റമദാൻ ഏറ്റവും പ്രയോജനകരമായിത്തീരുവാൻ ഈ ഒൻപതു കാര്യങ്ങൾ നന്നായി മനസ്സിലാക്കുക
ജുമുഅ ഖുത്വ്‌ബ
04, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
റമദാൻ ഏറ്റവും പ്രയോജനകരമായിത്തീരുവാൻ ഈ ഒൻപതു കാര്യങ്ങൾ നന്നായി മനസ്സിലാക്കുക
ജുമുഅ ഖുത്വ്‌ബ
04, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഒരു റമദാൻ കൂടി പടിവാതിൽക്കൽ എത്തി നിൽക്കുന്നു.
സന്തോഷിക്കുക. നന്ദി കാണിക്കുക. നോമ്പ് കാത്തുസൂക്ഷിക്കുക. അല്ലാഹു സഹായിക്കട്ടെ.
വിശദമായി കേൾക്കാം…
ജുമുഅ ഖുത്വ്‌ബ
26, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പരിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അതിലെ ഉള്ളടക്കം മുഴുവൻ അല്ലാഹുവിനെക്കുറിച്ചാണ്. റബ്ബിനെക്കുറിച്ചുള്ള അറിവ് പോലെ ശ്രേഷ്ഠമായ മറ്റൊരു അറിവുമില്ല. ആയത്തുൽ കുർസിയ്യിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
22, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
സ്വർഗത്തിനു വേണ്ടിയാണ് മുസ്‌ലിമിന്റെ ജീവിതം. നരകത്തിലേക്ക് വലിച്ചെറിയപ്പെടുമോ എന്ന ഭയം മുഅ്മിന് വിറങ്ങലുണ്ടാക്കുന്നു.
സ്വർഗത്തെയും നരകത്തെയും കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ…
ജുമുഅ ഖുത്വ്‌ബ
08, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…
ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.
വിശദമായി കേൾക്കാം.
ജുമുഅ ഖുത്വ്‌ബ // 24, ജുമാദൽ ഊലാ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
📘القواعد الأربع 📘 (നാല് അടിസ്ഥാന തത്വങ്ങൾ)
لشيخ الإسلام محمد بن عبد الوهاب (رحمه الله)
ഭാഗം: 1
ഭാഗം: 2
ഭാഗം: 3
ഭാഗം: 4
ഭാഗം: 5
വിശദമായി കേൾക്കുക.
عن عبدالله بن عمرو أن النبي ﷺ قال : “أربعٌ إذا كُنَّ فيك فلا عليك ما فاتك من الدُّنيا حفظُ أمانةٍ وصدقُ حديثٍ وحسنُ خُلقٍ وعِفَّةٌ في طُعمةٍ” (أحمد: ٦٦٥٢، وصححه الألباني)
അബ്ദുല്ലാഹിബ്നു അംറ് (رضي الله عنه) പറയുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു:
“നാലു ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ, ഇഹലോക വിഭവങ്ങളിൽ മറ്റെന്ത് നിനക്ക് നഷ്ടപ്പെട്ടാലും പ്രശ്നമില്ല; വിശ്വസ്ഥത കാത്തുസൂക്ഷിക്കുക, സത്യം മാത്രം പറയുക, സൽസ്വഭാവം, സാമ്പത്തിക വിശുദ്ധി”
ഈ മഹത്തായ ഹദീഥിന്റെ വിശദീകരണം കേൾക്കുക:
ജുമുഅ ഖുത്വ്‌ബ, 20, റബീഉൽ അവ്വൽ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
احتفال المولد بدعة
ഇന്ന് നിങ്ങളുടെ മതം നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നു.
സ്വർഗത്തിലേക്കടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് കൽപിക്കുകയും, നരകത്തിലേക്ക് അടുപ്പിക്കുന്ന എല്ലാ കാര്യവും ഞാൻ നിങ്ങളോട് വിലക്കുകയും ചെയ്തിരിക്കുന്നു എന്ന് റസൂൽﷺ പറഞ്ഞിരിക്കുന്നു.
പിന്നെങ്ങനെ നബിദിനം ദീനിന്റെ ഭാഗമാകും?
