Tag Archives: history

ബിലാൽ رضي الله عنه – നിയാഫ് ബിൻ ഖാലിദ്

ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു…
ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ…
അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മുഅദ്ദിൻ…
കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്…
ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്.

ജുമുഅ ഖുത്വ്‌ബ
10, സ്വഫർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه) ന്റെ പ്രൗഢഗംഭീരമായ പ്രസംഗം – നിയാഫ് ബിൻ ഖാലിദ്

ഇസ്‌ലാമിലേക്ക് ആദ്യമാദ്യം കടന്നുവന്ന സ്വഹാബിമാരിലൊരാളാണ് ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه). നബി ﷺ യുടെ കൂടെ ആകെ ഏഴുപേർ മാത്രമുണ്ടായിരുന്ന കാലത്ത് ഏഴാമനായി ഉത്ബതു ബ്നു ഗസ്‌വാനുണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച സ്വഹാബി…

പിൽക്കാലത്ത് ബസ്റയുടെ അമീറായിത്തീർന്ന ഉത്ബതു ബ്നു ഗസ്‌വാൻ നടത്തിയ ഉജ്വലമായ ഒരു പ്രഭാഷണമുണ്ട്. ഹൃദയസ്പർശിയായ ആ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് ഈ ഖുത്വ്‌ബയിൽ …

ജുമുഅ ഖുത്വ്‌ബ // 11, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്ന് – ആശിഖ്

سرية عاصم الأنصاري ومقتل خبيب

📜സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്ന് അതുല്ല്യമായ ഒരു പാഠം.

▪️ജമുഅ ഖുതുബ▪️[19-02-2021] സലഫി മസ്ജിദ് – മംഗലാപുരം.

📌 ആസിം ബിൻ ഥാബിത് (റ) ന്റെ കീഴിൽ പത്തോളം സ്വഹാബികളെ നബി-ﷺ-നിയോഗിച്ച സംഭവം.

📌 അവിശ്വാസികളുടെ ക്രൂരത.

📌 ഖുബൈബ് ബിൻ അദിയ്യ് (റ) ന്റെ അത്ഭുത ചരിത്രം.

🔖ഖബൈബ് (റ) നെ കാഫിരീങ്ങൾ വധിക്കുന്നു.

📌 അല്ലാഹു സ്വഹാബികൾക്ക് നൽകിയ അസാധാരണ കഴിവുകൾ.

മുഅ’ത യുദ്ധം (غزوة مؤتة) – ആശിഖ്

🔖 മസ്ലിം സൈന്യത്തിന്റെ അമീറുമാർ.

🔖 സവഹാബത്തിന്റെ അതുല്ല്യമായ ഈമാൻ.

🔖 സവാഹബത്തിന്റെ ധൈര്യവും തന്റേടവും.

🔖 എണ്ണവും വണ്ണവും അല്ല, ഈമാനാണ് ബലം എന്ന് തെളിയിച്ച യുദ്ധം.

🔖 റോമക്കാരുടെ പതനം.

ശറാറ മസ്ജിദ്, തലശ്ശേരി // ജമുഅ ഖുതുബ // 05-02-2021

മർയം (عليها السلام)ന്റെ ചരിത്രത്തിൽ നിന്ന് ചില ജീവിതപാഠങ്ങൾ – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്

عبر من قصة مريم عليها السلام
• ഖുർആനിലെ ചരിത്രങ്ങൾ കൊണ്ടുള്ള ഉദ്ദേശം.
• മർയം (عليها السلام)ന്റെ ജനനവും വളർച്ചയും.
• അസ്ബാബുകൾ എന്തിന് വേണ്ടി.
• അല്ലാഹുവിന്റെ ഗീറത്ത്‌.
• മർയം (عليها السلام)യിൽ നിന്ന് സ്ത്രീകൾക്കുള്ള മാതൃക.
മർക്കസ് ഇമാം ശാഫിഈ, താനൂർ

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ – നിയാഫ് ബിൻ ഖാലിദ്

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ മനോഹരമായ ചരിത്രത്തിൽ നിന്ന് ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ഖയ്യിം തന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച ഗുണപാഠങ്ങൾ ഏറെ പ്രയോജനപ്രദമാണ്. അതിൽ ചിലതാണ് ഈ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ

ജുമുഅ ഖുത്ബ, 01 സഫർ 1442, കണ്ണൂർ സിറ്റി സലഫി മസ്ജിദ്

കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ തൗബയുടെ ചരിത്രം – നിയാഫ് ബിൻ ഖാലിദ്

قصة كعب بن مالك رضي الله عنه

ഏതൊരു മുഅ്മിനിന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ് കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെയും രണ്ടു കൂട്ടുകാരുടെയും പശ്ചാത്താപത്തിന്റെ കഥ.

