം.
  • അഭിപ്രായ വിത്യാസങ്ങൾക്കുള്ള പരിഹാരം പണ്ഡിതൻമാരിലേക്ക് കാര്യങ്ങൾ മടക്കലാണ് എന്നുള്ള പാഠം.

Part 2

  • ഹജ്ജിനും ഉംറക്കും പോകുന്നവർ പണ്ഡിതന്മാരെ കണ്ടുമുട്ടുന്നതിൽ ഉള്ള നന്മകൾ.
  • സംസാരത്തിൽ പാലിക്കേണ്ട ചില മര്യാദകൾ.
  • എന്താണ് ഖദർ നിഷേധികളുടെ വാദം?
  • പിശാച് മനുഷ്യരെ പിഴപ്പിക്കുന്ന രണ്ട് രീതികൾ.

Part 3

  • ഇസ്ലാം, ഈമാൻ എന്നീ പദങ്ങൾ അർത്ഥമാക്കപ്പെടുന്നതെന്ത്?
  • ശഹാദത് കലിമ മനസ്സിലാക്കാത്തവന്റെ അമലുകൾ എങ്ങനെ സ്വീകരിക്കപ്പെടാനാണ്!

Part 4

  • അമലുകൾ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകൾ.
  • ബിദ്അത് ചെയ്യുന്നവർക്ക് ഇന്നുവരെ ഉത്തരമില്ലാത്ത സ്വഹാബിയുടെ ചോദ്യം!
  • എന്താണ് ‘ഇഖാമത്തു സ്വലാത്ത്’ എന്നതിന്റെ വിവക്ഷ?

Part 5

  • സകാത്, നോമ്പ്, ഹജ്ജ് എന്നിവയെ കുറിച്ച് ചുരുങ്ങിയ രൂപത്തിൽ.
  • മഹ്‌റമില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാൻ അനുവധിക്കുന്നവരോട് ഗൗരവപൂർവം.
  • അല്ലാഹുവിലുള്ള വിശ്വാസം.

Part 6

  • തൗഹീദ് മൂന്നായി വേർതിരിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ.
  • അല്ലാഹുവിന്റെ റുബൂബിയത് അംഗീകരിച്ചവന് ഉലൂഹിയത് അംഗീകരിക്കൽ അനിവാര്യമാണ്.
  • മലക്കുകളിലുള്ള വിശ്വാസം നാം അറിഞ്ഞിരിക്കേണ്ടത്.
  • കിതാബുകളിലുള്ള വിശ്വാസം.

Part 7

  • അല്ലാഹുവിന്റെ റസൂലുമാരിലുള്ള വിശ്വാസം.
  • റസൂലും നബിയും തമ്മിലുള്ള വ്യത്യാസം.
  • റസൂലുമാരുടെ ദൗത്യം.
  • ഖർആനിൽ പരാമർശിച്ച നബിമാർ.
  • 27:37 ൽ ഗൈബിയായ കാര്യങ്ങൾ അമ്പിയക്കാൾക്ക് മാത്രമേ അല്ലാഹു അറിയിച്ചു കൊടുക്കുകയുള്ളൂ ആയതിനാൽ ഖദിർ-عَلَيهِ السَّلَام-നബിയാണ് എന്നതാണ് ഉദ്ദേശിക്കുന്നത്. അല്ലാഹു മാത്രമാണ് ഗൈബ് അറിയുന്നവൻ.
  • നബിമാരുടെ പ്രത്യേകതകൾ.
  • നബി-ﷺ- യെ കുറിച്ചുള്ള തെറ്റായ ധാരണകൾ.

Part 8

  • അന്ത്യനാളിലുള്ള വിശ്വാസം.
  • ഖബർ ശിക്ഷ ഉണ്ട് എന്നതിനുള്ള തെളിവുകൾ.
  • ഖബറിൽ ചോദിക്കപ്പെടുന്ന മൂന്ന് ചോദ്യങ്ങൾ.
  • നമ്മുടെ ഖബർ ജീവിതം എങ്ങനെയായിരിക്കും എന്നറിയിക്കുന്ന ഹദീസുകൾ.
  • യിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് ബോധ്യപ്പെടുത്താൻ അല്ലാഹു ഖുർആനിൽ പറഞ്ഞ മൂന്ന് ഉദാഹരണങ്ങൾ.

