റമദാനിലെ ദിനരാത്രങ്ങൾ വേണ്ടത് പോലെ ഉപയോഗപ്പെടുത്താതെ പാപങ്ങൾ പൊറുക്കപ്പെടാത്ത നിലയിൽ മരണപ്പെടുന്നവർക്കെതിരെ ജിബ്‌രീൽ പ്രാർത്ഥിച്ചിരിക്കുന്നു, നബി -ﷺ- അതിന് ആമീൻ പറഞ്ഞിരിക്കുന്നു!
മറ്റൊരു റമദാൻ നമ്മിലേക്ക് ഇനി വന്നു ചേരും എന്നാർക്കാണ് തറപ്പിച്ചു പറയാൻ സാധിക്കുക? പാഴാക്കാതെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് ഈ അവസരം. എങ്ങിനെയാണ് അത് ഉപയോഗപ്പെടുത്തുക?
കേൾക്കുക..മറ്റുള്ളവർക്കും എത്തിക്കുക.
ജുമുഅ ഖുത്വ്‌ബ
02, റമദാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
നന്മകൾ ചെയ്യാനുള്ള മഹത്തായ അവസരങ്ങൾ അടുക്കുമ്പോൾ അതിന് വേണ്ടി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
റമദാനിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താൻ സഹായകമാകുന്ന ഏഴ് നിർദേശങ്ങളാണ് ഈ ഖുത്ബയിൽ
ജുമുഅ ഖുത്വ്‌ബ
24, ശഅബാൻ 1444
മസ്ജിദു ദാറുത്തൗഹീദ്, ചേലേമ്പ്ര
അല്ലാഹുവുമായി നഷ്ടം സംഭവിക്കാത്ത കരാറിൽ ഏർപ്പെട്ട ഒരോ സത്യവിശ്വാസിക്കും റമളാൻ പ്രിയപ്പെട്ടതാണ്. റമളാനിലേക്ക് പ്രവേശിക്കുന്ന ഒരോ മുസ്‌ലിമും സ്വന്തത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. കേൾക്കുക. പ്രാവർത്തികമാക്കുക.
ഭൗതികവിരക്തി, ത്വലബുൽ ഇൽമ്, സമയത്തിന്റെ പ്രാധാന്യം, എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന അബൂ ഇസ്ഹാഖ് അൽ-ഇൽബീരി رحمه الله യുടെ പ്രശസ്തമായ അ-ത്താഇയ്യ: എന്ന കവിത വിശദീകരിക്കുന്നു.
ഖുർആൻ പാരായണക്കാരുടെ മാസമാണ് ശഅബാൻ. റമദാനിന് വേണ്ടി ഒരുങ്ങുന്ന ഒരോ മുസ്‌ലിമും കൂടുതൽ പരിശ്രമിക്കേണ്ട സമയം. ഖുർആനിന്റെ ചില മഹത്വങ്ങളും, പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കേൾക്കാം.
ഒരു മഹ്‌റം കൂടെയില്ലാതെ ഒരു സ്‌ത്രീക്ക് യാത്ര പോകാനോ അന്യപുരുഷന്റെ കൂടെ ഒറ്റക്കിരിക്കാനോ അനുവാദമില്ല. പലരും അവഗണിക്കുന്ന കാര്യമാണിത്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളാകട്ടെ വളരെ വലുതും!
അതുകൊണ്ട് ആരൊക്കെയാണ് മഹ്‌റം എന്നറിഞ്ഞിരിക്കൽ അനിവാര്യമാണ്.
കച്ചവടത്തിന്റെ പ്രധാനപ്പെട്ട എട്ട് നിബന്ധനകളാണ് ഈ ഖുതുബയിൽ. കച്ചവടം ചെയ്ത് സമ്പാദിക്കുന്ന ഓരോരുത്തരും തങ്ങളുടെ സമ്പാദ്യം ഹലാൽ ആയിരിക്കുവാനും , അന്യായമായി ജനങ്ങളുടെ മുതൽ തന്നിലേക്ക് വന്ന് ചേരാതിരിക്കാനും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് കച്ചവട രംഗത്ത് ഹലാൽ ഹറാമുകൾ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ!