Tag Archives: mohammedashiq

സഫർ മാസം ദുശ്ശകുനം ആണോ? (Short Clip) – ആശിഖ് ബിൻ അബ്ദിൽ അസീസ്

Part of ജമുഅ ഖുതുബ
[03-09-2021 വെള്ളിയാഴ്ച]

ശറാറ മസ്ജിദ്, തലശ്ശേരി

ഭൗതിക വിഷയങ്ങളിൽ കോപിക്കാതിരിക്കുക (الغضب) – ആശിഖ്

  • 📌 ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോപിക്കുക എന്നത് പ്രവാചകന്മാരുടെ ചര്യയാകുന്നു.
  • 📌 കോപമടക്കാൻ നമ്മെ സഹായിക്കുന്ന നാല് പ്രധാന മാർഗങ്ങൾ.
  • 🔖 കോപം വരുമ്പോൾ വുളൂഅ്‌ ചെയ്യുന്നതിന്റെ വിധിയെന്താണ്?

ശറാറ മസ്ജിദ്, തലശ്ശേരി

▪️ജമുഅ ഖുതുബ▪️[27-08-2021 വെള്ളിയാഴ്ച]

മുഹമ്മദ് നബി ﷺ യുടെ ചരിത്രം പഠിക്കാം (27 Parts) – മുഹമ്മദ് ആഷിഖ്

📗شرح الأرجوزة الميئية في ذكر حال أشرف البرية ﷺ لابن أبي العز الحنفي رحمه الله

(ബഹുമാന്യമായ പണ്ഡിതൻ ഇബ്നു അബിൽ ഇ’സ് അൽ ഹനഫി رحمه الله യുടെ അൽ ഉർജൂസത്തുൽ മീഇയ്യ എന്ന കിതാബ് ആസ്‌പദമാക്കിയുള്ള ദർസ്)

ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി-ﷺ-യെയും വിമർശിച്ച് കൊണ്ട് ചരിത്രത്തിൽ പലരും പലയിടത്തും രംഗത്ത് വന്നിട്ടുണ്ട് , ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു , പക്ഷേ- വിമർശകരൊക്കെ വിസ്മരിക്കപ്പെടുകയും പ്രവാചകൻ-ﷺ-എന്നും ഉയരുകയും ചെയ്യുന്നു ..
അത് അല്ലാഹുവിന്റെ നിശ്ചയമാണ് , ഇനിയും അതാവർത്തിക്കുക തന്നെ ചെയ്യും – إن شاء الله.

വിമർശകർ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ പ്രവാചക ചരിത്രം പഠിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും നമുക്കാവുന്നത് പോലെ പരിശ്രമിക്കണം. അതിനുള്ള ഒരു എളിയ പരിശ്രമമാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് – إن شاء الله-

(For reference : https://www.alukah.net/books/files/book_9282/bookfile/argoza.pdf)

Part 1

  • നാം പഠിക്കാൻ ഉദ്ദേശിക്കുന്ന കിത്താബിനെ പറ്റി ചെറിയ പരിചയപ്പെടുത്തൽ.
  • രചയിതാവിനെ പറ്റിയുള്ള ചെറു വിവരണം
  • ഇതിന്റെ വിശദീകരണത്തിൽ പ്രധാനമായും അവലംബിക്കുന്നത് ബഹുമാന്യരായ രണ്ട് അധ്യാപകരെയാണ്

1- ഷെയ്ഖ് സ്വാലിഹ്‌ അൽ ഉസൈമി حفظه الله
2- ഷെയ്ഖ് അബ്ദു റസ്സാഖ് അൽ ബദ്ർ حفظه الله

  • “സീറതുന്നബി” പഠിക്കുന്നതിന്റെ ലക്ഷ്യം? പ്രാധാന്യം? പഠിക്കൽ അനിവാര്യമാവുന്ന സാഹചര്യങ്ങൾ?
  • “സീറതുന്നബി” പഠിക്കുന്നതിന്റെ വിധി ? സീറയിൽ നിന്നും നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
  • “സീറത്തുന്നബി”ക്ക് മുൻഗാമികൾ ഉപയോഗിച്ച പേര്? അവർക്കിടയിൽ ഏത് പേരിലാണ് അറിയപ്പെട്ടത്? അത് പഠിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന മുൻഗാമികളുടെ ചില വാചകങ്ങൾ..!!

Part 2

  • ഹംദും ശുക്‌റും തമ്മിലുള്ള വ്യത്യാസം എന്താണ് ?
  • പരയാസഘട്ടങ്ങളിലും സന്തോഷഘട്ടങ്ങളിലും നബിﷺ പറയാറുള്ളത് എന്തായായിരുന്നു?
  • നബിﷺയുടെ പേരിൽ സ്വലാത്ത് മാത്രം പറയാമോ? സ്വലാത്തും സലാമും പറയുന്നതാണോ പൂർണത?
  • നബിﷺയുടെ പേരിൽ അല്ലാഹുവിന്റെ സലാത്ത് ഉണ്ടാവട്ടെ എന്നാൽ എന്താണ് ഉദ്ദേശം?
  • നബി ﷺജനിച്ച ദിവസം,സമയം, മാസം, വർഷം ഏതാണ്? ആ വിഷയത്തിൽ വന്ന ചില അഭിപ്രായവ്യത്യാസങ്ങൾ.
  • റബീഉൽ അവ്വൽ 12 അല്ല എന്ന് ഖണ്ഡിതമായി പറയുന്നത് ശരിയാണോ?

Part 3

  • നബി ﷺ യുടെ പിതാവാരാണ്? എവിടെയാണ് മരണപ്പെട്ടതും മറവ് ചെയ്യപ്പെട്ടതും?
  • നബി ﷺ യെ മുലയൂട്ടിയവർ ആരൊക്കെയാണ്? അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?
  • ഗരാമ പ്രദേശങ്ങളിലുള്ളവർക്ക് മക്കളെ മുലയൂട്ടാൻ നൽകുന്നതിന്റെ പിന്നിലുള്ള കാരണം എന്തായിരുന്നു?
  • കട്ടികളെ മുലയൂട്ടേണ്ട കാലാവധി എത്രയാണ്? രണ്ടു വർഷം തികയും മുമ്പ് മുലകുടി നിർത്താമോ?
  • എത്ര തവണ നബി ﷺ യുടെ ഹൃദയം പിളർത്തപെട്ടു?

Part 4

  • നബി ﷺ യുടെ ഉമ്മ ആരായിരുന്നു? അവർ മരണപ്പെടുമ്പോൾ പ്രവാചകന്റെ -ﷺ-വയസ്സ് എത്രയായിരുന്നു?
  • എവിടെയാണ് പ്രവാചകന്റെ ഉമ്മയെ മറവ് ചെയ്തത്?
  • നബി ﷺ ഉമ്മയുടെ ഖബർ സന്ദർശിച്ചു, ഉപ്പയുടെത് സന്ദർശിച്ചില്ല.. എന്തായിരുന്നു അതിന്റെ കാരണം?
  • ഉമ്മയുടെ മരണ ശേഷം പ്രവാചകനെ-ﷺ- ഏറ്റെടുത്തത് ആരൊക്കെയായിരുന്നു?
  • ആദ്യമായി എത്രാം വയസ്സിലാണ് പ്രവാചകൻ ﷺ ശാമിലേക്ക് പോയത്?
  • എന്താണ് “ഖിസ്സതു ബഹീറാ”?
  • നബിയുടെ ﷺ ഉമ്മയും ഉപ്പയും ഇസ്ലാം സ്വീകരിച്ചിരുന്നോ?
  • മരണ ശേഷം അവരെ വീണ്ടും ഉയർത്തെയുന്നേൽപ്പിച്ച് സന്മാർഗം നൽകിയെന്ന ഇമാം സുയൂതിയുടെ വാദം ശരിയാണോ? പണ്ഡിതന്മാരുടെ നിലപാട് എന്താണ്?

Part 5

  • ശാമിലേക്കുള്ള നബി ﷺ യുടെ രണ്ടാമത്തെ യാത്ര.
  • അറബികൾ കച്ചവടാവശ്യത്തിന് പോകാറുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്?
  • എന്ത് കൊണ്ടാണ് കച്ചവടത്തിനായി പ്രവാചകനെ ﷺ ഖദീജ – رضي الله عنها- തിരഞ്ഞെടുത്തത്? ഏത് രൂപത്തിലുള്ള കച്ചവടം ആയിരുന്നു?
  • ഖദീജ-رضي الله عنها- ബീവിയുമായി പ്രവാചകന്റെ വിവാഹം.
  • ഖദീജ – رضي الله عنها- യുടെ ചില പ്രതേകതകൾ.
  •  നബിക്ക് ﷺ എത്ര മക്കൾ ഉണ്ടായിരുന്നു? അവരാരൊക്കെ? ഏത് ഭാര്യമാരിൽ നിന്നാണ് നബിക്ക് ﷺ കുട്ടികൾ ഉണ്ടായത്?
  • ആരായിരുന്നു മാരിയ-رضي الله عنها-? അവർ നബിയുടെ ഭാര്യ ആയിരുന്നോ അല്ലെങ്കിൽ അടിമ സ്ത്രീ ആയിരുന്നോ? അവരിൽ നിന്ന് നബിക്ക് ജനിച്ച കുട്ടിയാരാണ്?
  • ആദ്യമായി കഅബ പണിതതാരാണ്? പിന്നീടുള്ള പുനർ നിർമാണ പ്രവർത്തനങ്ങൾ ഏത് കാലത്തായിരുന്നു?
  • കഅബ പുനർനിർമാണത്തിൽ “ഹജറുൽ അസ്വദ്” ആര് വെക്കും എന്ന തർക്കം അവർ പരിഹരിച്ചതെങ്ങനെ?
  • അവർക്കിടയിൽ നബി ﷺ മുന്നോട്ട് വെച്ച അഭിപ്രായം എന്തായിരുന്നു?

Part 6

  • നബി ﷺ ക്ക് പ്രവാചകത്വം ലഭിച്ചത് എത്രാം വയസ്സിൽ ? ഏത് ദിവസം? ഏത് മാസം.
  • ആദ്യമായി അവതരിച്ച ആയത്തുകൾ.
  •  ആരാണ് ശൈത്താൻ? അവരെ ഉൽക്കകൾ കൊണ്ട് എറിയാനുള്ള കാരണം? നബി ﷺ യുടെ നിയോഗ മുമ്പും അവരെ എറിയാറുണ്ടായിരുന്നോ?
  • എപ്പോഴാണ് പരസ്യ പ്രബോധനം ആരംഭിച്ചത്?
  • ഇസ്‌ലാമിന്റെ ആദ്യ മർകസ് ഏതാണ്? എന്ത് കൊണ്ട് നബി ﷺ ആ മർകസ് തിരഞ്ഞെടുത്തു?
  • മസ്ലിമീങ്ങളുടെ ആദ്യ പാലായനം.
  • എന്ത് കൊണ്ട് ഹബ്ശ തിരഞ്ഞെടുത്തു?
  • ഹബ്ശ എന്നത് ഇന്നത്തെ ഏതൊക്കെ രാജ്യങ്ങൾ ഉൾകൊള്ളുന്നു?
  • എത്ര തവണ ഹബ്ശയിലേക്ക് പാലായനം ചെയ്തു?

Part 7

  • ഹംസ-رضي الله عنه- വിന്റെ ഇസ്ലാം സ്വീകരണം.
  • ഇസ്ലാം സ്വീകരിക്കാനുള്ള കാരണം എന്തായിരുന്നു?
  • അബൂ താലിബ്‌, ഖദീജ -رضي الله عنها- യുടെ മരണം.
  • നമുക്കുള്ള ഗുണപാഠം.
  • നസീബീനിലെ ജിന്നുകളുടെ ഇസ്ലാം സ്വീകരണം.
  • എവിടെയാണ് നസീബീൻ?
  • നബി ﷺ യുടെ അരികിൽ അവർ എത്താനുള്ള കാരണം?
  • ജിന്നുകളിൽ ഗോത്രങ്ങളുണ്ടോ?
  • ജിന്നുകളിൽ പ്രവാചകന്മാർ ഉണ്ടോ?
  • മനുഷ്യർക്ക് ജിന്നുമായുള്ള ബന്ധം.

Part 8

  • സൗദ-رضي الله عنها- വുമായുള്ള നബി-ﷺ-യുടെ വിവാഹം.
  • ഏത് മാസമായിരുന്നു? അന്ന് സൗദ -رضي الله عنها-യുടെ വയസ്സ് എത്രയായിരുന്നു?
  • ആയിശ-رضي الله عنها-വുമായുള്ള നബി-ﷺ-യുടെ വിവാഹം.
  • ഇസ്‌റാഉം മിഅറാജും.
  • എന്താണ് ഇസ്റാഅ്/ മിഅ്റാജ്?
  • റജബ് മാസം ഇസ്റാഇന്റെ രാത്രിയെന്ന് പറഞ്ഞ് നടത്തപ്പെടുന്ന ആഘോഷം അനുവദനീയമോ?
  • നബി-ﷺ- അന്ന് ഉപയോഗിച്ച വാഹനം? അതിന്റെ വിശേഷണങ്ങൾ?
  • ബറാഖ് നബി-ﷺ- ക്ക് മാത്രം അല്ലാഹു നൽകിയ വാഹനമാണോ?
  • ബറാഖിന് ചിറകുകൾ ഉണ്ടോ?
  • നബി-ﷺ-യുടെ റൂഹ് മാത്രമാണോ യാത്ര പോയത്? ഇസ്റാഅ്, മിഅ്റാജ് സ്വപ്നമായിരുന്നോ?
  • ഒന്നാം ബൈഅതുൽ അഖബ.
  • രണ്ടാം ബൈഅതുൽ അഖബ.
    (അഖബ എന്നത് ‘മക്ക-മിനയുടെ’ ഇടയിലുള്ള പ്രദേശമാണ്. സംസാരത്തിൽ പിഴവ് പറ്റി മക്ക-മദീനയുടെ ഇടയിൽ എന്നാണ് പറഞ്ഞത്.. ശ്രദ്ധിക്കുക.)
  • മദീനയിലേക്കുള്ള നബി-ﷺ- യുടെ ഹിജ്റ.
  • നബി-ﷺ- യുടെ കൂടെ ആരാണ് ഉണ്ടായത്? ആരായിരുന്നു അവർക്ക് വഴികാട്ടി?

Part 9

കഴിഞ്ഞ ദർസുകളിൽ വന്ന ചില ചോദ്യങ്ങളുടെ
◼️ സംശയ നിവാരണം◼️
(ദർസുമായി ബന്ധപ്പെട്ട് ചില സഹോദരങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളും)

  •  ബൈതുൽ മഖ്ദിസിന്റെ യഥാർത്ഥ ഉച്ചാരണം.
  • മസ്ജിദുൽ അഖ്സയിൽ ഒരു നിസ്കാരത്തിന് എത്രയാണ് പ്രതിഫലം?
  • മജ്സിദുൽ അഖ്സ ഹറമാണോ? ഏതൊക്കെയാണ് ഹറമുകൾ.(വാദീ വജ്ജ് ഹറമാണോ?)
  • നജ്ജാശി മുസ്ലിമായിരുന്നോ?
  • ആരാണ് ഖുറൈശികൾ? ‘ഖുറൈശ്’ എന്ന പേര് വരാൻ കാരണം?
  • ബൈത്തുൽ മഖ്ദിസിൽ അമ്പിയാക്കളോട് ഏത് ഭാഷയിലാണ് നബി -ﷺ- സംസാരിച്ചത്?
  • നബി -ﷺ- ഖദീജ-رضي الله عنه- നെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവർക്ക് മക്കളുണ്ടായിരുന്നോ? ഉണ്ടെങ്കിൽ അവർ ആരൊക്കെ? അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?
  • നബി ﷺ ആദ്യമായി മദീനയിലേക്ക് വന്നപ്പോൾ സ്വഹാബത്തിന് നൽകിയ ഉപദേശം എന്തായിരുന്നു?

Part 10

  • നബി-ﷺ-യുടെ മദീന ജീവിതം
  • 📌 നിസ്കാരം കടന്ന് വന്ന വിവിധ ഘട്ടങ്ങൾ, ആദ്യം എല്ലാ നിസ്കാരവും രണ്ട് റകഅത്ത് ആയിരുന്നു, പിന്നെ എങ്ങനെ അധികരിച്ചു?
  • 📌 എന്ത് കൊണ്ട് ഫജർ നിസ്കാരം അധികരിപ്പിച്ചില്ല?
  • 📌 നബി-ﷺ- മദീനയിലേക്ക് വരുന്നതിന് മുമ്പ് ആരുടെ നേതൃത്വത്തിലാണ് മദീനയിൽ ജുമുഅ നടന്നത്?
  • 📌 നബി-ﷺ- മദീനയിൽ ആദ്യമായി ജുമുഅ നിസ്കരിച്ചത് എവിടെ?
  • 📌ജമുഅ വാജിബായത് എപ്പോഴാണ്?
  • 📌ഖബാ മസ്ജിദ് നിർമാണം
  • 🔖 ഖബാ എവിടെയാണ് ?
  • 🔖 നബി-ﷺ-എത്ര ദിവസത്തിലാണ് മസ്ജിദ് നിർമിച്ചത്?
  • 🔖 മസ്ലിം ഭരണാധികാരികൾ ഖുബാ മസ്ജിദിന് നൽകിയ പരിഗണന.
  • 🔖 ഖബാ മസ്ജിദിന്റെ മഹത്വം.
  • 📌മസ്ജിദുന്നബവി നിർമാണം.
  • 🔖 എവിടെയാണ് നബി-ﷺ- മസ്ജിദുന്നബവി നിർമിച്ചത്?
  • 🔖 ചില ഭരണാധികാരികളുടെ കാലത്തുണ്ടായ മസ്ജിദുന്നബവിയുടെ വിപുലീകരണങ്ങൾ.

Part 11

  • 📌 നബി-ﷺ-ഭാര്യമാർക്ക് വീടുകൾ നിർമിച്ചു.
  • ❓ആദ്യം എത്ര വീടുകളാണ് നിർമിച്ചത് ? നബി-ﷺ-യുടെ വീടിന്റെ രൂപം? വിശാലത?
  • 📌 ഹബ്‌ശയിലേക്ക് ഹിജ്‌റ പോയ ചിലരുടെ മടക്കം.
  • 📌അൻസാർ,മുഹാജിരീങ്ങളുടെ സാഹോദര്യം.
  • 🔖 സാഹോദര്യത്തിന്റെ ഒരു ഉദാഹരണം. നമുക്കുള്ള ചില പാഠങ്ങൾ..
  • 📌 ആയിശ-رضي الله عنها-യുടെ കൂടെയുളള ജീവിതം.
  • ❓ആയിശ-رضي الله عنها- യുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ചിലരുടെ തെറ്റിദ്ധരിപ്പിക്കലുകളും അതിന്റെ മറുപടികളും.
  • 🔖 വിമർശകരുടെ പ്രശ്നം ആയിശ-رضي الله عنها-യോ അവരുടെ വിവാഹമോ അല്ല. മറിച്ച്, മുഹമ്മദ്‌ നബി-ﷺ-യും ഇസ്‌ലാമുമാണ്.

Part 12

  • 📌 ബാങ്ക് വിളി എങ്ങനെയാണ് നമ്മുക്ക് പഠിപ്പിക്കപ്പെട്ടത്?
  • 🔖 ബാങ്ക് വിളി ആരംഭിക്കുന്നതിന് മുമ്പ് എങ്ങനെയാണ് നിസ്കാര സമയം മനസ്സിലാക്കിയത്? സ്വഹാബത്തിനിടയിൽ ഈ വിഷയത്തിൽ നടന്ന ചർച്ച.
  • 📌 അബ്’വാ’ യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
  • 📌 ബവാഥ് യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
  • 📌 ചെറിയ ബദ്ർ യുദ്ധത്തിനായുള്ള പടപ്പുറപ്പാട്.
  • 📌 എപ്പോഴാണ് അല്ലാഹു ക’ബയെ നമ്മുക്ക് ഖിബ് ല ആയി നിശ്ചയിച്ചത്?
  • 🔖 ബൈത്തുൽ മഖ്ദിസിൽ നിന്നും കിബ് ലയെ മാറ്റി മക്കയിലേക്ക് ആക്കിയത് എപ്പോൾ?
  • 🔖 ഏത് നിസ്കാരത്തിനിടയിലാണ് കിബ് ല മാറ്റിയത്?
  • 🔖 മസ്ജിദുൽ ഖിബ്’ലതൈൻ – അവിടെ വെച്ചാണോ ഖിബ് ല മാറിയത് ?

Part 13

  • ഉശൈർ യുദ്ധ പുറപ്പാട്.
  • റമദാൻ മാസം നോമ്പ് അല്ലാഹു നിർബന്ധമാക്കി.
  • നോമ്പ് കടന്നു വന്ന നാലു ഘട്ടങ്ങൾ.
  • വലിയ ബദ്ർ യുദ്ധം.

Part 14

  • 📌ഫിത്ർ സകാത്ത് നിശ്ചയിക്കപ്പെട്ടു.
  • 🔖 എന്താണ് ഫിത്ർ സകാത്ത്? അതിന്റെ വിധിയും സമയവും.
    എത്രയാണ് ഫിത്ർ സകാത്ത് നൽകേണ്ടത്?
  • 🔖 സമ്പത്തിന്റെ സകാത്തിനെ കുറിച്ച് ഒരല്പം.
  • 📌 റുഖയ്യ -رضي الله عنها- യുടെ മരണം. അവർ ആരായിരുന്നു?
  • 🔖 ഉഥ്മാൻ-رضي الله عنه- എന്ത് കൊണ്ടാണ് ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാതിരുന്നത്?
  • 📌ഫാത്വിമ-അലിയ്യ് -رضي الله عنهما- വിവാഹം.
  • 📄കടുംബത്തിൽ വിവാഹം ചെയ്യാമോ?
  • 📌 ബനൂ ഖൈനുഖാഅ്‌ എന്ന ജൂത ഗോത്രത്തെ മദീനയിൽ നിന്ന് പുറത്താക്കുന്നു.
  • 🔖 മദീനയിൽ ഉണ്ടായിരുന്ന ജൂത ഗോത്രങ്ങൾ ഏതൊക്കെ?
  • 📌 ഉള്ഹിയ്യത് നിശ്ചയിക്കപ്പെട്ടു.
  • 📌 സവീഖ്, കർകറ സംഭവം.