Part 9

  • ദനിയാവിൽ ഉണ്ടായിരുന്ന ശരീരത്തെ തന്നെയാണ് ആഖിറത്തിൽ അല്ലാഹു വീണ്ടും സൃഷ്ടിക്കുന്നത്.
  • മഹ്ശറയിൽ മുഴുവൻ ജനങ്ങളെയും ഒരുമിച്ചു കൂട്ടുന്നു.
  • എവിടെയായിരിക്കും മഹ്ശറ? എങ്ങിനെയാണ് മഹ്ശറയിലേക്ക് ആളുകളെ കൊണ്ടു വരുന്നത്?
  • വിചാരണ
      • വിചാരണയുടെ രണ്ട് രൂപങ്ങൾ.

Part 10

  • ഹൗദ്
      • ഹൗദ് എങ്ങിനെയായാണ്?
      • ഹൗദിൽ നിന്നും തടയപ്പെടുന്ന വിഭാഗം ആരാണ്?
  • മീസാൻ
      • മീസാനിന്റെ രൂപം
      • എന്തൊക്കെയാണ് മീസാനിൽ തൂക്കപ്പെടുക?
  • സ്വിറാത്ത്
      • സ്വിറാത്തിലൂടെ എങ്ങിനെയാണ് കടന്നുപോകുക?

Part 11

  • ശഫാഅത്
      • ശഫാഅത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ വളരെ വലിയ അപകടമാണ്.
      • ശഫാഅത്തിന്റെ നിബന്ധനകൾ.
      • നബി-ﷺ-ക്ക് മാത്രമായുള്ള ശഫാഅത്
      • ശഫാഅത് ചെയ്യുന്ന മറ്റുള്ളവർ ആരൊക്കെ?
  • സ്വർഗ്ഗവും നരകവും-
      • തയ്യാറാക്കപ്പെട്ടിരിക്കുന്നു!
      • ശാശ്വതമായ ജീവിതമാണ് അവിടെ!
  • പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണുമെന്നുള്ള വിശ്വാസവും അതിനുള്ള തെളിവുകളും.

Part 12

  • ഖദറിലുള്ള വിശ്വാസം.
    • ഖദറിന്റെ നാല് പദവികൾ.
    • ഖദർ ഒരിക്കലും തിന്മ ചെയ്യാനോ അതിൽ തുടരാനോ ഉള്ള തെളിവല്ല
    • ഖദറിന്റെ വിഷയത്തിൽ പിഴച്ചു പോയ രണ്ട് വിഭാഗം
  • എല്ലാം അല്ലാഹു നേരത്തെ കണക്കാക്കിയതാണെകിൽ എന്തിനാണ് അടിമകൾ നന്മ തിന്മകൾ പ്രവർത്തിക്കുന്നത്?

Part 13

  • ഈമാനിന്റെ വിഷയത്തിൽ പിഴച്ചു പോയ വിഭാഗങ്ങൾ
  • എന്താണ് ‘ഇഹ്‌സാൻ’?
  • എപ്പോഴാണ് അന്ത്യദിനം!?
      • അന്ത്യദിനത്തിന്റെ അടയാളങ്ങൾ.

(ദർസ് പൂർത്തിയായി, الحمد لله )

അൽ ഉസ്വൂലുസ്സലാസ (മൂന്ന് അടിസ്ഥാന തത്വങ്ങൾ) 18 Parts – നിയാഫ് ബിൻ ഖാലിദ്

متن ثلاثة الأصول

Part 1

    • ഉസ്വൂൽ ആവർത്തിച്ചു പഠിക്കുക
    • എന്താണ് മൂന്ന് ഉസ്വൂൽ?
    • ഖബ്റിലെ ചോദ്യങ്ങൾ
    • ഇൽമും അമലും

Part 2

    • നാല് പ്രധാനപ്പെട്ട മസ്അലകൾ
    • സവബ്റിന്റെ പ്രാധാന്യം
    • ഈമാനിന്റെ ബലവത്തായ കയർ

Part 3

    • എന്താണ് ഹനീഫിയ്യ?
    • ഇബ്റാഹീം നബി-عليه السلام-യുടെ ശ്രേഷ്ഠതകൾ
    • ഏറ്റവും വലിയ നന്മയും ഏറ്റവും ഗുരുതരമായ തിന്മയും.

