“എനിക്ക് നിഫാഖ് ഇല്ല എന്ന് അറിയുന്നതാണ് ഭൂമുഖമൊന്നാകെ സ്വർണം ലഭിക്കുന്നതിനേക്കാൾ എനിക്കിഷ്ടം” എന്ന് ഹസനുൽ ബസ്വ്രി പറഞ്ഞത് കാണാം. നമ്മുടെ മുൻഗാമികളുടെ വിശ്വാസവും പ്രവർത്തനങ്ങളും അങ്ങേയറ്റം മഹത്തരമായിരുന്നു. അതോടൊപ്പം അവർ നിഫാഖ് കടന്നുവരുന്നതിനെ ഏറെ ഭയന്നിരുന്നു. നിഫാഖിന്റെ ചില അടയാളങ്ങളും അതിൽ നിന്ന് കാവൽ ലഭിക്കാനുള്ള ചില മാർഗങ്ങളും മനസിലാക്കാം.
ജുമുഅ ഖുത്വ്‌ബ
18, ജുമാദാ അൽ ഉഖ്റാ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
തീജാനീ-ഖാസിമി അഹ്‌ലുസ്സുന്നത്തിനെതിരിൽ വിദ്വേഷം ഇളക്കിവിടാൻ തുറുപ്പുചീട്ടാക്കുന്നത് തബർറുകിനെയാണ്. ഒരുപാടാളുകൾ ശിർക്കിലേക്ക് പതിക്കാൻ കാരണമായ തബർറുക് എന്ന വിഷയത്തിന്റെ യാഥാർഥ്യം മനസിലാക്കാം. മുസ്‌ലിംകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഖാസിമിമാർക്കും, പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന മുശ്‌രിക്കുകൾക്കുമിടയിൽ നമുക്ക് മുറുകെപ്പിടിക്കാനുള്ളത് തൗഹീദാണ്. ക്ഷമയും തഖ്‌വയുമാണ്.
ജുമുഅ ഖുത്വ്‌ബ 09, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
പരിശുദ്ധ ഖുർആനിൽ 5 ആയത്തുകളിൽ അല്ലാഹുവിനോടുള്ള ബാധ്യതയോടൊപ്പം ചേർത്തിപ്പറഞ്ഞ കാര്യമാണ് മാതാപിതാക്കളോടുള്ള ബാധ്യത. അല്ലാഹുവിന്റെ തൃപ്തി അവരുടെ തൃപ്തിയിലാണ്. അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലും.
ജുമുഅ ഖുത്വ്‌ബ
02, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
എത്ര ആരോഗ്യവാന്മാരാണ് ഒരു രോഗവുമില്ലാതെ പൊടുന്നനെ മരണപ്പെട്ടത്!
ഇന്നു മരിക്കും, നാളെ മരിക്കും എന്ന് ജനങ്ങൾ കരുതിപ്പോന്ന എത്ര രോഗികളാണ് ഒരുപാട് കാലം ജീവിക്കുന്നത്!
ദീർഘായുസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന എത്ര കുഞ്ഞു ശരീരങ്ങളാണ് ഖബ്റിന്റെ ഇരുട്ടിൽ മറമാടപ്പെട്ടത്!
എത്ര മണവാളന്മാരും മണവാട്ടികളുമാണ് വിവാഹരാത്രിയിൽ ജീവൻ വെടിഞ്ഞത്!
ഉപദേശകനായി മരണം തന്നെ ധാരാളം…
ജുമുഅ ഖുത്വ്‌ബ 16, റജബ്, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്