Part 15

  • 🔻[ഹിജ്റ മൂന്നാം വർഷം : 8 സംഭവങ്ങൾ ]
  • 1️⃣📌ഗഥ്ഫാൻ യുദ്ധപ്പടയൊരുക്കം.
  • 🔖 എന്താണ് ഈ പടയൊരുക്കത്തിനുള്ള കാരണം?
  • 🔖 ബനൂ സുലൈം പടയൊരുക്കം.
  • 2️⃣📌 ഉഥ്മാൻ – ഉമ്മു കുൽസൂം -رضي الله عنهما- തമ്മിലുള്ള വിവാഹം.
  • 3️⃣📌 നബി-ﷺ-ഹഫ്സ -رضي الله عنها- തമ്മിലുള്ള വിവാഹം.
  • 4️⃣📌നബി-ﷺ- സൈനബ് -رضي الله عنها- തമ്മിലുള്ള വിവാഹം.
  • 5📌 ഉഹുദ് യുദ്ധം.
  • 🔖 ഈ പേര് വരാനുള്ള കാരണം?
  • 🔖 ഉഹുദ് യുദ്ധത്തിൽ ഇരു വിഭാഗത്തിലെയും തലവന്മാർ ആരായിരുന്നു? എത്ര പേര് ഇരു വശത്തും പങ്കെടുത്തു?
  • 6📌 ‘ഹംറാഉൽ അസദ്’ പടയൊരുക്കം.
  • 🔖 ഈ പടയൊരുക്കത്തിന്റെ കാരണം.
  • 7📌മദ്യം നിഷിദ്ധമാക്കി.
  • 🔖 മദ്യം നിഷിദ്ധമാക്കിയ മൂന്ന് ഘട്ടങ്ങൾ. [പെട്ടെന്ന് ഒരു ദിവസം മദ്യം നിഷിദ്ധമാക്കിയില്ല..]
  • 8📌ഹസൻ-رضي الله عنه- ന്റെ ജനനം.
  • 🔖 ഹസൻ-ഹുസൈൻ -رضي الله عنهما- ഇരട്ട കുട്ടികളായിരുന്നോ?

Part 16

  • 🔻[ഹിജ്റ നാലാം വർഷം : മൊത്തം 14 സംഭവങ്ങൾ ] ▪️ഈ ദർസിൽ 5 കാര്യങ്ങൾ.
  • 1. ബനൂ നളീർ പടയൊരുക്കം.
  • 🔖 അവരെ മദീനയിൽ നിന്ന് പുറത്താക്കി.അതിനുള്ള കാരണം?
  • 🔖 അവരെ കുറിച്ച് പരാമർശിക്കുന്ന ഖുർആനിക സൂക്തം.
  • 2. നബി-ﷺ-യുടെ ഭാര്യ സൈനബ് ബിൻ ഖുസൈമ-رضي الله عنها-യുടെ മരണം.
  • 🔖 അവർ എത്ര കാലം പ്രവാചകന്റെ കൂടെ താസിച്ചു?
  • 3.  നബി-ﷺ- യും ഉമ്മു സലമ -رضي الله عنها- യും തമ്മിലുള്ള വിവാഹം.
  • 🔖 ഉമ്മു സലമയെ കുറിച്ച് ഒരല്പം.
  • 4. നബി-ﷺ- യും സൈനബ് ബിൻത് ജഹ്ശും -رضي الله عنها- തമ്മിലുള്ള വിവാഹം.
  • 🔖 പരവാചകന്റെ മരണ ശേഷം അവിടുത്തെ ഭാര്യമാരിൽ നിന്ന് ആദ്യം മരണപ്പെട്ടവർ.
  • 5. ബദറുൽ മൗഇദ് യുദ്ധപ്പുറപ്പാട്.
  • 🔖 ഈ പേര് വരാനുള്ള കാരണം?
  • 🔖 മക്കാ മുശ്രിക്കുകളുടെ വാക്ക് ലംഘനം.

Part 17

  • [🔻ഹിജ്‌റ നാലാം വർഷത്തിലെ ബാക്കി 9 കാര്യങ്ങൾ]
  • 6. അഹ്സാബ് യുദ്ധം.
  • 🔖ആ യുദ്ധത്തിന്റെ മറ്റൊരു പേര്. ഈ രണ്ട് പേരുകളുടെയും കാരണം.
  • 🔖അഹ്‌സാബ് യുദ്ധത്തിന്റെ കാരണം?
  • 🔖ഇരു വശത്തും അണിനിരന്ന മുസ്ലിം-കാഫിർ പടയാളികളും പേർഷ്യൻ യുദ്ധ തന്ത്രവും.
  • 7. ബനൂ ഖുറൈള യുദ്ധപ്പടയൊരുക്കം.
  • 🔖അവരുമായി കരാർ ഉണ്ടായിട്ടും പടയൊരുക്കത്തിനുള്ള കാരണം.
  • 8. ‘സ്വലാത്തുൽ ഖൗഫ്’ പഠിപ്പിക്കപ്പെട്ടു.
  • 🔖എന്താണ് ഈ നിസ്കാരം, അവയെ കുറിച്ച് ചില കാര്യങ്ങൾ.
  • 9. നിസ്കാരം ഖസ്ർ ചെയ്യൽ അനുവദിച്ചു.
  • 10. ഹിജാബിന്റെ ആയത്ത് അവതരിച്ചു.
  • 11. തയമ്മുമിന്റെ ആയത്ത് അവതരിച്ചു.
  • 12. വ്യഭിചരിച്ച ജൂതനെയും സ്ത്രീയെയും എറിഞ്ഞു കൊന്നു.
  • 13. ഹുസൈൻ ബിൻ അലിയ്യ് -رضي الله عنه- ന്റെ ജനനം.

Part 18

  • [🔻ഹിജ്‌റ അഞ്ചാം വർഷം :4 സംഭവങ്ങൾ]
  • 1. ബനുൽ മുസ്ത്വലഖ്‌ യുദ്ധം.
  • 🔖 ആ യുദ്ധത്തിന്റെ മറ്റൊരു പേര്. ഈ രണ്ട് പേരുകളുടെയും കാരണം.
  • 🔖 യുദ്ധ കാരണം.
  • 🔖 എന്താണ് ഹാദിഥതുൽ ഇഫ്‌ക്?
  • 2. ദൂമതുൽ ജന്ദൽ പടയൊരുക്കം.
  • 3. ജുവൈരിയ ബിൻത് ഹാരിഥ് ഉം മുഹമ്മദ്‌ നബിയും -ﷺ- തമ്മിലുള്ള വിവാഹം.
  • 4. റൈഹാന ബിൻത് സൈദ് മുഹമ്മദ്‌ നബി-ﷺ-യുടെ ആരായിരുന്നു?