Part 4

    • ആരാണ് നിന്റെ റബ്ബ്?
    • അല്ലാഹുവിനെ നീ അറിഞ്ഞതെങ്ങനെ?
    • റബ്ബ് ഉണ്ട് എന്നതിനുള്ള തെളിവുകൾ

Part 5

    • ഇബാദത്തിന്റെ ഇനങ്ങൾ
    • ദആഇന്റെ പ്രത്യേകതകൾ
    • എന്താണ് തവക്കുൽ
    • ഇബാദത്തുകളിൽ (الخوف، الخشية،الرهبة) എന്നിവ തമ്മിലെ വ്യത്യാസം

Part 6

    • പരാർത്ഥനയാണ് ആരാധന
    • ഹദയം കൊണ്ടുള്ള ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്
    • അല്ലാഹുവല്ലാത്തവരോടുള്ള ഭയം ശിർക്കാകുന്നതെപ്പോൾ?
    • റബ്ബിനോടുള്ള ഭയമുണ്ടാകാൻ…

Part 7

    • അല്ലാഹുവിനെ ഭയപ്പെടണ്ട സ്നേഹിച്ചാൽ മതി എന്നു പറയുന്നവർ!
    • എന്താണ് റജാഅ്?
    • റജാഅ് ഏതൊക്കെ വിഷയങ്ങളിൽ?
    • അല്ലാഹുവല്ലാത്തവരെക്കുറിച്ചുള്ള പ്രതീക്ഷ ശിർക്കാവുന്നത് എപ്പോൾ?

Part 8

    • റഹ്ബത്ത്, റഗ്ബത്ത് എന്നിവ എന്താണ്?
    • “നിന്റെ റബ്ബിലല്ലാതെ പ്രതീക്ഷ വേണ്ട, നിന്റെ പാപങ്ങളെയല്ലാതെ പേടിക്കേണ്ടതില്ല”
    • എന്താണ് ഇനാബ?
    • പണ്ഡിതന്മാർ മൂന്നുതരം

Part 9

    • അറവ് അല്ലാഹുവല്ലാത്തവർക്ക് നൽകിയാൽ
    • നേർച്ചയാക്കുമ്പോൾ
    • ദീനിന്റെ മൂന്ന് മർത്തബകൾ

Part 10

    • ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തിന്റെ സവിശേഷതകൾ
    • അല്ലാഹുവല്ലാത്ത ഇലാഹുകളെ നിഷേധിക്കാതെ ഒരാൾ മുസ്‌ലിമാകില്ല.
    • ലാ ഇലാഹ ഇല്ലല്ലാഹ്; ഏഴ് നിബന്ധനകൾ

Part 11

    • ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന ശഹാദത്തിന്റെ അനിവാര്യ താത്പര്യങ്ങൾ
    • നേരായ ബുദ്ധി, മതത്തിന്റെ ശരിയായ പ്രമാണങ്ങൾക്ക് എതിരാവുകയില്ല.
    • “ഞാനും അബൂബക്റും ഉമറും അതിൽ വിശ്വസിക്കുന്നു”

Part 12

    • മലക്കുകൾ അല്ലാഹുവിന്റെ സൈന്യം
    • മലക്കുകളുടെ രൂപവും പ്രത്യേകതകളും
    • മലക്കുകളുടെ സ്‌നേഹവും വെറുപ്പും
    • കിതാബുകളിലുള്ള വിശ്വാസം
    • റസൂലുകളിലുള്ള വിശ്വാസം
    • യഥാർഥ നബിയെയും കള്ള പ്രവാചകനെയും വേർതിരിക്കുന്നതെങ്ങനെ?

