Category Archives: ആരാധന – عبادة
കിത്താബു സിയാം മിൻ ബുലൂഗിൽ മറാം -10 Parts (كتاب الصيام من بلوغ المرام) ആശിഖ് ബിൻ അബ്ദിൽ അസീസ്
നോമ്പിന്റെ നിബന്ധനകൾ അറിയുക – റഫീഖ് ബ്നു അബ്ദിറഹ്മാൻ
റമളാനിന്റെ മഹത്വം മനസ്സിലാക്കാൻ ഈ ഒരൊറ്റ ഹദീസ് മതി – സൽമാൻ സ്വലാഹി
റമദാൻ നമുക്ക് നഷ്ടമാകരുത്! – ഹംറാസ് ബിൻ ഹാരിസ്
റമദാനിലെ ദിനരാത്രങ്ങൾ വേണ്ടത് പോലെ ഉപയോഗപ്പെടുത്താതെ പാപങ്ങൾ പൊറുക്കപ്പെടാത്ത നിലയിൽ മരണപ്പെടുന്നവർക്കെതിരെ ജിബ്‌രീൽ പ്രാർത്ഥിച്ചിരിക്കുന്നു, നബി -ﷺ- അതിന് ആമീൻ പറഞ്ഞിരിക്കുന്നു!
മറ്റൊരു റമദാൻ നമ്മിലേക്ക് ഇനി വന്നു ചേരും എന്നാർക്കാണ് തറപ്പിച്ചു പറയാൻ സാധിക്കുക? പാഴാക്കാതെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് ഈ അവസരം. എങ്ങിനെയാണ് അത് ഉപയോഗപ്പെടുത്തുക?
കേൾക്കുക..മറ്റുള്ളവർക്കും എത്തിക്കുക.
ജുമുഅ ഖുത്വ്‌ബ
02, റമദാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
റമദാനിന് വേണ്ടി ഒരുങ്ങേണ്ടതെങ്ങനെ? – ഹംറാസ് ബിൻ ഹാരിസ്
നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ
ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
റമളാനിൽ പ്രവേശിക്കും മുമ്പ് (الاستعداد لرمضان) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.
നോമ്പിന് മുൻപായി ചില ഉണർത്തലുകൾ – ആഷിഖ് ബിൻ അബ്ദുൽ അസീസ്
-
- 📌 അല്ലാഹുവിനെ കുറിച്ചുള്ള ദിക്റുകൾ വർദ്ധിപ്പിക്കുക
- 📌 ഖുർആനുമായി ഉണ്ടായിരിക്കേണ്ട ബന്ധം
- 📌 പരസ്പരം ദ്രോഹം ചെയ്യുന്നതിന്റെ ഗൗരവം
- 📌 തൗബ ചെയ്തുകൊണ്ടേയിരിക്കുക
- 📌 സലഫുകളും റമളാൻ മാസവും
നിസ്കാരത്തിലെ ഭയഭക്തി (الخشوع في الصلاة) – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
١٤٤٤_ ربيع الأول
🗺 മർക്കസ് ഇമാം ശാഫിഈ, താനൂർ.
രാത്രി നിസ്ക്കാരം – യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
خطبة الجمعة: قيام الليل
ذو الحجة ١٤٤٣
മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ്
ഉറങ്ങുന്നതിന്റെ മുമ്പ്; വുളൂ എടുക്കുക – സൽമാൻ സ്വലാഹി
📍ഉറങ്ങുന്നതിന്റെ മുമ്പ് വുളൂ എടുക്കുക; അതിമഹത്തായ 3 ഫള്ലുകൾ നേടാം !!
📍 ഉറങ്ങാൻ കിടക്കുമ്പോൾ വുളൂ ചെയ്യാൻ പറഞ്ഞതിന്റെ 4 ഹിക്മത്തുകൾ !!
കർമ്മങ്ങൾ പതിവാക്കുക; അത് കുറച്ചാണെങ്കിലും – സൽമാൻ സ്വലാഹി
ഹജ്ജിന്റെ രൂപം – ഹംറാസ് ബിൻ ഹാരിസ്
കഴിവുള്ള ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക എന്നത്. ഹജ്ജിന് പറയപ്പെട്ട ശ്രേഷ്ഠതകളിൽ വളരെ മഹത്തരമായ ഒന്നാണ് ഉമ്മ പ്രസവിച്ച ഒരു കുഞ്ഞിനെ പോലെ ഒരു പാപക്കറയും ഖൽബിൽ ഇല്ലാതെ മടങ്ങിവരാൻ സാധിക്കുക എന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തസരിച്ച് ഹജ്ജ് ചെയ്യുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
മലയാളികളായ ഹാജിമാർക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ ഹജ്ജിന്റെ പൂർണരൂപം ചുരുക്കി വിവരിക്കുകയാണ് ഈ ദർസിൽ..
മബ്റൂറായ ഹജ്ജ് നിർവഹിച്ച് ആഫിയത്തോടെ തിരിച്ചു വരാൻ മുഴുവൻ ഹാജിമാർക്കും സാധിക്കട്ടെ..
ഹജ്ജിന്റെ പാഠശാലയിൽ നിന്ന് (من مدرسة الحج) – നിയാഫ് ബിന്‍ ഖാലിദ്
ഒരു മുസ്‌ലിം ചെറിയ പ്രായം മുതൽ ഹജജിനെക്കുറിച്ച് കേൾക്കുന്നു. മരണം വരെ അവന്റെ ഖിബ്‌ല അല്ലാഹുവിന്റെ ആ ഭവനമാണ്. ഏതു മുഅ്മിനിന്റെ ഹൃദയമാണ് കഅ്ബ കാണാനും ഹജ്ജ് നിർവഹിക്കാനും കൊതിക്കാത്തത്!? അനേകമനേകം പ്രയോജനങ്ങളാണ് ഹജ്ജിലൂടെ ലഭിക്കുക. ഹജ്ജിലെ അമൂല്യമായ ചില ഗുണപാഠങ്ങളാണ് ഈ ഖുത്വ്‌ബയിൽ വിശദീകരിച്ചിട്ടുള്ളത്. കേൾക്കുക, കൈമാറുക.
പ്രത്യേകിച്ച് ഹാജിമാർ…
ജുമുഅ ഖുത്വ്‌ബ 23, ദുൽ ഖഅ്ദ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്