Part 19

  • [🔻ഹിജ്‌റ ആറാം വർഷം : 7 സംഭവങ്ങൾ]
  • 1. ബനൂ ലിഹ്‌യാൻ പടയൊരുക്കം.
  • 🔖 പടയൊരുക്കത്തിനുള്ള കാരണം.
  • 2. മഴയെ തേടിയുള്ള പ്രാർത്ഥന.
  • 🔖 മഴ തേടാനുള്ള കാരണം.
  • 3. ‘ദൂ ഖറദ്’ പടയൊരുക്കം.
  • 🔖 പടയൊരുക്ക കാരണം.
  • 🔖 എന്താണ് ഈ പേരിനുള്ള കാരണം.
  • 4. പ്രവാചകൻ -ﷺ- യും സ്വാഹാബത്തിനെയും ഉംറ ചെയ്യുന്നതിൽ നിന്ന് തടഞ്ഞു.
  • 5. ബൈഅതു റിള്‌വാൻ.
  • 🔖 ഈ ബൈഅത്തിനുള്ള കാരണം.
  • 6. നബി -ﷺ- റൈഹാനയുടെ കൂടെ താമസം ആരംഭിച്ചു.
  • 7. ഹജ്ജ് നിർബന്ധമാക്കപ്പെട്ടു.
  • 🔖 ഈ വിഷയത്തിലെ അഭിപ്രായ ഭിന്നതകൾ.

Part 20

  • [🔻ഹിജ്‌റ ഏഴാം വർഷം : 12 സംഭവങ്ങൾ]
  • 1. ഖൈബർ വിജയം.
    • 🔖 ആരായിരുന്നു ഖൈബറിൽ താമസിച്ചിരുന്നത്? അത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
    • 🔖 പടയൊരുക്കത്തിനുള്ള കാരണം.
      🔖 കപടവിശ്വാസികളുടെ വഞ്ചന.
      🔖 മസ്ലിം സൈന്യത്തിന്റെ പതാക വാഹകനാരായിരുന്നു? അവർ വിജയം നേടിയത് എങ്ങനെ?
  • 2. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന കഴുത മാംസം ഭക്ഷിക്കുന്നത് ഇസ്ലാം വിലക്കി.
    🔖 കഴുത മാംസം കഴിക്കാമോ?
  • 3. മുത്അ വിലക്കി.
    🔖 ശിയാക്കളുടെ വൃത്തികെട്ട സംസ്കാരം.
  • 4. പ്രവാചകൻ -ﷺ- ഉമ്മു ഹബീബ -رضي الله عنها- യെ വിവാഹം ചെയ്തു.
  • 5. വിഷം പുരട്ടിയ ആട് പ്രവാചകൻ -ﷺ- യെ വധിക്കാൻ ലക്ഷ്യമിട്ട് ജൂത സ്ത്രീ നൽകി.
  • 6. നബി -ﷺ- സ്വഫിയ്യ -رضي الله عنها- യെ വിവാഹം ചെയ്തു.
  • 7. ഹബ്ശയിൽ അവശേഷിച്ച മുഹാജിരീങ്ങൾ തിരികെ വന്നു.
  • 8. നബി -ﷺ- മയ്‌മൂന -رضي الله عنها- യെ വിവാഹം ചെയ്തു.
    🔖 പ്രവാചകൻ എത്ര ഉംറ ചെയ്തിട്ടുണ്ട്? അവ ഏതെല്ലാം?
  • 9. അബൂ ഹുറൈറ -رضي الله عنه- ഇസ്ലാം സ്വീകരിച്ചു.
    🔖 അദ്ദേഹത്തെ കുറിച്ച് ഒരല്പം.
  • 10. ഉംറതുൽ ഖളാഅ്‌.
  • 11. ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പ്രവാചകന്റെ കത്തുകളുമായി രാജാക്കന്മാരിലേക്ക് സ്വാഹാബത്തിന്റെ യാത്രകൾ.
  • 12. മാരിയ അൽ ഖിബ്തിയ്യയെ പ്രവാചകന് സമ്മാനമായി നല്കപ്പെട്ടു.
    🔖 അവർ ഇസ്ലാം സ്വീകരിച്ചിരുന്നോ?

Part 21

  • [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
    • 1. മുഅ്‌ത യുദ്ധം.
    • 2. മക്കാ വിജയം.
      • 🔖 മുഅ്‌ത യുദ്ധത്തെ കുറിച്ച് അല്പം വിശദമായി കേൾക്കാൻ..

Part 22

  • [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
  • 3. ഹുനൈൻ യുദ്ധം.
    • 🔖 യദ്ധ കാരണം, യുദ്ധത്തിന്റെ മറ്റു പേരുകൾ.
  • 4. ത്വാഇഫ് ഉപരോധം.
  • 5. ഉംറത്തുൽ ജിഇറാന.
  • 6. നബി-ﷺ-യുടെ മകൾ സൈനബ് -رضي الله عنها- യുടെ വഫാത്ത്.

Part 23

  • [🔻ഹിജ്‌റ എട്ടാം വർഷം : 10 സംഭവങ്ങൾ]
  • 7. പ്രവാചകൻ ﷺ യുടെ മകൻ ഇബ്റാഹീം -رضي الله عنه- ന്റെ ജനനം.
  • 8. സൗദ -رضي الله عنها- അവരുടെ രാത്രി ആയിശാ -رضي الله عنها- ക്ക് സമ്മാനിച്ചു.
  • 🔖 ഒരു സ്ത്രീ ജീവിതത്തിൽ ഒന്നിലധികം ഭർത്താവിന്റെ കൂടെ ജീവിച്ചിട്ടുണ്ടെങ്കിൽ സ്വർഗത്തിൽ ആരുടെ ഭാര്യയായിരിക്കും?
  • 9. നബി -ﷺ- ക്ക് മിമ്പർ നിർമിക്കപ്പെട്ടു .
  • 10. അത്താബ് ബിൻ അസീദ് -رضي الله عنه- ന്റെ നേതൃത്വത്തിൽ മുസ്ലിമീങ്ങൾ ഹജ്ജ് ചെയ്തു.

Part 24

  • [🔻ഹിജ്‌റ ഒൻപതാം വർഷം : ഏഴ് സംഭവങ്ങൾ]
  • 1. തബൂക് യുദ്ധം.
  • 🔖 ഈ പടയൊരുക്കത്തിന്റെ മറ്റൊരു പേരും അതിന്റെ കാരണങ്ങളും.
    🔖 യദ്ധ കാരണം.
  • 2. മസ്ജിദുളിറാർ തകർത്തു.
  • 🔖 എന്താണ് മസ്ജിദുളിറാർ? ആരാണ് അത് നിർമിച്ചത്?
  • 3. അബൂബകർ رضي الله عنه ന്റെ കൂടെ മുസ്ലിമീങ്ങൾ ഹജ്ജിന് പുറപ്പെട്ടു.
  • 4. അലിയ്യ് رضي الله عنه നെ അബൂബക്കർ رضي الله عنه ന് ശേഷം സൂറതുൽ ബറാഅഃ ഓതാൻ അയച്ചു.

Part 25

  • [🔻ഹിജ്‌റ ഒൻപതാം വർഷം : ഏഴ് സംഭവങ്ങൾ]
  • 📌കഴിഞ്ഞ ദർസിൽ നാല് സംഭവങ്ങൾ പരാമർശിച്ചു.
  • 5. അറേബ്യൻ ഗോത്രങ്ങൾ പ്രവാചകന്റെ അരികിൽ വന്ന് ഇസ്ലാം സ്വീകരിച്ചു.
  • 🔖 ഈ വർഷം ഏത് പേരിലാണ് അറിയപ്പെട്ടത്?
  • 6. നബി -ﷺ- അവിടുത്തെ ഭാര്യമാരെ ഒരു മാസം സമീപിക്കില്ലെന്ന് സത്യം ചെയ്തു.
  • 7. നജാശി മരണപ്പെട്ട വാർത്ത നബി-ﷺ- സ്വഹാബത്തിനെ അറിയിക്കുകയും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
  • 🔖 മറഞ്ഞ മയ്യിത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാമോ?