Part 13

    • ഖബ്റിലെ രക്ഷയും ശിക്ഷയും
    • അന്ത്യദിനത്തിലെ ഭീതിതമായ രംഗങ്ങൾ
    • ഖദറിലുള്ള വിശ്വാസം
    • “ഖദർ അല്ലാഹുവിന്റെ രഹസ്യമാണ്”

Part 14

    • എന്താണ് ഇഹ്സാൻ?
    • അംറുബ്നു തഗ്‌ലിബിനെക്കുറിച്ച് നബി ﷺ പറഞ്ഞത്…
    • ഹദീഥു ജിബ്‌രീൽ
    • അന്ത്യനാളിന്റെ അടയാളങ്ങളിൽ ചിലത്

Part 16

    • നമ്മുടെ നബിയെ അറിയുക
    • നബിﷺയുടെ പേരുകൾ
    • നബിﷺ യുടെ പിതൃപരമ്പര
    • ആരാണ് അഹ്‌ലുബൈത്ത്?
    • നമ്മുടെ നബിയുടെ ഭാര്യമാരും മക്കളും

Part 17

    • ആനക്കലഹ സംഭവം.
    • വഹ്‌യിന്റെ ആരംഭം
    • ‘ഇഖ്റ’ഇലൂടെ നബിയും ‘മുദ്ദഥിറി’ലൂടെ റസൂലുമായി.
    • നിന്റെ വസ്ത്രം വൃത്തിയാക്കുക എന്ന റബ്ബിന്റെ കൽപന

Part 18

    • രിസാലയുടെ അവസാന ഭാഗം
    • മദീനാ ഹിജ്റ!
    • പുനരുത്ഥാനത്തിന്റെ തെളിവുകൾ
    • മരണപ്പെട്ടവരെ ജീവിപ്പിച്ച സൂറത്തുൽ ബഖറയിലെ അഞ്ച് സംഭവങ്ങൾ
    • ആരാണ് ത്വാഗൂത്തുകൾ?

കിംവദന്തികൾ; മുസ്‌ലിമിന്റെ നിലപാട് (شائعات) – നിയാഫ് ബിന്‍ ഖാലിദ്

കിംവദന്തികൾ; മുസ്‌ലിമിന്റെ നിലപാട്

ഞൊടിയിട കൊണ്ട് ഏത് വാർത്തയും വിദൂരദേശങ്ങളിൽ പോലുമെത്തിക്കാൻ സാധിക്കുന്ന അത്ഭുതകരമായ കാലത്താണ് നാം ജീവിക്കുന്നത്. ഊഹാപോഹങ്ങളും കെട്ടിച്ചമക്കപ്പെട്ട കഥകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നിലപാട് പത്ത് അടിസ്ഥാന തത്വങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ…
കേൾക്കാതെ പോകരുത്…

ജുമുഅ ഖുത്വ്‌ബ
22, ദുൽ ഹിജ്ജ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

തഫ്സീറുൽ ഖുർആൻ (സൂറ: ലുഖ്മാൻ) – 14 Parts – സൽമാൻ സ്വലാഹി

Surath Luqman | സൂറ: ലുഖ്മാൻ

Part 1 (1, 2 ആയത്തുകളുടെ വിശദീകരണം)

    • എന്താണ് الم?
    • ഖർആനിന് الكتاب എന്ന് പേര് പറയാൻ കാരണം ?
    • അൽഹകീം (الحكيم) എന്ന പദത്തിന്റെ ആശയ ഗാംഭീര്യം
    • ആയത്തുകളുടെ (الآيات) രണ്ട് ഇനങ്ങൾ

Part 2 (3, 4, 5 ആയത്തുകളുടെ വിശദീകരണം)

    • ഹിദായത്തിന്റെ (الهداية) രണ്ട് ഇനങ്ങൾ
    •  ഇഖാമത്തുസ്സ്വലാത്ത് (اقامة الصلاة) നമസ്കരിക്കൽ മാത്രമോ?
    • ആഖിറത്തിലുള്ള വിശ്വാസവും അഹ്ലുസ്സുന്നയുടെ അഖീദയും

Part 3 (6, 7 ആയത്തുകളുടെ വിശദീകരണം)

    • എന്താണ് ലഹ് വുൽ ഹദീസ് (لهو الحديث)?
    • സംഗീതം നിഷിദ്ധമാണ് എന്നതിന്റെ തെളിവുകൾ!
    • ഖർആനിന്റെ വ്യാഖ്യാനത്തിൽ വരുന്ന 2 തരത്തിലുള്ള اختلاف കൾ!

