കഴിവുള്ള ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ് മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക എന്നത്. ഹജ്ജിന് പറയപ്പെട്ട ശ്രേഷ്ഠതകളിൽ വളരെ മഹത്തരമായ ഒന്നാണ് ഉമ്മ പ്രസവിച്ച ഒരു കുഞ്ഞിനെ പോലെ ഒരു പാപക്കറയും ഖൽബിൽ ഇല്ലാതെ മടങ്ങിവരാൻ സാധിക്കുക എന്നത്. എന്നാൽ അതിന് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്തസരിച്ച് ഹജ്ജ് ചെയ്യുക എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
മലയാളികളായ ഹാജിമാർക്ക് സഹായകമാകുമെന്ന പ്രതീക്ഷയോടെ ഹജ്ജിന്റെ പൂർണരൂപം ചുരുക്കി വിവരിക്കുകയാണ് ഈ ദർസിൽ..
മബ്റൂറായ ഹജ്ജ് നിർവഹിച്ച് ആഫിയത്തോടെ തിരിച്ചു വരാൻ മുഴുവൻ ഹാജിമാർക്കും സാധിക്കട്ടെ..
ഒരു മുസ്‌ലിം ചെറിയ പ്രായം മുതൽ ഹജജിനെക്കുറിച്ച് കേൾക്കുന്നു. മരണം വരെ അവന്റെ ഖിബ്‌ല അല്ലാഹുവിന്റെ ആ ഭവനമാണ്. ഏതു മുഅ്മിനിന്റെ ഹൃദയമാണ് കഅ്ബ കാണാനും ഹജ്ജ് നിർവഹിക്കാനും കൊതിക്കാത്തത്!? അനേകമനേകം പ്രയോജനങ്ങളാണ് ഹജ്ജിലൂടെ ലഭിക്കുക. ഹജ്ജിലെ അമൂല്യമായ ചില ഗുണപാഠങ്ങളാണ് ഈ ഖുത്വ്‌ബയിൽ വിശദീകരിച്ചിട്ടുള്ളത്. കേൾക്കുക, കൈമാറുക.
പ്രത്യേകിച്ച് ഹാജിമാർ…
ജുമുഅ ഖുത്വ്‌ബ 23, ദുൽ ഖഅ്ദ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്