Part 26

[🔻ഹിജ്റ പത്താം വർഷം : അഞ്ചു സംഭവങ്ങൾ]
  • 1. നബി-ﷺ-യുടെ മകൻ ഇബ്റാഹീം മരണപ്പെട്ടു.
  • 📌 പരീക്ഷണങ്ങളിൽ ക്ഷമ കൈ കൊള്ളുക.
  • 2. ജരീർ ബിൻ അബ്ദില്ലാഹ് -رضي الله عنه- ഇസ്ലാം സ്വീകരിച്ചു.
  • 3. വിടവാങ്ങൽ ഹജ്ജ്.
  • 4. റൈഹാന ബിൻത് സൈദ് മരണപ്പെട്ടു.
  • 📌 ആരാണ് റൈഹാന?
  • 📌 പരവാചകന്റെ മരണസമയം എത്ര ഭാര്യമാർ ജീവിച്ചിരിപ്പുണ്ട് ?

Part 27

  • 📌 നബി-ﷺ- യുടെ വഫാത്ത്.
  • 🔖പരവാചകൻ-ﷺ-യുടെ അവസാന ദിവസങ്ങളെ കുറിച്ച് ഒരല്പം.

ഇതോടെ പ്രവാചക ചരിത്രം പഠിക്കാൻ നാം ആരംഭിച്ച അൽ-ഉർജൂസതുൽ മീഇയ്യ പൂർത്തിയായി.
الحمد لله الذي بنعمته تتم الصالحات.

നബി-ﷺ-യുടെ സുന്നത്ത് മുറുകെ പിടിക്കുക (اتباع السنة) – ആശിഖ്

▪️ജമുഅ ഖുതുബ▪️
[02-07-2021 വെള്ളിയാഴ്ച്ച]

സലഫി മസ്ജിദ്, ചെണ്ടയാട്.

തൗഹീദ്-വിജയത്തിന്റെ മാനദണ്ഡം – ആശിഖ്

  • 📌 ശിർക്കിന്റെ ചില അപകടങ്ങൾ
  • 📌 ശിർക്ക് ചെയ്യുന്നവരുടെ പിന്നിൽ നിസ്കരിക്കാമോ?

സലഫി മസ്ജിദ്, ചെണ്ടയാട്

▪️ജമുഅ ഖുതുബ▪️[26-06-2021 വെള്ളിയാഴ്ച]

നബി -ﷺ-യുടെ വുളൂ പ്രാമാണികമായി പഠിക്കാം (6 Parts) – ആശിഖ്

ശറാറ മസ്ജിദ്, തലശ്ശേരി.

📍ഭാഗം 1 [20-02-2021]

  • 📌 വളൂഇന്റെ അഞ്ച് മഹത്വങ്ങൾ.
  • 📌 വളൂഅ്‌ എപ്പോഴാണ് നിയമമാക്കപ്പെട്ടത് ?
  • 📌 വളൂഅ്‌ ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകത അല്ല. അതിനുള്ള തെളിവുകൾ ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നു.
  • 📌 വളൂഉമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ പറ്റി ഒരല്പം.
  • 📌ആരാണ് ഉഥ്മാൻ -رضي الله عنه?
  • 📌 വളൂഅ്‌ ചെയ്യാൻ മറ്റൊരാളെ സഹായിക്കാമോ?
  • 📌 വളൂഇന്റെ തുടക്കത്തിൽ ബിസ്മി പറയുന്നതിന്റെ വിധി.
  • 🔖 ബിസ്മി മനഃപൂർവം ഒഴിവാക്കിയാലും മറന്നു പോയാലും എന്ത് ചെയ്യും? ശൈഖ് ഇബ്നു ബാസ് -رحمه الله- ഈ വിഷയത്തിൽ പറയുന്ന മറുപടി.

📍ഭാഗം 2 [27-02-2021]

  • 📌 സിവാക്ക് ഉപയോഗിക്കുക.
  • 🔖 എന്താണ് അതിന്റെ വിധി?
  • 🔖 വളൂഇൽ എപ്പോഴാണ് സിവാക് ഉപയോഗിക്കേണ്ടത്?
  • 🔖 ബ്രഷ് മിസ് വാക്കിനു പകരം ഉപയോഗിക്കാമോ?
  • 🔖 വിരൽ ഉപയോഗിച്ച് മിസ് വാക്ക് ചെയ്യാമോ?
  • 📌 വളൂഇൽ ഖിബ് ലക്ക് മുന്നിടൽ സുന്നത്താണോ?
  • 📌 രണ്ട് കയ്യും കഴുകൽ?
  • 📌 വളൂഇൽ വലത് ഭാഗം മുന്തിക്കൽ.
  • 📌 വായ കുപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റൽ, വെള്ളം ചീറ്റികളയൽ.
  • 🔖 അവയുടെ വിധികൾ, രൂപങ്ങൾ.

📍ഭാഗം 3 [06-03-2021]

  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.(ആദ്യത്തെ കുറച്ച് സമയം)
  • 📌 വുളൂഇൽ മുഖം കഴുകുക.
  • 🔖 മഖത്തിന്റെ പരിധി എവിടെ മുതൽ എവിടെ വരെയാണ്?
  • 🔖 തിങ്ങിയ താടിയും അതല്ലാത്തതും എങ്ങനെ മനസ്സിലാക്കും?
  • 🔖 താടിയിൽ വെള്ളം പ്രവേശിപ്പിക്കണമോ?
  • 📌 വളൂഅ്‌ ചെയ്യുമ്പോൾ സംസാരിക്കാമോ?
  • 📌 വളൂഇൽ അവയവങ്ങൾ ഒന്നും രണ്ടും മൂന്നും തവണ കഴുകൽ സുന്നതാണ്.
  • 🔖 ചിലത് രണ്ടും ചിലത് മൂന്നും തവണ കഴുകാമോ?
  • 🔖 മന്നിലധികം തവണ കഴുകുന്നതിന്റെ വിധി എന്താണ്? അങ്ങനെ ചെയ്‌താൽ വുളൂഅ്‌ ബാഥ്വിലാകുമോ?
  • 📌കൈ മുട്ട് ഉൾപ്പടെ കഴുകൽ.
  • 🔖 കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 മോതിരം ധരിച്ചാൽ എങ്ങനെ വുളൂഅ്‌ ചെയ്യും?
  • 🔖 കയ്യിൽ മഷി പുരണ്ടാൽ വുളൂഅ്‌ ശരിയാകുമോ?
  • 📌ചെറിയ ഒരു നസ്വീഹത്.
  • 📍ദർസ് 4 [13-03-2021]
  • 🧷 കഴിഞ്ഞ ക്ലാസിന്റെ മുറാജഅഃ.
  • 📌 തല തടവൽ.
  • 🔖 തലയുടെ എത്ര ഭാഗം തടവണം?തലയുടെ കുറച്ച് ഭാഗം തടവിയാൽ വുളൂഅ്‌ ശരിയാകുമോ?
  • 🔖 എത്ര തവണ തല തടവണം? മൂന്ന് തവണ തടവുന്നതിന്റെ വിധി എന്താണ്?
  • 🔖 തല തടവേണ്ട രൂപങ്ങൾ?
  • 🔖 വളൂഇൽ പിരടി,കഴുത്ത് എന്നിവ തടവൽ സുന്നത്താണോ?
  • 🔖 തൊപ്പിയുടെ മുകളിൽ തടവാമോ?
  • 🔖 സത്രീകൾക്ക് തട്ടത്തിന് മുകളിൽ തടവാമോ?
  • 📌 ചെവി തടവൽ.
  • 🔖 ചെവി തടവുന്നതിന്റെ വിധിയും രൂപവും.
  • 📌 കാല് കഴുകൽ.
  • 🔖കാൽ കഴുകുമ്പോൾ വിരൽ ഉപയയോഗിച്ച് കഴുകുക.
  • 🔖 “ഖുഫ” [الخف] തടവാമോ?
  • 🔖 സോക്സിനു മുകളിൽ തടവാമോ?
  • 🔖 കീറിയ സോക്സിൽ തടവാമോ?
  • 🔖 സോക്സ് അഴിച്ച് വുളൂഅ്‌ ചെയ്യലാണോ അതല്ല അതിന് മുകളിൽ തടവലാണോ കൂടുതൽ ഉത്തമം?
  • 🔖 സോക്സ് എത്ര മണിക്കൂർ വരെ തടവാം? ആ സമയം ആരംഭിക്കുന്നത് എപ്പോൾ മുതൽ?
  • 📌 വളൂഇൽ ക്രമം പാലിക്കുക.

