قصة كعب بن مالك رضي الله عنه
ഏതൊരു മുഅ്മിനിന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ് കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെയും രണ്ടു കൂട്ടുകാരുടെയും പശ്ചാത്താപത്തിന്റെ കഥ.
മതിയായ കാരണങ്ങളില്ലാതെ അവർ മൂന്നുപേരും തബൂക് യുദ്ധത്തിന് പോകാതെ പിന്തിനിന്നു. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെട്ടു.
അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ അവരോട് മിണ്ടുന്നില്ല. സലാം മടക്കുക പോലും ചെയ്യുന്നില്ല. വിശാലമായ ഭൂമി കുടുസ്സായി അവർക്ക് അനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ഞെരുങ്ങുകയായിരുന്നു. തീക്ഷ്ണമായ പരീക്ഷണത്തിന്റെ 50 ദിവസങ്ങൾ…
ഒടുവിലതാ, ഏഴ് ആകാശങ്ങൾക്കു മുകളിൽ നിന്ന് അവർക്കുള്ള സന്തോഷവാർത്ത വരുന്നു
ആ മനോഹരമായ ചരിത്രം കേൾക്കാം…