ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്. എന്നാൽ അതിന്റെ പേരാകട്ടെ ‘കൗഥർ’ എന്നാണ്. അനേകമനേകം നന്മകളെ സൂചിപ്പിക്കുന്ന പദമാണത്. ഈ സൂറത്ത് അവതരിച്ചപ്പോൾ നബിﷺ സന്തോഷത്താൽ പുഞ്ചിരി തൂകുകയുണ്ടായി. റസൂലിﷺനും അവിടുത്തെ പിൻപറ്റിയവർക്കുമുള്ള മഹത്തായ സന്തോഷവാർത്ത ഈ ചെറിയ സൂറത്തിലുണ്ട്.
വിശദമായി കേൾക്കാം…
ജുമുഅ ഖുത്വ്‌ബ
28, റബീഉൽ ആഖിർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഹൃദയത്തിലെ ദീനേതോ അതാണ് നമ്മുടെ ദീൻ. നമ്മുടെ നിറമോ തറവാടോ പണമോ രൂപമോ അല്ല അല്ലാഹു നോക്കുക.
ഹൃദയത്തിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് റബ്ബ് നോക്കുക. ഹൃദയത്തിലെ നിയ്യത്താണ് കർമങ്ങളുടെയെല്ലാം അടിസ്ഥാനം. ഓരോരുത്തരും നാളെ പരലോകത്ത് ഉയിർത്തെഴുനേൽപിക്കപ്പെടുക അവരുടെ നിയ്യത്ത് എങ്ങനെയാണോ അപ്രകാരമായിരിക്കും.
ജുമുഅ ഖുത്വ്‌ബ
01, റബീഉൽ അവ്വൽ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു… ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ…
അല്ലാഹുവിന്റെ റസൂലി ﷺ ന്റെ മുഅദ്ദിൻ…
കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്…
ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്.
ജുമുഅ ഖുത്വ്‌ബ
10, സ്വഫർ, 1443
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
നബിﷺയുടെ ഉപദേശങ്ങളെക്കാൾ നന്മ നിറഞ്ഞ മറ്റൊരു ഉപദേശവുമില്ല. ഒരു ചുരുങ്ങിയ ഉപദേശം എനിക്ക് നൽകണമെന്നാവശ്യപ്പെട്ടു വന്ന ഒരു സ്വഹാബിക്ക് റസൂൽ ﷺ നൽകിയ, മൂന്നു കാര്യങ്ങൾ ഉൾക്കൊള്ളുന്ന വസ്വിയത്തിന്റെ വിശദീകരണം കേൾക്കാം.
ജുമുഅ ഖുത്വ്‌ബ
26, ദുൽ ഹിജ്ജ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഭാവിയെക്കുറിച്ചുള്ള അമിതമായ വേവലാതിയിലാണ് നമ്മിൽപലരും. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം മനസിരുത്തേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ജുമുഅ ഖുത്വ്‌ബയിൽ. ഒപ്പം ഹൃദയം ദുൻയാവിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കാൻ ചില മാർഗങ്ങളും…
ജുമുഅ ഖുത്വ്‌ബ // 29, ജുമാദൽ ഉഖ്റാ, 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
അല്ലാഹുവിന്റെ മഹത്തായ രണ്ട് അനുഗ്രഹങ്ങളാണിവ. എന്നാൽ ജനങ്ങളിൽ അധികപേരും ഇതിനെക്കുറിച്ച് വഞ്ചിതരാണ്. നഷ്ടം വെളിപ്പെടുന്ന നാളിലെ ഖേദം വലുതായിരിക്കുമെന്ന് തിരിച്ചറിയുക.
വിശദമായി കേൾക്കാം.
ജുമുഅ ഖുത്വ്‌ബ // 24 ജുമാദൽ ഊലാ 1442 // കണ്ണൂർ സിറ്റി സലഫി മസ്ജിദ്
കഠിനമായ ചൂട്, മഹ്ശറിൽ ജനങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിയർപ്പിൽ മുങ്ങുന്നത് ഓർമപ്പെടുത്തുന്നു.
റബ്ബ് നൽകുന്ന തണലല്ലാതെ ഒരു തണലും അന്നില്ല.
ആ നാളിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്ന ഏഴു വിഭാഗം ആളുകളെക്കുറിച്ച് നബി ﷺ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം ദേഹേച്ഛകളെ തോൽപ്പിച്ചവരാണവർ.
ജുമുഅ ഖുത്വ്‌ബ // 13, ശഅ്ബാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്
ഇസ്‌ലാമിലേക്ക് ആദ്യമാദ്യം കടന്നുവന്ന സ്വഹാബിമാരിലൊരാളാണ് ഉത്ബതു ബ്നു ഗസ്‌വാൻ (رضي الله عنه). നബി ﷺ യുടെ കൂടെ ആകെ ഏഴുപേർ മാത്രമുണ്ടായിരുന്ന കാലത്ത് ഏഴാമനായി ഉത്ബതു ബ്നു ഗസ്‌വാനുണ്ടായിരുന്നു. ഇസ്‌ലാമിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച സ്വഹാബി…
പിൽക്കാലത്ത് ബസ്റയുടെ അമീറായിത്തീർന്ന ഉത്ബതു ബ്നു ഗസ്‌വാൻ നടത്തിയ ഉജ്വലമായ ഒരു പ്രഭാഷണമുണ്ട്. ഹൃദയസ്പർശിയായ ആ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് ഈ ഖുത്വ്‌ബയിൽ …
ജുമുഅ ഖുത്വ്‌ബ // 11, റമദാൻ, 1442
കണ്ണൂർ സിറ്റി സലഫി മസ്ജിദ്