📍ദർസ് 5 [20-03-2021]

  • 📌 വളൂഇന് ശേഷം പറയേണ്ട പ്രാർത്ഥനകൾ.
  • 📌 വളൂഇന് ശേഷമുള്ള രണ്ടു റകഅത്ത് നിസ്കാരത്തിന്റെ പ്രധാനപ്പെട്ട മൂന്ന് മഹത്വങ്ങൾ.
  • 📌 തയമ്മും.
  • 🔖 തയമ്മും അനുവദിക്കപ്പെടുന്ന സാഹചര്യങ്ങൾ.
  • 🔖 തയമ്മുമിന്റെ രൂപം.
  • 📌 വളൂഅ്‌ ബാത്വിലാക്കുന്ന കാര്യങ്ങൾ.
  • 🔖 ഗഹ്യഭാഗങ്ങളിലൂടെ വല്ലതും -സാധാരണയായോ അസാധാരണയായോ- വരിക.
  • 🔖 ചർദി, രക്തം തുടങ്ങിയവ കാരണം വുളൂഅ്‌ മുറിയുമോ?
  • 🔖 ഒട്ടക ഇറച്ചി തിന്നാലും ഒട്ടക പാൽ കുടിച്ചാലും വുളൂഅ്‌ മുറിയുമോ?

📍ദർസ് 6 [27-03-2021]

  • 📌 കഴിഞ്ഞ എല്ലാ ദർസുകളുടെയും മുറാജഅഃ.
  • 🧷 ചോദ്യോത്തരങ്ങൾ.
  • 🔖 ബാത്ത്റൂമിൽ വുളൂഅ്‌ ചെയ്യുമ്പോൾ ബിസ്മി പറയാമോ?
  • 🔖 വസ്ത്രം ധരിക്കാതെ വുളൂഅ്‌ ചെയ്യാമോ?
  • 🔖 സത്രീകളുമായി ബന്ധപ്പെട്ട പ്രധാനപെട്ട ഒരു സംശയം.
  • 📌 നിസ്കാരം പഠിക്കാം.
  • 🔖 നിസ്കാരത്തിന്റെ ഗൗരവം അറിയിക്കുന്ന രണ്ട് ഹദീതുകൾ.
  • 🔖 നിസ്കാരം നിർബന്ധമാക്കപ്പെട്ടത് എപ്പോൾ?

സഹോദരങ്ങളേ, കഴിഞ്ഞ ആറു ദർസുകളിലായി നബി-ﷺ-യുടെ വുളൂഇന്റെ രൂപം ഉഥ്മാൻ -رضي الله عنه- ന്റെ ഹദീഥിന്റെ വെളിച്ചത്തിൽ തലശ്ശേരി ശറാറ മസ്ജിദിൽ വെച്ച് വിശദീകരിക്കാൻ സാധിച്ചു.

الحمد لله الذي بنعمته تتم الصالحات

ആദ്യ നാലു ദർസുകളിലായി വുളൂഇന്റെ രൂപവും അഞ്ചാമത്തെ ക്ലാസിൽ തയമ്മും,വുളൂഅ്‌ മുറിയുന്ന കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ചും ആറാം ക്ലാസിൽ എല്ലാ ദർസുകളുടെയും മുറാജഅഃയും വിഷയ സംബന്ധമായ ചില ചോദ്യങ്ങളുടെ മറുപടിയും പറഞ്ഞു പൂർത്തീകരിച്ചു.

നബി-ﷺ-യുടെ നിസ്കാരം പ്രാമാണികമായി പഠിക്കാം

സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും വിധി വിലക്കുകൾ – ആശിഖ്

▪️ജമുഅ ഖുതുബ▪️ [07-05-2021 വെള്ളിയാഴ്ച]

📜 സകാത്തുൽ ഫിത്റിന്റെയും പെരുന്നാൾ നിസ്കാരത്തിന്റെയും ചില വിധി വിലക്കുകൾ.

  • 📌 റമദാൻ നമ്മോട് വിട പറയാനിരിക്കുമ്പോൾ ഗൗരവമായ ചില ഓർമപ്പെടുത്തലുകൾ.
  • 📌 ലൈലതുൽ ഖദ്റിനെ കുറിച്ച് ഒരല്പം.
  • 📌 ഫിത്ർ സകാത്ത്.
  • 🔖 സകാത്തുൽ ഫിത്റിന്റെ വിധി? ആർക്കൊക്കെ അത് നിർബന്ധമാകും?ഗർഭസ്ഥ ശിഷുവിനു നിർബന്ധമാണോ?
  • 🔖 സകാതുൽ ഫിത്റിന്റെ ലക്ഷ്യങ്ങൾ.
  • 🔖 സകാതുൽ ഫിത്ർ എന്ത് നൽകും?എത്രയാണ് നൽകേണ്ടത്?എപ്പോഴാണ് നൽകേണ്ടത്?
  • 🔖 പണമായി നൽകാമോ?
  • 📌 പെരുന്നാൾ നിസ്കാരം.
  • 🔖 നിസ്കാര സമയം? നിസ്കാരത്തിന് വരും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 നിസ്കാര മുമ്പും ശേഷവും സുന്നത്ത് നിസ്കരിക്കാമോ?
  • 🔖 പെരുന്നാൾ നിസ്കാര രൂപം.
  • 🔖 എത്ര തകബീറുകൾ പറയണം? തഖ്‌കബീറുകൾക്കിടയിൽ പറയേണ്ട പ്രാർത്ഥനകൾ? തക്ബീറിൽ കൈ ഉയർത്തണമോ?
  • 🔖 തക്ബീർ മറന്ന് പോയാൽ എന്ത് ചെയ്യും?പെരുന്നാൾ നിസ്കാരത്തിൽ എന്താണ് പാരായണം ചെയ്യേണ്ടത്?
  • 🔖 കൊറോണ കാരണം പള്ളിയിൽ പെരുന്നാൾ നിസ്കാരമില്ലെങ്കിൽ എന്ത് ചെയ്യും? വീട്ടിൽ നിന്ന് നിസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