മതിയായ കാരണങ്ങളില്ലാതെ അവർ മൂന്നുപേരും തബൂക് യുദ്ധത്തിന് പോകാതെ പിന്തിനിന്നു. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെട്ടു.

അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ അവരോട് മിണ്ടുന്നില്ല. സലാം മടക്കുക പോലും ചെയ്യുന്നില്ല. വിശാലമായ ഭൂമി കുടുസ്സായി അവർക്ക് അനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ഞെരുങ്ങുകയായിരുന്നു. തീക്ഷ്ണമായ പരീക്ഷണത്തിന്റെ 50 ദിവസങ്ങൾ…

ഒടുവിലതാ, ഏഴ് ആകാശങ്ങൾക്കു മുകളിൽ നിന്ന് അവർക്കുള്ള സന്തോഷവാർത്ത വരുന്നു

ആ മനോഹരമായ ചരിത്രം കേൾക്കാം…

ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ (العبر من غزوة أحد) – നിയാഫ് ബിൻ ഖാലിദ്

മുഅ്മിനുകൾ എപ്പോഴും ഈ ലോകത്ത് അവരുടെ ശത്രുക്കൾക്കെതിരിൽ കായികമായ വിജയം നേടുകയില്ല. ചിലപ്പോഴെല്ലാം തോൽവിയുടെ കയ്പുനീരും അവർ രുചിക്കേണ്ടി വരും. അതിനെല്ലാം പിന്നിൽ അല്ലാഹുവിന്റെ മഹത്തായ യുക്തിയുണ്ട്. അന്തിമവിജയം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് തന്നെയാണ്. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. ഉഹുദ് യുദ്ധത്തിൽ ഏറ്റുവാങ്ങിയ നഷ്ടങ്ങളിൽ നിന്ന് നമ്മുടെ മുൻഗാമികൾ ഏറെ പഠിച്ചിരുന്നു. ആ ചരിത്ര സംഭവത്തിലെ ചില ഗുണപാഠങ്ങൾ കേൾക്കാം… ഉഹുദിൽ നിന്നുള്ള 11 ഗുണപാഠങ്ങൾ

ജുമുഅ ഖുത്ബ // 24, ദുൽഹിജ്ജ, 1441
കണ്ണൂർ സിറ്റി സലഫി മസ്ജിദ്

പ്രവാചക ചരിത്രത്തിലെ 6 പ്രധാന സംഭവങ്ങൾ – സാജിദ് ബിൻ ശരീഫ്

കാരപറമ്പ് മസ്ജിദുൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ

ബദ്ർ ; ചരിത്രവും വർത്തമാനവും – അബ്ദുറഊഫ് നദ്‌വി

അബൂദറിന്റെ (رضي الله عنه) ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ – മുഹമ്മദ് ആഷിഖ്

دروس عبر من حياة أبي ذر – رضي الله عنه

ഉഥ്മാനു ബ്നു അഫ്ഫാൻ رضي الله عنه -ചരിത്രവും ഗുണപാഠങ്ങളും (Part 1-2) – നിയാഫ് ബിൻ ഖാലിദ്

ذو النورين عثمان رضي الله عنه

അബൂ ഹുറൈറ رضي الله عنه വിന്റെ ചരിത്രം – മുഹമ്മദ് ആഷിഖ്

ഇബ്രാഹീമി മില്ലത്തിന്റെ സവിശേഷതകളും, ചരിത്രപഠനത്തിന്റെ ലക്ഷ്യവും – സകരിയ്യ സ്വലാഹി

സംസം വെള്ളത്തിന്റെ അൽഭുത ചരിത്രം (Part 1-3) – സൽമാൻ സ്വലാഹി

Part 1

  • സംസമുണ്ടായത് ഇസ്മായീൽ നബി عليه السلام കാലിട്ടടിച്ചിട്ടൊ?
  • സംസം മൂടപ്പെട്ട ചരിത്രം.
  • സംസം കുഴിക്കുന്ന അബ്ദുൽ മുത്വലിബ്.!
  • നബി صلى الله عليه وسلم യുടെ ഹൃദയം സംസം കൊണ്ട് കഴുകുന്നു!

Part 2

  • സംസമിന്റെ ശ്രേഷ്‌ടതകൾ ; ഹദീസുകൾ ദുർബലമോ ?
  • രോഗം മാറാൻ സംസം വെള്ളം കുടിക്കാമോ ?
  • സംസം കുടിച്ച് “ആഗ്രഹങ്ങൾ സഫലീകരിച്ച” അഹ്ലുസുന്നയുടെ പണ്ഡിതന്മാർ !!

Part 3

  • സംസം വെള്ളം നിന്നുകൊണ്ടാണോ കുടിക്കേണ്ടത് ?
  • മക്കയിൽ നിന്നും സംസം വെള്ളം കൊണ്ടുവരുന്നത് ഖുറാഫാത്തോ ?