വിശദമായി കേൾക്കുക…
ജുമുഅ ഖുത്ബ // 06, റബീഉൽ അവ്വൽ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
إن الله يغفر الذنوب جميعا
ജുമുഅ ഖുത്ബ // 29 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പാപങ്ങളിൽ ആണ്ടു പോയവർ ഇനി രക്ഷയില്ല എന്ന് കരുതരുത്. പശ്ചാത്താപത്തിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു. ഇനിയും സമയമുണ്ട്. തിരുത്തുക. റബ്ബിലേക്ക് ഖേദിച്ചുമടങ്ങുക. അവൻ ഏറെ കരുണ ചൊരിയുന്നവനും ഏറെ സ്നേഹിക്കുന്നവനുമാണ്.
ജുമുഅ ഖുത്ബ // 22 സഫർ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
മതത്തെയും അതിന്റെ ചിഹ്നങ്ങളെയും പരിഹസിക്കുകയെന്നത് പലർക്കും ഇന്ന് നിസാരമാണ്. നേരമ്പോക്കിനു വേണ്ടിയും കേൾവിക്കാരെ ചിരിപ്പിക്കാൻ വേണ്ടിയുമൊക്കെ പലരും ഇക്കാലത്ത് തമാശ പറയുന്നത് റബ്ബിനെക്കുറിച്ചും അവന്റെ നിയമങ്ങളെക്കുറിച്ചും പരലോകത്തെക്കുറിച്ചുമൊക്കെയാണ്. നാക്കിട്ടടിച്ചു വരുത്തിവെക്കുന്നത് എത്ര അപകടകരമായ കാര്യമാണെന്ന് ഇക്കൂട്ടർ അറിഞ്ഞിരുന്നുവെങ്കിൽ…
പരിശുദ്ധ ഖുർആനിലെ ഒരുപാട് ശ്രേഷ്ഠതകളുള്ള രണ്ടു സൂറത്തുകൾ… മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസവും അവന്റെ വ്യതിരിക്തതയും ഈ സൂറത്തുകളിലൂടെ റബ്ബ് വിവരിച്ചിരിക്കുന്നു.
ജുമുഅ ഖുത്ബ, 15, സഫർ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ മനോഹരമായ ചരിത്രത്തിൽ നിന്ന് ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുൽ ഖയ്യിം തന്റെ ‘സാദുൽ മആദ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ച ഗുണപാഠങ്ങൾ ഏറെ പ്രയോജനപ്രദമാണ്. അതിൽ ചിലതാണ് ഈ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.
കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെ കഥയിലെ 12 ഗുണപാഠങ്ങൾ
ജുമുഅ ഖുത്ബ, 01 സഫർ 1442, കണ്ണൂർ സിറ്റി സലഫി മസ്ജിദ്
قصة كعب بن مالك رضي الله عنه
ഏതൊരു മുഅ്മിനിന്റെയും ഹൃദയത്തിൽ സ്പർശിക്കുന്നതാണ് കഅ്ബു ബ്നു മാലികി (رضي الله عنه) ന്റെയും രണ്ടു കൂട്ടുകാരുടെയും പശ്ചാത്താപത്തിന്റെ കഥ.
മതിയായ കാരണങ്ങളില്ലാതെ അവർ മൂന്നുപേരും തബൂക് യുദ്ധത്തിന് പോകാതെ പിന്തിനിന്നു. അതിന്റെ പേരിൽ അവർ മാറ്റിനിർത്തപ്പെട്ടു.
അവർക്ക് ഏറ്റവും പ്രിയപ്പെട്ടവർ തന്നെ അവരോട് മിണ്ടുന്നില്ല. സലാം മടക്കുക പോലും ചെയ്യുന്നില്ല. വിശാലമായ ഭൂമി കുടുസ്സായി അവർക്ക് അനുഭവപ്പെട്ടു. അവരുടെ ഹൃദയങ്ങൾ ഞെരുങ്ങുകയായിരുന്നു. തീക്ഷ്ണമായ പരീക്ഷണത്തിന്റെ 50 ദിവസങ്ങൾ…
ഒടുവിലതാ, ഏഴ് ആകാശങ്ങൾക്കു മുകളിൽ നിന്ന് അവർക്കുള്ള സന്തോഷവാർത്ത വരുന്നു
ആ മനോഹരമായ ചരിത്രം കേൾക്കാം…