Part 4 (8, 9 ആയത്തുകളുടെ വിശദീകരണം)

    • ഒരു കാര്യം സൽകർമ്മമായിത്തീരാൻ വേണ്ട 2 ശർത്വുകൾ
    • സവർഗത്തെക്കുറിച് ജന്നാത്തുൻ (جنات) എന്ന് ബഹുവചനമായി പ്രയാഗിക്കാൻ കാരണം?
    • അസീസ് (العزيز) എന്ന നാമത്തിൽ വരുന്ന 3 ആശയങ്ങൾ
    • അല്ലാഹു الحكيم ആണ് എന്ന് പറയാൻ കാരണം?

Part 5 (9, 10 ആയത്തിന്റെ വിശദീകരണം)

    • ആകാശവും തൂണുകളും
    • സമാഅ (السماء) എന്ന പ്രയോഗം അറിയേണ്ട ചില കാര്യങ്ങൾ
    • ഭൂമിയിൽ പർവ്വതങ്ങളുടെ ദൗത്യം

Part 6 (11 മത്തെ ആയത്തിന്റെ വിശദീകരണം)

    • ലഖ്മാൻ നബി ആയിരുന്നോ?
    • ലഖ്മാനിനു നൽകിയ ഹിക്മത്ത് എന്താണ്
    • എന്താണ് ശുക്ർ?
    • ശക്റിന്റെ റുക്നുകൾ
    • ഗനിയ്യ്, ഹമീദ് (الغني الحميد) എന്ന അല്ലാഹുവിന്റെ 2 നാമങ്ങളുടെ വിശദീകരണം

Part 7 (12 മത്തെ ആയത്തിന്റെ വിശദീകരണം)

    • എന്താണ് വഅള് (الوعظ)
    • സലഫീ ദഅവത്ത് വെറുപ്പിക്കലോ?
    • മദാഹനത്തും മുദാറാത്തും
    • മക്കളെ കേടുവരുത്തുന്ന മാതാപിതാക്കൾ!

Part 8 (14 മത്തെ ആയത്തിന്റെ വിശദീകരണം)

    • വസിയ്യത്ത് (الوصية) എന്ന പ്രയോഗത്തിന്റെ പ്രത്യേകത
    • 2 വയസ്സിനു മുമ്പെ മുല കുടി നിർത്തൽ അനുവദനീയമാകുമോ?
    • മല കുടിബന്ധം സ്ഥിരപ്പെടുന്നത് എപ്പോഴാണ്?
    • മലയൂട്ടാൻ മടി കാണിക്കുന്ന മാതാക്കൾക്കുളള കടുത്ത ശിക്ഷ!
    • 2 വയസ്സിൽ കൂടുതൽ മുലയൂട്ടൽ അനുവദനീയമോ?

Part 9 (14, 15 ആയത്തുകളുടെ വിശദീകരണം)

    • മാതാപിതാക്കൾക്ക് ചെയ്തു കൊടുക്കേണ്ട ഇഹ്സാൻ എന്താണ്?
    • കാഫിറായ മാതാപിതാക്കൾക്ക് നൻമകൾ ചെയ്തു കൊടുക്കാൻ പാടുണ്ടോ?
    • മാതാപിതാക്കള കരയിപ്പിക്കുന്നവർ!!

Part 10 (16- മത്തെ ആയത്തിന്റെ വിശദീകരണം)

    • കടുക് മണിയുടെ ഉദാഹരണവും അല്ലാഹുവിന്റെ അറിവും
    • ലഖ്മാനിന്റെ ഉപദേശത്തെക്കുറിച്ച് ഇബ്ൻ കസീർ رحمه الله പറഞ്ഞതത്!!
    • ലത്വീഫുൻ (للطيف) എന്ന പേരിന്റെ അർത്ഥവും ഉദ്ദേശ്യവും!.