രോഗവ്യാപനം ശ്രദ്ധിക്കുക; പ്രവാചക ചികിത്സ രീതികൾ സ്വീകരിക്കുക – ആശിഖ്

Short Clip from ▪️ജമുഅ ഖുതുബ▪️

ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

തഖ്‌വയുള്ളവരാവുക – ആശിഖ്

  • ▪️ജമുഅ ഖുതുബ▪️ [16-04-2021 വെള്ളിയാഴ്ച]
  • 📜തഖ്‌വയുള്ളവരാവുക.
  • 📌എന്തിനാണ് നോമ്പ് അനുഷ്‌ഠിക്കുന്നത് ?
  • 🔖 കേവലം ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനാണോ നോമ്പ്?
  • 📌 നബിയുടെ രണ്ട് പ്രധാന പ്രാർത്ഥനകൾ.
  • 📌 നോമ്പുകാരന് പല്ല് തേക്കാമോ?
  • 📌 കണ്ണ്, ചെവി, മൂക്കിൽ തുള്ളി മരുന്ന് ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?
  • 📌 നോമ്പുകാരന് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ?

🎙- ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

ശറാറ മസ്ജിദ്, തലശ്ശേരി.

തൗബയുടെ പ്രാധാന്യം – ആശിഖ്

  • 📌 തൗബയുടെ വിധി?
  • 🔖 തൗബ പിന്തിപ്പിക്കുന്നത് പാപം.
  • 📌 ഏതൊക്കെ പ്രവർത്തനങ്ങളിൽ നിന്നാണ് തൗബ ചെയ്യേണ്ടത്?
  • 🔖 നന്മകൾ ഒഴിവാക്കിയാൽ തൗബ ചെയ്യണം.
  • 📌 തൗബയുടെ നിബന്ധനകൾ.
  • 📌 വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എങ്ങനെ തൗബ ചെയ്യും?
  • 📌 തൗബ ചെയ്യുന്നവർക്കുള്ള മൂന്ന് പ്രധാന സന്തോഷവാർത്തകൾ.
  • 📌 പാപമോചനത്തിന് നാം പഠിക്കേണ്ട വളരെ പുണ്യമുള്ള ഒരു ദിക്ർ.

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

സിറ്റി സലഫി മസ്ജിദ്, കണ്ണൂർ.

നോമ്പിന്റെ വിധി വിലക്കുകൾ – ആശിഖ്

▪️ ജമുഅ ഖുതുബ ▪️ [09-04-2021 വെള്ളി]

  • 📌 നോമ്പിന്റെ വിധി വിലക്കുകൾ.
  • 📌 PUBG കളിക്കാമോ?

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله.

ശറാറ മസ്ജിദ്, തലശ്ശേരി.

ദുആ വിശ്വാസിയുടെ ആയുധവും രക്ഷാകവചവുമാണ് – ആശിഖ്

▪️ജമുഅ ഖുതുബ ▪️ [02-04-2021 വെള്ളി]

  • 📌 ദുആ വിശ്വാസിയുടെ ആയുധവും രക്ഷാകവചവുമാണ്.
  • 🔖 ദആ അമ്പിയാക്കളുടെ മാർഗം.
  • 🔖 ദആ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.
  • 🔖 ദആ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • 🔖 ദആ സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുള്ള സമയങ്ങൾ.

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് – وفقه الله

ശറാറ മസ്ജിദ്, തലശ്ശേരി.

അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട് – ആശിഖ്

▪️മജ്ലിസുൽ ഇൽമ്▪️ 🗓 28-03-2021 [ഞായർ]

📚شرح رسالة «واجبنا نحو ما أمرنا الله به» لمجدد الدعوة الإصلاحية محمد بن عبد الوهاب رحمه الله

ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബിന്റെ «അല്ലാഹുവിന്റെ കല്പനകളോട് നാം സ്വീകരിക്കേണ്ട നിലപാട്» എന്ന കിതാബ് അടിസ്ഥാനപ്പെടുത്തിയുള്ള ദർസ്.

  • 📌 അല്ലാഹു നമ്മെ പടച്ചത് എന്തിന് വേണ്ടി?
  • 📌 അല്ലാഹുവിന്റെ കല്പനകളോട് പൂർണ്ണ അനുസരണ വരാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ.
    [ശൈഖ് അബ്ദുൽ റസാഖ് ഈ കിതാബിന് നൽകിയ വിശദീകരണമാണ് ദർസിൽ അവലംബിച്ചത്].
  • 🔖 ഒരു മജ്സിലിൽ കിതാബ് പൂർത്തീകരിച്ചു.الحمد لله.

🎙ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-

 സിറ്റി സലഫി മസ്ജിദ്, കണ്ണൂർ

നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും ഫിഖ്ഹ് – ആശിഖ്

▪️മജ്ലിസുൽ ഇൽമ് ▪️ (18- ജുമാദ ഥാനി 1442 // 31.01.2021)

📜 فقه الأمر بالمعروف والنهي عن المنكر

  • 📌 നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളം.
  • 📌 നന്മ കല്പിക്കുന്നതിന്റെയും തിന്മ വിലക്കുന്നതിന്റെയും വിധി എന്താണ് ? അത് ഓരോ വ്യക്തിക്കും നിർബന്ധമാവുന്ന സാഹചര്യങ്ങൾ.
  • 📌 നന്മ കല്പിക്കുന്നവരും തിന്മ വിലക്കുന്നവരും ശ്രദ്ധിക്കേണ്ട പത്ത് അടിസ്ഥാന കാര്യങ്ങൾ.
  • 🔖 നിബന്ധനകൾ പാലിക്കാതെ നന്മ കൽപ്പിക്കലും തിന്മ നിരോധിക്കലും തിന്മയാണ്, അത് അനുവദിനീയമല്ല. കാരണം, ആരാധനകൾ ഇസ്ലാം പഠിപ്പിക്കുന്ന പോലെ ചെയ്താലേ സ്വീകര്യമാവുകയുള്ളു.
  • 📌 ഹറാമുകളുള്ള ഒരു പരിപാടി, നാം പങ്കെടുത്താൽ തെറ്റുകൾ കുറയും. പൂർണമായി ഇല്ലാത്തവുകയില്ല. അതിൽ പങ്കെടുക്കാമോ? ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ന്റെ മറുപടി.
  • 📌 തെറ്റുകളും വൃത്തികേടുകളും അധികരിച്ച് കാണുമ്പോൾ വിജയം ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട നിലപാട്. ശൈഖ് സ്വാലിഹ് അൽ ഉസൈമീയുടെ നസ്വീഹത്ത്.

സിറ്റി സലഫി മസ്ജിദ്, കണ്ണൂര്‍.

തൗബ ചെയ്ത് റമദാനിന് മുമ്പ് തയ്യാറാവുക – ആശിഖ്

  • 🔖 തൗബയുടെ നിബന്ധനകൾ.
  • 🔖 തൗബയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ.
  • 🔖 ഇസ്തിഗ്ഫാറിന്റെ നേതാവ് (سيد الاستغفار) എന്ന് നബി-ﷺ-വിശേഷിപ്പിച്ച ദിക്ർ

▪️ജമുഅ ഖുതുബ ▪️
[19-03-2021 വെള്ളി]