Part 11 (17-മത്തെ ആയത്തിന്റെ വിശദീകരണം)

    • ലുഖ്മാൻ മകന് നൽകുന്ന പ്രധാനപ്പെട്ട 4 ഉപദേശങ്ങൾ!
    • സവബ്റിന്റെ 3 ഇനങ്ങൾ പഠിക്കുക
    • തിന്മ വിരോധിക്കുന്നതിന്റെ 3 മർതബകൾ!
    • കൈ കൊണ്ട് ഒരു തിൻമ തടുക്കാൻ എല്ലാവർക്കും അനുവാദമുണ്ടാ?

Part 12 (18-മത്തെ ആയത്തിന്റെ വിശദീകരണം)

    • സംസാരത്തിൽ പാലിക്കേണ്ട ചില അദബുകൾ!
    • അഹങ്കാരത്തിന്റെ അപകടം !
    • അല്ലാഹു ഇഷ്ടപ്പെടാത്ത 2 കാര്യങ്ങൾ

Part 13 (19 -മത്തെ ആയത്തിന്റെ വിശദീകരണം)

    • നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില അദബുകൾ
    • ഉച്ചത്തിലുളള സംസാരത്തെ കഴുതയുടെ ശബ്ദത്തോട് ഉപമിക്കാൻ കാരണം

Part 14 (20 – മത്തെ ആയത്തിന്റെ വിശദീകരണം)

    • അല്ലാഹുവിന് നന്ദി കാണിക്കണ്ട 4 രീതികൾ !
    • ഇസ്ലാമിൽ തർക്കം അനുവദിച്ചിട്ടുണ്ടോ?
    • തർക്കം علم ന്റെ ബറകത്ത് നഷ്ടപ്പെടുത്തും !
    • തർക്കത്തിന്റെ 3 ഇനങ്ങൾ!

രാത്രി നിസ്ക്കാരം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

خطبة الجمعة: قيام الليل

ذو الحجة ١٤٤٣

മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്

ഉറങ്ങുന്നതിന്റെ മുമ്പ്; വുളൂ എടുക്കുക – സൽമാൻ സ്വലാഹി

📍ഉറങ്ങുന്നതിന്റെ മുമ്പ് വുളൂ എടുക്കുക; അതിമഹത്തായ 3 ഫള്ലുകൾ നേടാം !!
📍 ഉറങ്ങാൻ കിടക്കുമ്പോൾ വുളൂ ചെയ്യാൻ പറഞ്ഞതിന്റെ 4 ഹിക്മത്തുകൾ !!

മടങ്ങുക നാം! അറിവിലേക്ക് (2 Parts) സക്കരിയ്യ സ്വലാഹി (رحمه الله)

പയ്യോളി പ്രോഗ്രാം (1439 റബീഉൽ ആഖിർ 20 // 2018 ജനുവരി 7)

ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത്? ✒️ഇബ്ൻ ഉസൈമീൻ – സൽമാൻ സ്വലാഹി

✒️ഇബ്ൻ ഉസൈമീൻ رحمه الله തന്റെ വിദ്യാർത്ഥിക്ക് നൽകിയ നസ്വീഹ (نصيحة ابن العثيمين)

🔺ജീവിതത്തിൽ ഏതൊരു മൻഹജിലാണ് നിലകൊള്ളേണ്ടത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന 4 നസ്വീഹകൾ🔺

    1. അല്ലാഹുവിനോടു നിനക്കുള്ള ബാധ്യത
    2. പരവാചകനോടുള്ള ബാധ്യത
    3. നിത്യജീവിതത്തിൽ നീ ചെയ്യേണ്ടത്
    4. തവലബുൽ ഇൽമ് എങ്ങനെയായിരിക്കണം

കർമ്മങ്ങൾ പതിവാക്കുക; അത് കുറച്ചാണെങ്കിലും – സൽമാൻ സ്വലാഹി

ശിർക്കിനെ തൊട്ടുള്ള ഭയം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം – ആശിഖ് ബിൻ അബ്ദിൽ അസീസ്

▪️ജമുഅ ഖുതുബ▪️

  • 📌 നാവിനെ സൂക്ഷിക്കൽ വിജയത്തിലേക്കുള്ള മാർഗം.
  • 🔖 നാവിന്റെ അപകടങ്ങൾ.
  • 🧷 ഗീബത്ത്.
  • 🧷 നമീമത്ത്.
  • 🧷 ഹസ്വീദ.
  • 🧷 കളവ്.
  • 📌 നാം ചെയ്യേണ്ടത് എന്താണ്?
  • 📌 നാം ശ്രദ്ധിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഗുരുതരമായ അപകടങ്ങൾ.
  • 📌മൗനം പാലിക്കൽ വിജയത്തിലേക്കുള്ള മാർഗം.
  • 📌 നാവിന്റെ വിപത്തുകളിൽ നിന്ന് രക്ഷ നേടാൻ പഠിപ്പിക്കപ്പെട്ട ദുആ.

ഷറാറ മസ്ജിദ്, തലശ്ശേരി.

ഹജ്ജിന്റെ രൂപം – ഹംറാസ് ബിൻ ഹാരിസ്

കഴിവുള്ള ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക എന്നത്. ഹജ്ജിന് പറയപ്പെട്ട ശ്രേഷ്ഠതകളിൽ വളരെ മഹത്തരമായ ഒന്നാണ് ഉമ്മ പ്രസവിച്ച ഒരു കുഞ്ഞിനെ പോലെ ഒരു പാപക്കറയും ഖൽബിൽ ഇല്ലാതെ മടങ്ങിവരാൻ സാധിക്കുക എന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തസരിച്ച്‌ ഹജ്ജ് ചെയ്യുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

മലയാളികളായ ഹാജിമാർക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ ഹജ്ജിന്റെ പൂർണരൂപം ചുരുക്കി വിവരിക്കുകയാണ് ഈ ദർസിൽ..

മബ്റൂറായ ഹജ്ജ് നിർവഹിച്ച് ആഫിയത്തോടെ തിരിച്ചു വരാൻ മുഴുവൻ ഹാജിമാർക്കും സാധിക്കട്ടെ..

ഹജ്ജിന്റെ പാഠശാലയിൽ നിന്ന് (من مدرسة الحج) – നിയാഫ് ബിന്‍ ഖാലിദ്

ഒരു മുസ്‌ലിം ചെറിയ പ്രായം മുതൽ ഹജജിനെക്കുറിച്ച് കേൾക്കുന്നു. മരണം വരെ അവന്റെ ഖിബ്‌ല അല്ലാഹുവിന്റെ ആ ഭവനമാണ്. ഏതു മുഅ്മിനിന്റെ ഹൃദയമാണ് കഅ്ബ കാണാനും ഹജ്ജ് നിർവഹിക്കാനും കൊതിക്കാത്തത്!? അനേകമനേകം പ്രയോജനങ്ങളാണ് ഹജ്ജിലൂടെ ലഭിക്കുക. ഹജ്ജിലെ അമൂല്യമായ ചില ഗുണപാഠങ്ങളാണ് ഈ ഖുത്വ്‌ബയിൽ വിശദീകരിച്ചിട്ടുള്ളത്. കേൾക്കുക, കൈമാറുക.
പ്രത്യേകിച്ച്‌ ഹാജിമാർ…

ജുമുഅ ഖുത്വ്‌ബ 23, ദുൽ ഖഅ്ദ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ദുഃഖത്തിന്റെ തീയണക്കാൻ 15 മാർഗങ്ങൾ (حرارة) – നിയാഫ് ബിന്‍ ഖാലിദ്

ഇബ്നുൽ ഖയ്യിമിന്റെ ‘സാദുൽ മആദി’ൽ നിന്നും

കണ്ണൂർ സിറ്റി സലഫി മസ്ജിദിൽ നടന്ന പ്രഭാഷണം

കേൾക്കുക കൈമാറുക. അല്ലാഹു എല്ലാ ആപത്തുകളും നമ്മിൽ നിന്നും തട്ടിനീക്കുമാറാകട്ടെ